ചൈനയിലെ ഹുബെയ്, ഷാന്‍സി പ്രവിശ്യകളിലായി രണ്ട് പുതിയ ദൈവാലയങ്ങളുടെ ആശീര്‍വാദം നടന്നു. ഈ പുതിയ ദൈവാലയങ്ങള്‍ ചൈനയില്‍ ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിക്കുന്നതിന്റെ ശുഭ സൂചന നല്‍കുന്നു.
ഹാന്‍കോ/വുഹാനിലെ ബിഷപ് ഫ്രാന്‍സിസ് കുയി ക്വിങ്കി ഹുബെയ് പ്രവിശ്യയിലെ സിയോഗാനില്‍ ‘ക്രൈസ്റ്റ് ദി കിംഗ്’ ദൈവാലയ കൂദാശ നടത്തി. ചൈനീസ് പാരമ്പര്യത്തിന്റെ സമ്പന്നത നിലനിര്‍ത്തിക്കൊണ്ട് നിര്‍മിച്ച 33 മീറ്റര്‍ ഉയരമുള്ള ദൈവാലയ മണിഗോപുരം വിശ്വാസികളുടെ നോട്ടം സ്വര്‍ഗരാജ്യത്തിലേക്ക് ഉയിര്‍ത്തുന്ന ഒരു പ്രതീകമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. 32 വൈദികരും ആയിരത്തിലേറെ വിശ്വാസികളും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. 525 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ദൈവാലയത്തിന് 500-ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളുവാനുള്ള സൗകര്യം ഉണ്ട്.
ഷാന്‍സി പ്രവിശ്യയിലെ തായ് വാന്‍ അതിരൂപതയിലെ ഗുഷായ് ഇടവകയില്‍ ‘ഔവര്‍ ലേഡി ഓഫ് ചൈന’ ദൈവാലവും വിശ്വാസികള്‍ക്കായി തുറന്നുനല്‍കി. ബിഷപ് പോള്‍ മെങ് നിങ്യോ ദൈവാലയ കൂദാശ നടത്തി. അവിടുത്തെ ചെറിയ ഗ്രാമീണ ഇടവകയുടെ ചരിത്രം ബിഷപ് അനുസ്മരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ സാന്നിധ്യം ഇടവകയുടെ ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Leave a Comment
Your email address will not be published. Required fields are marked with *