Follow Us On

18

November

2025

Tuesday

Latest News

  • മാര്‍പാപ്പക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍

    മാര്‍പാപ്പക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികദേഹം ഒരുനോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും  സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങള്‍. ഇന്നലെ രാവിലെ ഒമ്പതിന് കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു കൊണ്ടുവന്നത്. ഈ സമയം ബസിലിക്കയിലെ മണികള്‍ മുഴങ്ങുകയും ലത്തീന്‍ ഭാഷയില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ കബറിടത്തിന്റെ മുകളിലുള്ള അള്‍ത്താരയുടെ മുന്നില്‍ മാര്‍പാപ്പമാരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ്

  • നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

    നിത്യപിതാവിന്റെ ഭവനത്തില്‍ സൂര്യകാന്തിയോടെ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്0

    അനാരോഗ്യംമൂലം കുറച്ചുനാളുകളായി ക്ലേശമനുഭവിച്ചിരുന്ന പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ  സ്വര്‍ഗീയ പിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു. 88 വര്‍ഷം നീണ്ട ഇഹലോകതീര്‍ത്ഥാടനത്തിനു സമാപ്തി കുറിച്ച് പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ ആഹ്വാനം ചെയ്ത് ജൂബിലി വര്‍ഷത്തില്‍ നാമോരോരുത്തരുടേയും സ്വര്‍ഗ്ഗപ്രാപ്തിക്ക് മുന്നോടിയായി അദ്ദേഹം കര്‍ത്താവില്‍ വിലയം പ്രാപിച്ചു. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പതിവുള്ള ലോകത്തിനും നഗരത്തിനും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദം അദ്ദേഹം നല്‍കുകയും, വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തടിച്ചുകൂടിയിരുന്ന വിശ്വാസഗണത്തിനുമുഴുവന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സ്വര്‍ഗയാത്രയുടെ തൊട്ടുതലേന്ന് തന്റെ അവസാന പൊതുദര്‍ശനത്തിലും അദ്ദേഹം

  • ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

    ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു0

    കല്‍പറ്റ: ചൂരല്‍മല മുണ്ടകൈ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി മാനന്തവാടി രൂപത നിര്‍മ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രഗതിയില്‍ സഹനങ്ങളും അവയില്‍ നിന്നുള്ള ദൈവീകമായ പുനരുജ്ജീവനവുമാണ് കാണാനാകുകയെന്ന് പദ്ധതി ശിലകള്‍ വെഞ്ചിരിച്ച് ഉല്‍ഘാടനം ചെയ്തു കൊണ്ട് ബിഷപ് ജോസ് പൊരുന്നേടം ചൂണ്ടിക്കാട്ടി. മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടില്‍ മേപ്പാടി റോഡില്‍ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ മൂലം

  • മാര്‍പാപ്പയുടെ ആലിംഗനം ഈ കലാകാരന് മറക്കാനാവില്ല

    മാര്‍പാപ്പയുടെ ആലിംഗനം ഈ കലാകാരന് മറക്കാനാവില്ല0

    കൊച്ചി:  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആലിംഗനം കൊച്ചിയിലെ ജെയിന്‍ ജോസഫ് കലാകാരന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ആ സ്‌നേഹസ്പര്‍ശനം ഒരു ആശീര്‍വാദമായി ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. ഒപ്പം മകന്‍ ലിനോയ്ക്ക് പാപ്പ തൊപ്പിവച്ചു നല്‍കിയതും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നലെ സംഭവിച്ചതുപോലെ മനസില്‍ തങ്ങിനില്ക്കുന്ന ഓര്‍മയാണ്. അള്‍ത്താരകള്‍ രൂപകല്പന ചെയ്യുന്ന കൊച്ചി തേവര സ്വദേശിയായ ജെയിന്‍ മനസില്‍ സൂക്ഷിച്ച സ്വപ്നമായിരുന്നു,  തന്റെ കൈകളില്‍ പാപ്പയുടെ അനുഗ്രഹസ്പര്‍ശം. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് അള്‍ത്താരകള്‍ ഒരുക്കിയ ജെയിന്റെ ആഗ്രഹമറിഞ്ഞു പിന്തുണച്ചത് കര്‍ദിനാള്‍

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വില്‍പ്പത്രം

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വില്‍പ്പത്രം0

    ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍. ആമേന്‍. ഭൗമിക ജീവിതത്തിന്റെ ആസന്നമായ സായാഹ്നത്തിലേക്ക് കടക്കുന്നതായി അനുഭവപ്പെടുന്ന ഈ അവസരത്തില്‍, നിത്യജീവിതത്തില്‍ ഉറച്ച പ്രതീക്ഷയോടെ, എന്റെ മൃതസംസ്‌കാര സ്ഥലവുമായി മാത്രം ബന്ധപ്പെട്ട അന്ത്യാഭിലാഷങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയ്ക്കിടയിലും, എപ്പോഴും നമ്മുടെ കര്‍ത്താവിന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന് എന്നെത്തന്നെ ഭരമേല്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, ഉയിര്‍പ്പിന്റെ നാളിനായി കാത്തിരിക്കുന്ന എന്റെ ഭൗതിക ശരീരം സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന്

  • ‘മരണം എല്ലാറ്റിന്റെയും അവസാനമല്ല’: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള പാപ്പായുടെ ചിന്തകള്‍

    ‘മരണം എല്ലാറ്റിന്റെയും അവസാനമല്ല’: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള പാപ്പായുടെ ചിന്തകള്‍0

    വത്തിക്കാന്‍ സിറ്റി: വാര്‍ധക്യത്തെയും മരണത്തെയും കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത വിചിന്തനങ്ങള്‍ പാപ്പയുടെ വേര്‍പാടിനെ തുടര്‍ന്ന് വത്തിക്കാന്‍ പുറത്തിറക്കി. ”വാര്‍ധക്യത്തെ നാം ഭയപ്പെടേണ്ടതില്ല; വാര്‍ധക്യത്തെ ആലിംഗനം ചെയ്യുന്നതിനെ നാം ഭയപ്പെടേണ്ടതില്ല, കാരണം ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ  ‘ഷുഗര്‍ കോട്ട്’ ചെയ്ത് അവതരിപ്പിക്കുന്നതിലൂടെ  സത്യത്തെ നാം വഞ്ചിക്കുന്നു.” ഇറ്റാലിയന്‍ ഭാഷയില്‍ കര്‍ദിനാള്‍ ആഞ്ചലോ സ്‌കോള രചിച്ച ‘പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നു: വാര്‍ധക്യത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ കുറിച്ച വാക്കുകളാണിത്. കര്‍ദിനാള്‍ സ്‌കോളയുടെ പുസ്തകത്തിന് വേണ്ടി

  • രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരാക്രമണങ്ങള്‍ തുടച്ചുനീക്കണം

    രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരാക്രമണങ്ങള്‍ തുടച്ചുനീക്കണം0

    കാക്കനാട്: രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഭീകരക്രമണങ്ങള്‍ എന്നേക്കുമായി തുടച്ചുനീക്കണമെന്ന് സീറോമലബാര്‍ സഭ. തീവ്രവാദവും ഭീകരാക്രമണങ്ങളും മനുഷ്യ സമൂഹത്തിന് എതിരായ വലിയ വെല്ലുവിളികളാണ്. ഇവ മനുഷ്യത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുകയും, സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്നു. കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരക്രമണത്തെ സീറോമലബാര്‍സഭാ പിആര്‍ഓ ഫാ. ആന്റണി വടക്കേകര അപലപിക്കുകയും ഭീകരര്‍ക്കെതിരെ മാതൃകാപരമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഭീകരക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. നാടിന്റെ നന്മയെയും ജനങ്ങളുടെ സൈ്വര്യമായ

  • ഫ്രാന്‍സിസ്  പാപ്പയുടെ അവസാന വാക്കുകള്‍ ഇങ്ങനെ….

    ഫ്രാന്‍സിസ് പാപ്പയുടെ അവസാന വാക്കുകള്‍ ഇങ്ങനെ….0

    ‘താങ്ക് യൂ’ അല്ലെങ്കില്‍ ‘നന്ദി’ എന്നര്‍ത്ഥം വരുന്ന ‘ഗ്രേസി’ എന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാന വാക്കുകളില്‍ ഒന്നെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട്. 2022 മുതല്‍ ആരോഗ്യ കാര്യങ്ങളില്‍ പാപ്പയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയോടായിരുന്നു പാപ്പയുടെ അവസാന നന്ദിപ്രകടനം. ‘എന്നെ പിയാസയിലേക്ക് തിരികെ കൊണ്ടുവന്നതിന് നന്ദി,’ എന്ന് പാപ്പ പറഞ്ഞതായും വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ മീഡിയ പുറത്തുവിട്ടു. 12

