ജക്കാര്‍ത്ത: തന്നെ കര്‍ദിനാളായി നിയമിക്കരുതെന്നും നിലവില്‍ സഭയ്ക്കും ദൈവജനത്തിനും വേണ്ടി ചെയ്യുന്ന ശുശ്രൂഷ തുടരാന്‍ അനുവദിക്കണമെന്നുമുള്ള ഇന്തൊനേഷ്യന്‍ ബിഷപ് പാസ്‌കലിസ് ബ്രൂണോ സ്യൂക്കൂറിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെ ഡിസംബര്‍ ഏഴിന് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍ പദവി ലഭിക്കുന്നവരുടെ സംഖ്യ 21ല്‍ നിന്ന് 20 ായി. പൗരോഹിത്യ ശുശ്രൂഷയില്‍ കൂടുതല്‍ ആഴപ്പെടാനുള്ള അഗ്രഹത്തില്‍നിന്നാണ് ഇന്തോനേഷ്യയിലെ ബൊഗോര്‍ രൂപതയുടെ ബിഷപ്പായ പാസ്‌കലിസ് ബ്രൂണോ സ്യൂക്കൂര്‍ ഇപ്രകാരം ഒരു അഭ്യര്‍ത്ഥന നടത്തിയതെന്ന് വത്തിക്കാന്‍ മാധ്യമ ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു.
ഒക്ടോബര്‍ ആറിന് മാര്‍പാപ്പ കര്‍ദിനാളായി നാമകരണം ചെയ്ത 21 പേരില്‍ ഒരാളായിരുന്നു ബിഷപ് പാസ്‌കലിസ്. 2013 മുതല്‍ ബോഗോറിലെ ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ് ഫ്രാന്‍സിസ്‌കന്‍ വൈദികനായ ബിഷപ് പാസ്‌കലിസ് സ്യൂക്യൂര്‍. ഇന്തൊനേഷ്യയിലെ ഫ്രാന്‍സിസ്‌കന്‍ സഭയുടെ പ്രൊവിന്‍ഷ്യാള്‍ മിനിസ്റ്റര്‍ ഉള്‍പ്പെടെ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *