വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവന്‍ നമ്മെ സ്‌നേഹിച്ചു) പ്രസിദ്ധീകരിച്ചു. ആധുനികലോകം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഉയിര്‍ത്തിക്കാണിക്കുന്ന ചാക്രികലേഖനം വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന പ്രത്യേകയും ഉണ്ട്.
എന്തിനെന്നറിയാതെ ഒരു കാര്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അര്‍ത്ഥമില്ലാതെ മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുന്ന ഉപരിപ്ലവമായ ഈ ലോകത്ത് യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രാധാന്യം വീണ്ടും കണ്ടെത്താന്‍ ചാക്രികലേഖനത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. ‘ യേശുക്രിസ്തുവിന്റെ ഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെക്കുറിച്ചുള്ള എഴുത്ത്’ എന്ന ഉപശീര്‍ഷകത്തോടെ പ്രസിദ്ധീകരിച്ച ചാക്രികലേഖനം 1956-ല്‍, പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച തിരുഹൃദത്തെ ആധാരമാക്കിയുള്ള ചാക്രിലേഖനത്തിന് ശേഷം തിരുഹൃദയത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ആദ്യ ചാക്രികലേഖനമാണ്.
ആധുനികലോകത്തില്‍ തിരുഗഹൃദയഭക്തിക്കുള്ള പ്രസക്തി വിശദീകരിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്.
ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്‌നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്‌നേഹത്തിലൂടെ സ്‌നേഹത്തിലേക്ക് നയിക്കപ്പെടുക എന്നീ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ അഞ്ച് അധ്യായങ്ങളിലായി പാപ്പാ വിശകലനം ചെയ്യുന്നത്. 30,000 ത്തോളെ വാക്കുകളും തിരുവചനവും വിശുദ്ധരായ കൊച്ചുത്രേസ്യ, ഫ്രാന്‍സിസ് ഡി സാലസ്, ചാള്‍സ് ഡി ഫുക്കോ തുടങ്ങിവരുടെ ഉദ്ധരണികളും സമൃദ്ധമായി ഉപയോഗിച്ചുകൊണ്ട് തയാറാക്കിയ ചാക്രികലേഖനം തിരുഹൃദയത്തിന്റെ തത്വശാസ്ത്രപരവുമായ അര്‍ത്ഥങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.
തുടര്‍ന്ന് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളും അവിടുത്തെ സ്‌നേഹത്തെ പ്രവൃത്തികളും വിചിന്തവിധേയമാക്കിക്കൊണ്ട് തിരുഹൃദയഭക്തിയുടെ ദൈവശാസ്ത്രപരമായ അര്‍ത്ഥം പാപ്പ വിവരിക്കുന്നു. എഐയുടെ ലോകത്ത് തിരുഹൃദയഭക്തി എന്നത് സ്വകാര്യമായ ഭക്താഭ്യസമല്ല മറിച്ച് സാമൂഹികജീവിതത്തെയും മനുഷ്യബന്ധങ്ങളെയും സ്വാധീനിക്കുന്ന ബന്ധമാണെന്നും പാപ്പ പറയുന്നു.
ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാം ചാക്രികലേഖനമാണ്. 2013-ല്‍ പ്രസിദ്ധീകരിച്ച ലൂമന്‍ ഫിദെയി, 2015-ല്‍ പ്രസിദ്ധീകരിച്ച ലൗദാത്തോ സി, 2020-ല്‍ പ്രസിദ്ധീകരിച്ച ഫ്രത്തെല്ലി തൂത്തി എന്നിവയാണ് പാപ്പയുടെ മറ്റ് ചാക്രികലേഖനങ്ങള്‍.
Leave a Comment
Your email address will not be published. Required fields are marked with *