Follow Us On

06

February

2025

Thursday

Latest News

  • മാര്‍ ഇവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങുന്നു

    മാര്‍ ഇവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങുന്നു0

    തിരുവനന്തപുരം: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീ ത്തയുടെ എഴുപത്തിയൊന്നാം ഓര്‍മപ്പെരുന്നാളിനോടനു ബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ പത്തിന് രാവിലെ (ബുധന്‍) മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. രാവിലെ 6.30ന് കാതോലിക്ക ബാവയുടെ മുഖ്യകാര്‍ മ്മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) സഭാതല സമിതിയും തിരുവനന്തപുരം മേജര്‍

  • എഞ്ചിനീയര്‍ ബിഷപ് ഓര്‍മയായി

    എഞ്ചിനീയര്‍ ബിഷപ് ഓര്‍മയായി0

    ടുറ: എഞ്ചിനീയര്‍ ബിഷപ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മേഘാലയയിലെ ചുറ രൂപതയുടെ പ്രഥമ മെത്രാനും മലയാളിയുമായ ഡോ. ജോര്‍ജ് മാമലശേരില്‍ (92) കാലംചെയ്തു. പാലാ രൂപതയിലെ കളത്തൂര്‍ സെന്റ് മേരീസ് ഇടവകാംഗമായിരുന്ന ഡോ. ജോര്‍ജ് മാമലശേരിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ മികവാണ് ‘എഞ്ചിനീയര്‍ ബിഷപ്’ എന്ന വിശേഷണം ലഭിക്കുന്നതിന് കാരണമായത്.  സംസ്‌കാരം ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.44-ന് ടുറയിലെ സേക്രഡ് ഹാര്‍ട്ട് തീര്‍ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ടുറയിലെ രോളി ക്രോസ്

  • വിശ്വാസ പ്രഘോഷണ പദയാത്രയുമായി യുവജനങ്ങള്‍

    വിശ്വാസ പ്രഘോഷണ പദയാത്രയുമായി യുവജനങ്ങള്‍0

    കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ കണമല സെന്റ് തോമസ് ദൈവാലയത്തില്‍  നിന്നും  നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തിലേക്ക് ഭക്തിനിര്‍ഭരമായ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തി. മാര്‍ തോമാ ശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്താല്‍ രൂപീകൃതമായ നിലയ്ക്കല്‍ വിശ്വാസി സമൂഹത്തിന്റെ പിന്‍മുറക്കാരായ യുവജനങ്ങള്‍ വിശ്വാസ പ്രഘോഷണ പദയാത്രയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു. ജപമാലയോടെ ആരംഭിച്ച വിശ്വാസ തീര്‍ത്ഥാടനം എരുമേലി ഫൊറോന വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ രൂപത എസ്എംവൈഎം പ്രസിഡന്റ് അലന്‍ എസ്. വെള്ളൂരിന് പതാക നല്‍കി ഉദ്ഘാടനം

  • ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക

    ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക0

    തിരുവനന്തപുരം: ദൈവത്തില്‍ ആശ്രയിക്കുന്നതിനും ദൈവത്തെ മുറുകെ പിടിക്കുന്നതിനും പ്രചോദനവും മാതൃകയുമാണ് ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കതോലിക്ക ബാവ. ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  മൂല്യവ്യവസ്ഥിതികള്‍ മാറിമറിയുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തെ അന്വേഷിക്കുവാനും പിന്‍ചൊല്ലുവാനും ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുകയാണെന്ന് കാതോലിക്ക ബാവ പറഞ്ഞു. വിപുലമായ പരിപാടികളോടുകൂടി കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ്

  • ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍

    ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍0

    സ്വന്തം ലേഖകന്‍ ലക്‌നൗ ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്ര അതിരൂപതയുടെ എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദുചെയ്തു. വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതോടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. 1886-ല്‍ സ്ഥാപിതമായ ആഗ്ര അതിരൂപത വടക്കേ ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്ക രൂപതയാണ്. തുടക്കത്തില്‍ പാക്കിസ്ഥാനും ടിബറ്റും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ രൂപതയായിരുന്നു. അതിരൂപതയുടെ കീഴിലുള്ള 12 രൂപതകളിലെ സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അപേക്ഷ നല്‍കിയപ്പോ ള്‍

  • ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ച് പാക്ക് കോടതി

    ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ച് പാക്ക് കോടതി0

    ലാഹോര്‍: ഖുറാനെതിരെ നിന്ദാപ്രചരണം നടത്തിയെന്ന് ആരോപിച്ച് ഒരുപറ്റം ആളുകള്‍, പഞ്ചാബ് പ്രവിശ്യയിലുള്ള നിരവധി ക്രൈസ്തവഭവനങ്ങളും 26 ക്രൈസ്തവ ദൈവാലയങ്ങളും തീയിട്ടു നശിപ്പിച്ച കേസില്‍ വിചിത്ര വിധിയുമായി പാക്ക് കോടതി. ലഹളക്കും അക്രമത്തിനും ഇരകളായ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ഏസാന്‍ ഷാനിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ശിക്ഷ നടപ്പാക്കുന്നതിനുമുന്‍പായി അദ്ദേഹം 22 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുകയും പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണമെന്നും പറയുന്നു. 2023 ആഗസ്റ്റ് 16ന് പാക്കിസ്ഥാനിലെ ജാരന്‍വാലയില്‍ നടന്ന ലഹളക്ക് കാരണക്കാരനാണെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ സഹിവാലിലുള്ള തീവ്രവാദവിരുദ്ധ

  • വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നിഖ്യാ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം ആചരിക്കും

    വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് നിഖ്യാ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികം ആചരിക്കും0

    കെയ്‌റോ: ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രത്തിലെ ആദ്യ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1700 ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2025ല്‍ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍  ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും. 2025 ഒക്‌ടോബര്‍ 24-28 വരെ ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിന്  കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ ആതിഥേയത്വം വഹിക്കും. സഭകളുടെ ഐക്യത്തിലേക്കുള്ള നിര്‍ണായകമായ ചുവടുവയ്പ്പായി ഈ ആഗോള കോണ്‍ഫ്രന്‍സ് മാറുമെന്ന്  വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ കീഴിലുള്ള ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ കമ്മീഷന്‍ തലവന്‍

  • എംഎസ്എംഐ ജീവധാര  കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചു

    എംഎസ്എംഐ ജീവധാര കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചു0

    കോഴിക്കോട്/ചെമ്പ്ര: എംഎസ്എംഐ സന്യാസിനിസഭയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചെമ്പ്രയില്‍ ജീവധാര കൗണ്‍സലിംഗ് & സൈക്കോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനസിക സമ്മര്‍ദ്ദങ്ങളില്‍നിന്നു മോചനം നേടാനും കൗണ്‍സിലിങ്ങിലൂടെ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും മനസിലാക്കി മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായകരമായ സേവനങ്ങളാണ് ഈ സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫാമിലി കൗണ്‍സലിംഗ് & പേരന്റിംഗ്, പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്, ഹ്യൂമര്‍ തെറാപ്പി, ആങ്‌സൈറ്റി & സ്‌ട്രെസ് മാനേജ്‌മെന്റ്, കൗണ്‍സലിംഗ് & സൈക്കോതെറാപ്പി, കപ്പിള്‍ തെറാപ്പി, ഇഎംഡിആര്‍ തെറാപ്പി, ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്ക്, സൈക്കോളജിക്കല്‍ അസസ്‌മെന്റ് &

