Follow Us On

22

November

2024

Friday

‘ആത്മഹത്യാ സഹായ’ ബില്ലിനെ എംപിമാര്‍ എതിര്‍ക്കണമെന്ന് ഐറിഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്’ പ്രസിഡന്റ്

‘ആത്മഹത്യാ സഹായ’ ബില്ലിനെ എംപിമാര്‍ എതിര്‍ക്കണമെന്ന് ഐറിഷ്  ബിഷപ്‌സ് കോണ്‍ഫ്രന്‍സ്’ പ്രസിഡന്റ്

ഡബ്ലിന്‍: ‘ആത്മഹത്യാ സഹായ’ ബില്ലിനെ എതിര്‍ക്കുവാന്‍  തങ്ങളുടെ എംപിമാരില്‍ വിശ്വാസികള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഐറിഷ് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്  ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിന്‍. ലേബര്‍ പാര്‍ട്ടി അംഗമായ കിം ലീഡ്ബീറ്റര്‍ യുകെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ ബില്ലിന്‍മേല്‍ നവംബര്‍ 29ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍ച്ചുബിഷപ്പിന്റെ ആഹ്വാനം. സ്വതന്ത്രരാജ്യമായ ഇന്റിപെന്‍ഡന്റ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലും യുകെയുടെ കീഴില്‍ വരുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിലും കഴിയുന്ന കത്തോലിക്ക വിശ്വാസികളുടെ മേല്‍നോട്ടം വഹിക്കുന്നത് കാത്തലിക്ക് എപ്പിസ്‌കോപ്പേറ്റ് ഓഫ് അയര്‍ലണ്ടാണ്.

തങ്ങള്‍ ശുശ്രൂഷിക്കുന്നവര്‍ക്ക് ഉപദ്രവം വരത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നിര്‍ബന്ധിക്കുന്ന രാഷ്ട്രീയ ആശയംസംഹിതകള്‍ ആരോഗ്യപ്രവര്‍ത്തകരില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അയര്‍ലണ്ടില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തില്‍ പ്രായമായവരുടെയും രോഗബാധിതരായവരുടെയും മരണാസന്നരായവരുടെയും  ശുശ്രൂഷയും പാലിയേറ്റീവ് ശുശ്രൂഷയും ഇലക്ഷന്‍ മാനിസെഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താന്‍ എംപിമാരോട് ആവശ്യപ്പെടണമെന്നും ആര്‍ച്ചുബിഷപ്  വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?