  • സമാധാനത്തിന്റെയും ധാര്‍മികതയുടെയും  ശബ്ദം മുറിഞ്ഞുപോയി: കാത്തലിക് ഫെഡറേഷന്‍

    സമാധാനത്തിന്റെയും ധാര്‍മികതയുടെയും ശബ്ദം മുറിഞ്ഞുപോയി: കാത്തലിക് ഫെഡറേഷന്‍0

    കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തോടെ ലോക സമാധാനത്തിന്റെയും ധാര്‍മികതയുടെയും ശബ്ദം മുറിഞ്ഞു പോയി എന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെ സി എഫ് ) സംസ്ഥാന കമ്മിറ്റി. കാലഘട്ടത്തിന്റെ തിന്മകള്‍ക്കും അനീതികള്‍ക്കും എതിരെ ക്രിസ്തുവിന്റെ നാവായി മാറാനും ലാളിത്യത്തിന്റെയും എളിമയുടെയും കരങ്ങളായി മാറി ലോകത്തിനു പുത്തന്‍ പ്രത്യാശപകരാനും കഴിഞ്ഞ യഥാര്‍ത്ഥ അപ്പസ്‌തോലനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയുടെ നവീകരണത്തിനും പുരാതന യാഥാസ്ഥിതിക ചിന്തകള്‍ക്കുമപ്പുറം മനുഷ്യസ്‌നേഹമായിരിക്കണം ക്രൈസ്തവന്റെ മുഖം എന്ന് പഠിപ്പിച്ച മഹാനായ സഭാ തലവനായിരുന്നു ഫ്രാന്‍സിസ് പാപ്പ എന്ന്

National


Vatican

  • വിമലഹൃദയ തിരുനാളിൽ ലോകജനതയെ ദൈവമാതാവിന് പുനപ്രതിഷ്ഠിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

    വത്തിക്കാൻ സിറ്റി: വിമലഹൃദയ തിരുനാൾ ദിനമായ മാർച്ച് 25ന് ലോകജനതയെ ഒന്നടങ്കം വിശിഷ്യാ റഷ്യ ഉക്രെയ്ൻ രാജ്യങ്ങളെയും വിമലഹൃദയ നാഥയ്ക്ക് പുനപ്രതിഷ്ഠിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം മാർച്ച് 25ന് ലോകമെമ്പാടുമുള്ള മെത്രാൻമാരോട് ചേർന്ന് സഭയെയും റഷ്യ, ഉക്രെയ്ൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെയും ദൈവമാതാവിന് സമർപ്പിച്ചതിന്റെ ഓർമ പുതുക്കികൊണ്ടായിരുന്നു, ഇക്കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനമധ്യേ പുനപ്രതിഷ്ഠയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്. ‘യാതൊരു മടുപ്പും വിശ്രമവും കൂടാതെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കണം. സകല വിശ്വാസികളെയും സമൂഹത്തെയും

  • പേപ്പസിയുടെ 10 വർഷം; സഭയ്ക്കും തനിക്കുംവേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: പേപ്പൽ ജീവിതത്തിന്റെ 10 വർഷം പൂർത്തിയാക്കുമ്പോൾ തനിക്കും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റാലിയൻ ദിനപത്രമായ ‘ഫാറ്റോ ക്വോട്ടിഡിയാനോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പ വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചത്. താൻ എല്ലാവരെയും സ്നേഹിക്കുന്നുവെന്നും എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ‘സഭ ഒരു ബിസിനസോ സന്നദ്ധ സംഘടനയോ അല്ല. വർഷാവസാനത്തിൽ സംഖ്യകൾ സന്തുലിതമാക്കാൻ നിയോഗിക്കപ്പെട്ട ഒരു ഭരണാധികാരിയുമല്ല ഞാൻ. പാപ്പയുടെ ഉത്തരവാദിത്വം നിറവേറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരും പഠിച്ചിട്ടല്ല ഈ ഉത്തരവാദിത്വത്തിലേക്ക്

  • ഫ്രാൻസിസ് പാപ്പയ്ക്ക് 10 വയസ്! അടുത്തറിയാം ഫ്രാൻസിസ് പാപ്പയുടെ ഏഴ് ജനപ്രിയ  നടപടികൾ!

