കോട്ടയം:രാജ്യാന്തര മിഷന്‍ ചലച്ചിത്ര മേളയായ ഐഎഫ്എഫ്എം (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മിഷന്‍) ന്റെ നാലാം ദിവസം ക്രിസ്തുവിന്റെയും ക്രിസ്തുശിഷ്യരുടെയും ജീവിതം ആധുനിക ജീവിത പരിസരങ്ങളിലൂടെ പറയുന്ന പന്ത്രണ്ട് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ലിയോ തദേവൂസ് തന്നെ ആഴത്തില്‍ സ്വാധീനിച്ച ക്രിസ്തു ദര്‍ശനങ്ങളേക്കുറിച്ചും സിനിമയെടുക്കുവാന്‍ നടത്തിയ പഠന പരിശ്രമങ്ങളേക്കുറിച്ചും സംസാരിച്ചു.
നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ യുവതീയുവാക്കളെ വളരെയേറെ സ്പര്‍ശിച്ചതായി ഓപ്പണ്‍ ഫോറത്തിലെ അവരുടെ പ്രതികരണങ്ങള്‍ വെളിപ്പെടുത്തി. ഐഎഫ്എഫ്എം ഓര്‍ഗനൈസര്‍ റെജു പുലിക്കോടന്‍, ഫിയാത്ത് മിഷന്‍ ജനറല്‍ കണ്‍വീനര്‍ ജോസ് മാത്യു ഓലിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *