
വത്തിക്കാന്‍ സിറ്റി: മെയ് 8ന് പത്രോസിന്റെ 266ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ആയിരിക്കും കത്തോലിക്കാ സഭയിലെ 267ാമത്തെ പാപ്പായായ ലിയൊ പതിനാലാമന്റെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കുക. പാപ്പാ പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ അല്പസമയം പ്രാര്‍ത്ഥിക്കുകയും ധൂപാര്‍ച്ചന നടത്തുകയും

ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) പാക്കിസ്ഥാന്റെ ചില അവസ്ഥകള്‍ മനസിലാക്കാം. ആളോഹരി വരുമാനം : 1680 അമേരിക്കന്‍ ഡോളറിന് തുല്യം. ആളോഹരി വരുമാനത്തില്‍ ലോകത്തില്‍ 158-ാം സ്ഥാനം. സാക്ഷരത : 68 ശതമാനം, സ്ത്രീ സാക്ഷരത : 52 ശതമാനം, ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനം : 25 ശതമാനം, സാമ്പത്തിക വളര്‍ച്ചാനിരക്ക് : 0.92 ശതമാനം, ആരോഗ്യമേഖലക്ക് ചെലവാക്കുന്ന തുക : ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനം, മാതൃമരണനിരക്ക് : ഓരോ പതിനായിരം

വത്തിക്കാന്‍ സിറ്റി: നയതന്ത്രകൂട്ടായ്മയില്‍ കുടുംബത്തിന്റെ ഊഷ്മളത വളര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ, വത്തിക്കാനില്‍ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തി, സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാന്‍സിസ് പാപ്പായുടെ മരണത്തില്‍ അനുശോചനം അറിയിച്ചതിനും നന്ദിയര്‍പ്പിച്ചു. സംഭാഷണത്തില്‍, നയതന്ത്ര സമൂഹം ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന അവബോധത്തില്‍ വളരുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാരണം, അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ സന്തോഷങ്ങളും

മാനന്തവാടി: യുവജനങ്ങള്‍ ലക്ഷ്യത്തില്‍ ഊന്നി മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. മാനന്തവാടി രൂപതാ കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന മുന്നേറ്റം ലക്ഷ്യമാക്കി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സിനഡ് സംഘടിപ്പിച്ചത്. മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 224 പേരാണ് സിനഡില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പുതല ചര്‍ച്ച, സംവാദം എന്നിവ സിനഡിന്റെ ഭാഗമായി നടന്നുവരുന്നു. ദ്വാരക കോര്‍പ്പറേറ്റ് ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച

അവിഞ്ഞോണ്‍ നഗരത്തിലെ നോട്രേഡാം ഡി ബോണ്‍റെപ്പോസ് ഇടവക വൈദികനും ദൈവാലയത്തിനും നേരെയുണ്ടായ ഇസ്ലാമിക തീവ്രവാദ ആക്രമണം വിശ്വാസികള്‍ക്കിടയില്‍ ഭീതിവിതച്ചിരിക്കുന്നു. മെയ് 10ന് വൈകുന്നേരം ദിവ്യബലി കഴിഞ്ഞ്, ഏകദേശം 15 യുവാക്കള്‍ ഇടവക വികാരിയായ ഫാദര്‍ ലോറന്റ് മിലനെ സമീപിച്ചു. അവര്‍ ആദ്യം ക്രിസ്തുമതത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ഉടന്‍തന്നെ ക്രിസ്തുവിനെ അപമാനിക്കുന്ന നിന്ദാവചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പ്രകോപിതരാവുകയും ചെയ്തു. തുടര്‍ന്ന് ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുകൊണ്ട് വൈദികനെ ശാരീരികമായി ആക്രമിക്കുകയും, ദൈവാലയത്തിലെ കാസയും, ചെക്ക്ബുക്കും, പെയ്ന്റിങും അപഹരിക്കുകയും ചെയ്തു.

കാക്കനാട്: അന്തര്‍ദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2025-26 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം അന്തര്‍ദേശീയ തലത്തില്‍ സംഘ ടിപ്പിക്കുന്നു. മിഷന്‍ ലീഗിന്റെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേ ക്കുയര്‍ത്തിയതിന്റെ 100-ാം വാര്‍ഷിക ആചരണവും ഇതോടൊപ്പം നടത്തും. മെയ് 17 ശനിയാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കുചേരും. സീറോമലബാര്‍ സഭാ തലവനും മിഷന്‍ ലീഗിന്റെ രക്ഷാധികാരിയുമായ മേജര്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി നിയമ അവബോധ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്‌ക്കെ തിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ നടത്തിയ സെമിനാറിന്റെയും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയുടെയും ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ്

കൊച്ചി: നിലമ്പൂര്‍ കാളികാവില്‍ റബര്‍ ടാപ്പിങ്ങ് തൊഴിലാളി ഗഫൂര്‍ അലിയെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സിറോമലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ ദുഖവും പരേതന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തി. ജനവാസ മേഖലകളില്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളില്‍ മേജര്‍ ആര്‍ച്ചുബിഷപ് ആശങ്ക അറിയിച്ചു. വനാതിര്‍ത്തികളോടെ ചേര്‍ന്നു ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് സ്വന്തം കൃഷിയിടങ്ങളില്‍ പോലും

വത്തിക്കാനില്‍ മേയ് 18ന് നടക്കുന്ന ലിയോ XIV പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിലും ദിവ്യബലിയിലും പ്രമുഖ ലോക നേതാക്കളുടെ സാന്നിധ്യം ഉണ്ടാകും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. പുതിയ മാര്‍പാപ്പയുടെ സ്ഥാനാരോഹണ കുര്‍ബാന മെയ് 18, ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്തപ്പെടും. തുടര്‍ന്ന്, അദ്ദേഹം പതിവ്, സ്വര്‍ലോക രാജ്ഞി എന്ന ത്രികാല ജപത്തിന് നേതൃത്വം

വാഷിംഗ്ടൺ ഡി.സി: ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി അമേരിക്കയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയിലെ സഭയുടെ ചരിത്രത്തിൽ നിർണായകമാകുമെന്ന് ഫ്രാൻസിസ് പാപ്പ. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രാർത്ഥനാശംസകൾ പാപ്പ കൈമാറിയത്. ‘യൂക്കരിസ്റ്റിക് റിവൈവലി’ന് സമാപനം കുറിച്ച് 2024 ജൂലൈ 17 21 തീയതികളിൽ ഇന്താനോപ്പോളീസിൽ സമ്മേളിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ ഉപയോഗിക്കാനുള്ള വലിയ അരുളിക്ക ആശീർവദിച്ച് നൽകുകയും ചെയ്തു പാപ്പ. ‘മനുഷ്യഹൃദയത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ പ്രതികരണമാണ് പരിശുദ്ധ കുർബാന.

വത്തിക്കാൻ സിറ്റി: ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിതനായിരുന്ന ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ തിരിച്ചെത്തി. ജൂൺ ഏഴിന് ആശുപത്രിയിൽ പ്രവേശിതനായ പാപ്പ 14 ദിവസത്തിനുശേഷം ഇന്ന് (ജൂൺ 16) രാവിലെ ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായതിന് നന്ദി പറയാനും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെദൈവസന്നിധിയിൽ സമർപ്പിക്കാനുമായി മരിയ മജിയോരെ ബസിലിക്കയുടെ അൾത്താരയിലെത്തി പ്രാർത്ഥിച്ചശേഷമാണ് പാപ്പ താമസസ്ഥലമായ സാന്താ മാർത്തയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ആറിന് ആഞ്ചലൂസ് പ്രാർത്ഥന നയിച്ചതിനുശേഷമാണ്

വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്

വത്തിക്കാൻ സിറ്റി: ദരിദ്രരിൽനിന്ന് ദൃഷ്ടികൾ അകറ്റരുതെന്നും നാം ഒന്നടങ്കം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദരിദ്രജന സേവനം ക്രൈസ്തവരുടെ സവിശേഷ ദൗത്യമാണെന്നും പാപ്പ പറഞ്ഞു. നവംബർ 19ന് ആചരിക്കുന്ന, ദരിദ്രരുടെ ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ്, ദരിദ്രരിലും ക്ലേശിതരിലും ദൈവത്തിന്റെ മുഖം ദർശിക്കണമെന്ന ക്രിസ്തീയ ദർശനം ഓർമിപ്പിച്ചുകൊണ്ട് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്. പാവപ്പെട്ടവരെ വികാരങ്ങളുടെ മാത്രം തലങ്ങളിൽ കാണേണ്ടവരല്ല മറിച്ച് അവരുടെ ജീവിതത്തിന്റ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.

പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിൽ സുപ്രധാനമായ പൗരാണിക ക്രൈസ്തവ ദൈവാലയങ്ങൾ സംരക്ഷിക്കാൻ പദ്ധതിയുമായി പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ. രാജ്യ ചരിത്രത്തിൽ പ്രതീകാത്മകമായ പ്രധ്യാനം ഈ പൗരാണിക ദൈവാലയങ്ങൾക്കുണ്ടെന്ന് അസന്നിഗദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രസിദ്ധമായ മൗണ്ട് സെന്റ് മൈക്കൽ ആശ്രമത്തിന്റെ ശിലാസ്ഥാപന സഹസ്രാബ്ദി വർഷം ആചരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഫ്രഞ്ച് ജനത തങ്ങളെത്തന്നെ കൂടുതൽ മുന്നോട്ട് കൊണ്ടുവരണം. ഈ സംഭവവികാസങ്ങൾ രാജ്യത്തെ പുരാതന കെട്ടിടങ്ങളെയും ബാധിക്കും. നശീകരണവും

വത്തിക്കാൻ സിറ്റി: മൂന്നു മണിക്കൂർ നീണ്ടുനിന്ന ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ച് വത്തിക്കാൻ. എങ്കിലും പൂർണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിവരുംവരെ ആശുപത്രിയിൽ തന്നെ വിശ്രമം തുടരാനാണ് തീരുമാനം. ഇതുമൂലം ജൂൺ 18 വരെ നിശ്ചയിച്ചിട്ടുള്ള പേപ്പൽ പ്രോഗ്രാമുകൾ റദ്ദാക്കിയതായും വത്തിക്കാൻ അറിയിച്ചു. ഹെർണിയ മൂലമുള്ള കഠിനവും ആവർത്തിക്കുന്നതുമായ വേദനയെ തുടർന്ന് പാപ്പയുടെ മെഡിക്കൽ സംഘം ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ (ജൂൺ ഏഴ്) റോമിലെ ജെമെല്ലി ആശുപത്രിയിൽ പാപ്പയെ പ്രവേശിപ്പിക്കുകയായിരുന്നു. പതിവുപോലെ ബുധനാഴ്ചത്തെ













ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS 2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ

രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം. ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

രഞ്ജിത്ത് ലോറന്‍സ് ‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍

ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന് ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

ലണ്ടന്‍: ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരില്‍ 72 ശതമാനവും നൈജീരിയയില്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ്‍ ഡോഴ്‌സ്’ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും 4,849 ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. ഇതില്‍ 3,490 കൊലപാതകങ്ങളും നടന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ വടക്കന്‍ മേഖലകളിലും മധ്യമേഖലകളിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളാണ് മരണസംഖ്യ ഉയരാന്‍ കാരണം. ക്രൈസ്തവ പുരോഹിതരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും

ചങ്ങനാശേരി: സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026ന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ (കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ ഓഡിറ്റോറിയത്തില്‍) സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന്‍ സമുദായശക്തീകരണ വര്‍ഷത്തില്‍ സാധിക്കണം. സമുദായ ശക്തീകരണം മറ്റാര്‍ക്കും എതിരല്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന്‍

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവരുടെ സമ്പൂര്‍ണവും ദൃശ്യവുമായ ഐക്യത്തിന് വേണ്ടി എല്ലാ കത്തോലിക്ക സമൂഹങ്ങളും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ. ജനുവരി 18-ന് ആരംഭിച്ച ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാ വാരത്തിന്റെ പശ്ചാത്തലത്തില്‍, ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജനുവരി 25 വരെ നീണ്ടുനില്‍ക്കുന്ന ഈ വാരത്തില്‍ വിവിധ സഭകള്‍ തമ്മിലുള്ള ഐക്യം ദൃഢമാക്കുന്നതിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും സംയുക്ത സമ്മേളനങ്ങളും നടക്കും. ‘ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു

ലണ്ടന്‍: ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരില്‍ 72 ശതമാനവും നൈജീരിയയില്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ്‍ ഡോഴ്‌സ്’ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും 4,849 ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. ഇതില്‍ 3,490 കൊലപാതകങ്ങളും നടന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ വടക്കന്‍ മേഖലകളിലും മധ്യമേഖലകളിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളാണ് മരണസംഖ്യ ഉയരാന്‍ കാരണം. ക്രൈസ്തവ പുരോഹിതരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും

ചങ്ങനാശേരി: സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026ന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ (കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ ഓഡിറ്റോറിയത്തില്‍) സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമൂഹത്തിന്റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന്‍ സമുദായശക്തീകരണ വര്‍ഷത്തില്‍ സാധിക്കണം. സമുദായ ശക്തീകരണം മറ്റാര്‍ക്കും എതിരല്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന്‍

ഇടുക്കി: പ്രസിദ്ധീകരിക്കാത്ത ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സീറോമലബാര്‍ യൂത്ത് മൂവ്‌മെന്റ് (എസ്എംവൈഎം) സംസ്ഥാന സമിതി. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നയം തികച്ചും സമുദായിക വിരുദ്ധമാണെന്ന് എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ ഇത് വരെ തയ്യാറായിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കി കഴിഞ്ഞു, ബാക്കി

സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?