കോട്ടയം: ചങ്ങനാശേരി തിരുഹൃദയദൈവാലയത്തിലും ക്രിസ്തുജ്യോതി കാമ്പസിലുമായി ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ആറാമത് അന്തര്‍ദേശീയ ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ നാലാം ദിനത്തില്‍ ഇംഫാല്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ലീനസ് നേലി ഇംഗ്ലീഷില്‍ ദിവ്യബലിയര്‍പ്പിച്ചു. ആര്‍ച്ചുബിഷപ്് ജോണ്‍ മൂലേച്ചിറ, ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍, ബിഷപ് ബെന്നി വര്‍ഗീസ്, ബിഷപ് ജോണ്‍ തോമസ്, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് ജെയിംസ് തോപ്പില്‍, ബിഷപ് ബോസ്‌കോ പുത്തൂര്‍, ബിഷപ് ജോസ് ചിറയ്ക്കല്‍, ബിഷപ്പ് ജോവാക്കിം വാല്‍ഡര്‍ എന്നീ പിതാക്കന്മാര്‍ ദിവ്യബലിയര്‍പ്പണത്തില്‍ സഹകാര്‍മികരായി.
തുടര്‍ന്ന് തിരുഹൃദയദൈവാലയത്തില്‍ നടന്ന മെഗാ മിഷന്‍ ഡേ, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് ജെയിംസ് തോപ്പില്‍, ബിഷപ് ജോസ് ചിറയ്ക്കല്‍, എന്നിവരുടെ മഹനീയ സാന്നിധ്യത്താല്‍ അനുഗ്രഹീതമായി. ഒന്നുമില്ലായ്മയില്‍ നിന്നും വിശ്വാസത്തിന്റെ കരുത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ട് പോകുമ്പോള്‍ മിഷനില്‍ സംഭവിക്കുന്ന അത്ഭുതങ്ങളെപ്പറ്റി ബിഷപ്പുമാര്‍ പങ്കുവച്ചു.
ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിലും ചാവറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെട്ട കൂട്ടായ്മയില്‍ ബിഷപ് ബെന്നിവര്‍ഗീസ്, ബിഷപ് ജോണ്‍ മൂലേച്ചിറ, എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. വ്യത്യസ്ത റീത്തുകള്‍, രൂപതകള്‍, സംസ്‌കാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളൂന്ന സാര്‍വത്രിക സഭയുടെ സൗന്ദര്യത്തെക്കുറിച്ച് പിതാക്കന്മാര്‍ പങ്കുവെച്ചു. സുവിശേഷവേല എല്ലാവരുടെയും വിളിയാണെന്ന സഭയുടെ കാഴ്ചപ്പാട് മിഷണറി മഞ്ജു തോമസ് ഓര്‍മിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ ഒത്തു ചേരുന്ന സംഗമം, സഹൃദയ 2025 മിഷന്‍ കോണ്‍ഗ്രസില്‍ നടത്തപ്പെട്ടു. തിരുസഭയ്ക്ക് മിഷന്‍ ലീഗ് നല്‍കിയ സംഭാവനകളുടെ പ്രാധാന്യം അവര്‍ണനീയമാണെന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ അനുസ്മരിച്ചു. അന്താരാഷ്ട തലത്തില്‍ മിഷണറിമാര്‍ ഒത്തു ചേരുന്ന ജിജിഎം മിഷന്‍ സംഗമവേദിയില്‍ ഒത്തുചേരാനെത്തിയ മിഷന്‍ ലീഗ് പ്രവര്‍ത്തകരെ ഫിയാത്ത് മിഷണറിമാര്‍ അഭിനന്ദിച്ചു.
ജിജിഎമ്മിന്റെ ഭാഗമായി ഫിയാത്ത് മിഷന്‍ നടത്തുന്ന കുട്ടികള്‍ക്കുള്ള മിഷണറി പരിശീലനധ്യാനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പിതാക്കന്മാരുമായി സംവദിച്ചു. ആര്‍ച്ചുബിഷപ് ജോണ്‍ മൂലേച്ചിറ, ആര്‍ച്ചുബിഷപ്് ലീനസ് നേലി, ബിഷപ് ബെന്നി വര്‍ഗീസ്, ബിഷപ്് ജോണ്‍ തോമസ്, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് ബോസ്‌കോ പുത്തൂര്‍, ബിഷപ് ജോസ് ചിറയ്ക്കല്‍, ബിഷപ് ജോവാക്കിം വാല്‍ഡര്‍, എന്നീ പിതാക്കന്മാരില്‍ നിന്ന് മിഷന്‍ അനുഭവങ്ങള്‍ നേരിട്ട് അറിയാനായത് കുട്ടികള്‍ക്ക് പുത്തനനുഭവമായി. കുട്ടികളില്‍ മിഷന്‍ അവബോധം വളര്‍ത്തുന്നതിനും പുതുതലമുറ മിഷണറിമാരെ വാര്‍ത്തെടുക്കുന്നതിനുമായാണ് ഫിയാത്ത് മിഷന്‍ ഇത്തരമൊരു മിഷണറി പരിശീലനധ്യാനം സംഘടിപ്പിച്ചിട്ടുള്ളത്. തുരുത്തി മാര്‍ത്തമറിയം ഫൊറോന ദൈവാലയത്തിലേയ്ക്ക് ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കപ്പെട്ടു. ആര്‍ച്ചുബിഷപ് ജോണ്‍ മൂലേച്ചിറ, ബിഷപ്് ജോസ് ചിറയ്ക്കല്‍, ബിഷപ് ജെയിംസ് തോപ്പില്‍ എന്നീ പിതാക്കന്മാരാണ് മിഷനിലെ നേരനുഭവങ്ങള്‍ ജനഹൃദയങ്ങളിലേയ്ക്ക് പകരാന്‍ തുരുത്തി ദൈവാലയത്തിലെത്തിയത്. ജിജിഎം മിഷന്‍ കോണ്‍ഗ്രസില്‍ എല്ലാ ദിവസവും സംഘടിപ്പിക്കപ്പെടുന്ന സംഗീത നിശയില്‍ 1-ാം തിയതി അരങ്ങേറിയത് ബാന്‍ഡ് കോഡ് 33 അവതരിപ്പിച്ച സംഗീത പരിപാടിയാണ്. യേശുക്രിസ്തുവിനെ പാടിയാരാധിക്കുന്ന അനുപമമായ സംഗീതാനുഭവമാണ് ഈ മ്യൂസിക് നൈറ്റ് വിശ്വാസികള്‍ക്ക് സമ്മാനിച്ചത്.
















Leave a Comment
Your email address will not be published. Required fields are marked with *