    ഫ്രാൻസിസ് പാപ്പയെ ലോകത്തിന് പ്രിയങ്കരനാക്കിയത് അദ്ദേഹം സ്വീകരിച്ച സമാനതകളില്ലാത്ത ചില നിലപാടുകളാണ്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ ഫ്രാൻസിസ് പാപ്പ 10-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, അതിൽ മാധ്യമശ്രദ്ധ വളരേയേറെ പിടിച്ചുപറ്റിയ, പേപ്പസിയുടെ ആദ്യ നാളുകളിൽതന്നെ കൈക്കൊണ്ട ഏഴ് നടപടികൾ പങ്കുവെക്കുകയാണിവിടെ… കൊട്ടാരം വേണ്ട; ബുള്ളറ്റ് പ്രൂഫ് മൊബീലും പ്രാർത്ഥന അഭ്യർത്ഥിച്ച് വിശ്വാസികൾക്കുമുമ്പിൽ തലകുനിച്ചപ്പോൾ മാത്രമല്ല, ഫ്രാൻസിസ് പാപ്പ കൈക്കൊണ്ട ആദ്യ തീരുമാന് അറിഞ്ഞപ്പോഴും ലോകം അമ്പരന്നു: പാപ്പയ്ക്ക് താമസിക്കാൻ വത്തിക്കാൻ കൊട്ടാരം വേണ്ട; പൊതുദർശനവേളയിൽ സഞ്ചരിക്കാൻ വെടിയുണ്ടയെ തോൽപ്പിക്കുന്ന

  • സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പൂമുഖത്ത് ഇനി മാസത്തിൽ ഒരിക്കൽ തിരുമണിക്കൂർ ആരാധന

    വത്തിക്കാൻ സിറ്റി: ലോകമെമ്പാടും കൊറോണാ മഹാമാരി സംഹാരതാണ്ഡവമാടിയ 2020ൽ ഫ്രാൻസിസ് പാപ്പയുടെ വിശേഷാൽ ‘ഊർബി എത് ഓർബി’ ആശീർവാദത്തിന് വേദിയായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പൂമുഖത്ത് ഇനി മുതൽ മാസംതോറും തിരുമണിക്കൂർ ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കും. മാസത്തിലെ ആദ്യ ചൊവ്വാഴ്ചകളിൽ രാത്രി 8.00മുതൽ 9.00വരെയാണ് ബസിലിക്കയുടെ പോർട്ടിക്കോയിലെ (പൂമുഖം) ദിവ്യകാരുണ്യ ആരാധന. ബസിലിക്കാ നേതൃത്വം നടപ്പാക്കുന്ന പുതിയ അപലാന സംരംഭങ്ങളുടെ ഭാഗമായാണ് പ്രസ്തുത തീരുമാനം. മാർച്ച് 14നാണ് പുതിയ ശുശ്രൂഷയുടെ ആരംഭം. ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ മൗറോ

  • 10 വർഷം, ഫ്രാൻസിസ് പാപ്പ സന്ദർശിച്ചത് 60ൽപ്പരം രാജ്യങ്ങൾ; സഞ്ചരിച്ചത് 2,55,000 മൈൽ!

    വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റ് 10 വർഷം പൂർത്തിയാകുമ്പോഴേക്കും ഫ്രാൻസിസ് പാപ്പ സഞ്ചരിച്ചത് 2,55,000 മൈലുകൾ- അതായത് 41,0382 കിലോമീറ്റർ! ചുരുക്കിപ്പറഞ്ഞാൽ ചന്ദ്രനിലെത്താവുന്നതിലും അധികം ദൂരം! (ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 384,400 കിലോമീറ്ററാണ്). ഫ്രാൻസിസ് പാപ്പ വിശുദ്ധ ഫ്രാൻസിസിന്റെ 266-ാം പിൻഗാമിയായി സ്ഥാനമേറ്റതിന്റെ 10-ാം പിറന്നാൾ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ വാർത്താ ഏജൻസിയായ ‘റോം റിപ്പോർട്ട്‌സാ’ണ് കൗതുകകരമായ ഈ യാത്രാദൂരം വെളിപ്പെടുത്തിയത്. വത്തിക്കാൻ പ്രസ് ഓഫീസ് നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഓരോ പേപ്പൽ

  • ’24 അവേഴ്‌സ് ഫോർ ദി ലോർഡ്’: നോമ്പുകാല സംരംഭത്തിന് നേതൃത്വം നല്കാനൊരുങ്ങി പാപ്പ

    വത്തിക്കാൻ സിറ്റി: നോമ്പുകാലത്തോടനുബന്ധിച്ച് വത്തിക്കാനിൽ നടക്കാൻ പോകുന്ന ’24 അവേഴ്‌സ് ഫോർ ദി ലോർഡ്'(കർത്താവിനായി 24 മണിക്കൂർ) എന്ന സംരംഭത്തിന് നേതൃത്വം നല്കാൻ ഒരുങ്ങി ഫ്രാൻസിസ് പാപ്പ. മാർച്ച് 17ന് പ്രാദേശിക സമയം വൈകുന്നേരം 4:30 ന് ആരംഭിച്ച് മാർച്ച് 18 ശനിയാഴ്ച വരെയാണ് 24മണിക്കൂർ പ്രാർത്ഥന നടത്തുക. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് പകരം ഇത്തവണ റോമിലെ സാന്താ മരിയ ഡെല്ലെ ഗ്രാസി അൽ ട്രിയോൺഫേലിൽ വച്ചാണ് പ്രാർത്ഥന നടത്തുകയെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. ഉയിർപ്പുതിരുനാളിന്റെ ഒരുക്കത്തോടനുബബന്ധിച്ച് ഫ്രാൻസിസ്

