Follow Us On

02

May

2025

Friday

മുനമ്പം ഭൂസമരം; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ബിഷപ് ഡോ. ആന്റണി വാലുങ്കല്‍

മുനമ്പം ഭൂസമരം; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: ബിഷപ് ഡോ. ആന്റണി വാലുങ്കല്‍

മുനമ്പം : 200 ദിവസമായി തുടര്‍ന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ബിഷപ്പ് ആന്റണി വാലുങ്കല്‍. ലത്തീന്‍ കത്തോലിക്കാ സമുദായ നേതാക്കളോടൊപ്പം ഇരുന്നൂറാം ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസപ്പെടുത്തുന്ന വിധം വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍  സംരക്ഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പ് പാലിക്കണം.

വിഷയം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിസംഗതയും അനാസ്ഥയും തുടരുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കെഎല്‍സിഎ  സംസ്ഥാന നേതൃത്വം അറിയിച്ചു.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, ഫാ. യേശുദാസ് പഴമ്പിള്ളി, ബിജു ജോസി,  ആക്ട്‌സ് സംസ്ഥാന ജന. സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ഫാ. ആന്റണി തറയില്‍, വിന്‍സ് പെരിഞ്ചേരി, അനില്‍ കുന്നത്തൂര്‍, ഇ ഡി ഫ്രാന്‍സിസ്, ജോര്‍ജ് നാനാട്ട്, ആഷ്ലിന്‍ പോള്‍, ജോസഫ് ബെന്നി കുറുപ്പശേരി, സെബാസ്റ്റ്യന്‍ റോക്കി, എസ്എന്‍ഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകന്‍ കാതികുളത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?