  • ഫാ. സ്റ്റാന്‍ സ്വാമി അധഃസ്ഥിതരുടെ പക്ഷംചേര്‍ന്ന മനുഷ്യസ്‌നേഹി

    ഫാ. സ്റ്റാന്‍ സ്വാമി അധഃസ്ഥിതരുടെ പക്ഷംചേര്‍ന്ന മനുഷ്യസ്‌നേഹി0

    കണ്ണൂര്‍: നീതിയുടെ പോരാട്ട ഭൂമിയിലെ നിര്‍ഭയനായ പോരാളി ഫാ. സ്റ്റാന്‍ സ്വാമി അധ:സ്ഥിതരുടെ പക്ഷംചേര്‍ന്ന മനുഷ്യ സ്‌നേഹിയാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍  കണ്ണൂര്‍ ബിഷപ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി എരിഞ്ഞസ്തമിച്ച ആ മഹാത്യാഗി  നന്മനിറഞ്ഞ മനസുകളില്‍ നീതിസൂര്യനായി എന്നും ജ്വലിച്ചുനില്‍ക്കുമെന്നും ബിഷപ് വടക്കുംതല പറഞ്ഞു. കെഎല്‍സിഎ രൂപത

National


Vatican

World


Magazine

Feature

Movies

  • യൂറോപ്യന്‍ യൂണിയന്റെ  വിവേചനത്തിന് ചുട്ട മറുപടി; പീഡനത്തിന് ഇരയായ 20 ലക്ഷത്തിലധികം ക്രൈസ്തവര്‍ക്ക് സഹായമെത്തിച്ച് ഹംഗറി

    യൂറോപ്യന്‍ യൂണിയന്റെ വിവേചനത്തിന് ചുട്ട മറുപടി; പീഡനത്തിന് ഇരയായ 20 ലക്ഷത്തിലധികം ക്രൈസ്തവര്‍ക്ക് സഹായമെത്തിച്ച് ഹംഗറി0

    ബുഡാപെസ്റ്റ്/ ഹംഗറി: വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന 20 ലക്ഷത്തിലധികം ക്രൈസ്തവരെ ഹംഗേറിയന്‍ ഗവണ്‍മെന്റ് സഹായിച്ചതായി പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്‌ബേജ്. യഹൂദവിരുദ്ധ പ്രവര്‍ത്തനങ്ങളായ ‘ആന്റിസെമിറ്റിസത്തെ’ നേരിടുന്നതിനും മുസ്ലീം മതസ്ഥര്‍ക്ക് എതിരായ ‘ഇസ്ലാമോഫോബിയയെ’ നേരിടുന്നതിനും പ്രത്യേകം കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചപ്പോഴും  ലോകമെമ്പാടും ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിന് ആശ്വാസമെത്തിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച യൂറോപ്യന്‍ യൂണിയനുള്ള മറുപടി കൂടിയാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഹംഗറി ക്രൈസ്തവര്‍ക്കായി നീട്ടിയ ഈ

  • വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെ കാലം: മാര്‍ ജോസ് പൊരുന്നേടം

    വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെ കാലം: മാര്‍ ജോസ് പൊരുന്നേടം0

    മാനന്തവാടി: വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെ കാലമാണെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. കേരള ലേബര്‍ മൂവ്‌മെന്റിന്റെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മിതബുദ്ധിയുടെ വരവോടെ തൊഴില്‍മേഖലയില്‍ ത്വരിതഗതിയിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും അതിനനുസരിച്ച് നൈപുണ്യം വര്‍ധിപ്പിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കണമെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. കേരള ലേബര്‍ മൂവ്‌മെന്റ് സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ചാണ് അസംഘടിത തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ബാബു താന്നിക്കാട്

  • അമല മെഡിക്കല്‍ കോളജില്‍ 50 റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു

    അമല മെഡിക്കല്‍ കോളജില്‍ 50 റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ഓര്‍ത്തോവിഭാഗത്തില്‍ റോബോട്ടിക് ശസ്ത്രക്രിയവഴി 50 പേരുടെ കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അതിന്റെ ഭാഗമായി നടന്ന അനുമോദനയോഗത്തിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ്  അറയ്ക്കല്‍ നിര്‍വ്വഹിച്ചു. റോബോട്ടിക് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. സ്‌കോട്ട് ചാക്കോ, ഡോ. നിര്‍മ്മല്‍ ഇമ്മാനുവല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. ഡൊമനിക് പുത്തൂര്‍, സൈജു എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മാക്കോ റോബോട്ടിക് മെഷീന്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?