Magazine

Feature

Movies

  • ഷെയ്ഖ് ഹസീനക്ക് വധശിക്ഷ നല്‍കാനുള്ള വിധി ‘ഏകപക്ഷീയവും’ ‘രാഷ്ട്രീയപ്രേരിതവു’മെന്ന്  ബംഗ്ലാദേശ് ബിഷപ്

    ഷെയ്ഖ് ഹസീനക്ക് വധശിക്ഷ നല്‍കാനുള്ള വിധി ‘ഏകപക്ഷീയവും’ ‘രാഷ്ട്രീയപ്രേരിതവു’മെന്ന് ബംഗ്ലാദേശ് ബിഷപ്0

    ധാക്ക/ബംഗ്ലാദേശ്: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി പോണന്‍ പോള്‍ കുബി സിഎസ്സി. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി ‘ഏകപക്ഷീയമായിരുന്നു’ എന്നും ‘പ്രതികളെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ ഉണ്ടായിരുന്നില്ലെന്നും’ നിലവിലെ സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ചുവെന്നും മൈമെന്‍സിങ് രൂപതയുടെ  ബിഷപ്പായ പോള്‍ കുബി പറഞ്ഞു. കത്തോലിക്ക സഭ ഒരിക്കലും വധശിക്ഷയെ പിന്തുണച്ചിട്ടില്ലെന്നും ഷെയ്ഖ് ഹസീന കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ, തെറ്റ്

  • ഫാ. ആന്റോ പാറാശേരി നിര്യാതനായി

    ഫാ. ആന്റോ പാറാശേരി നിര്യാതനായി0

    ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ആന്റോ പാറാശേരി (58) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1995 ഡിസംബര്‍ 27ന് മാര്‍ ജെയിംസ് പഴയാറ്റില്‍ മെത്രാനില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപത കാത്തലിക് ലേബര്‍ അസോസിയേഷന്‍ ഡയറക്ടര്‍, സാക്രിസ്റ്റന്‍ ഫെല്ലോഷിപ്പ് ഡയറക്ടര്‍ മാള, ജീസസ് ട്രെയിനിംഗ് ബി.എഡ് കോളേജ് & ആവേ മരിയ ടിടിഐ എക്‌സി്ക്യൂട്ടീവ് ഡയറക്ടര്‍, പ്രീസ്റ്റ് വെല്‍ഫയര്‍ ഫണ്ട്  സെക്രട്ടറി, ദീപിക റീജിയണല്‍ മാനേജര്‍, മദ്രാസ് മിഷന്‍ അസിസ്റ്റന്റ്

  • സഭ ദരിദ്രരുടെ മാതാവാണെന്ന് ലിയോ 14-ാമന്‍ പാപ്പ; ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ 1300 ദരിദ്രരോടൊപ്പം പാപ്പയുടെ ഉച്ചഭക്ഷണം

    സഭ ദരിദ്രരുടെ മാതാവാണെന്ന് ലിയോ 14-ാമന്‍ പാപ്പ; ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ 1300 ദരിദ്രരോടൊപ്പം പാപ്പയുടെ ഉച്ചഭക്ഷണം0

    വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യുന്ന അമ്മയാകുവാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് ലിയോ 14 -ാമന്‍ പാപ്പ. ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു പാപ്പ. തങ്ങളുടെ മതവിശ്വാസത്തിന്റേതായ ലോകത്ത് ഒതുങ്ങിക്കൂടാതെ  മനുഷ്യ സമൂഹത്തെ സാഹോദര്യത്തിന്റെയും മാന്യതയുടെയും ഇടമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുവാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളോടും പാപ്പ ആഹ്വാനം ചെയ്തു. തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനത്തിന്റെ തലക്കെട്ട് ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവിന്റെ മാറ്റമില്ലാത്ത വാക്കുകള്‍  ‘ദിലെക്‌സി ടെ – ഞാന്‍ നിങ്ങളെ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?