കാലിഫോര്‍ണിയ: അമേരിക്കന്‍ മോഡലും മുന്‍ മിസ് കാലിഫോര്‍ണിയയുമായ പ്രീജീന്‍ ബോളര്‍ ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്കാ സഭയില്‍ അംഗമായി. ”ഞാന്‍ സ്വന്തം വീട്ടിലെത്തി” എന്നാണ് ബോളര്‍ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയിയില്‍ കുറിച്ചത്. ഈസ്റ്റര്‍ പാതിരാ കുര്‍ബാനായിലെ ശുശ്രൂഷകളില്‍ ജ്ഞാനസ്‌നാനം, കുമ്പസാരം, വിശുദ്ധ കുര്‍ബാന, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍ ബോളര്‍ സ്വീകരിച്ചു. ആദ്യ അമേരിക്കന്‍ വിശുദ്ധയായ സെന്റ് ഫ്രാന്‍സെസ് സേവ്യര്‍ കാബ്രിനിയുടെ പേരാണ് സ്ഥൈര്യ ലേപന നാമമായി ബോളര്‍ സ്വീകരിച്ചത്.
സാന്‍ ഫ്രാന്‍സിസ്‌കോ ആര്‍ച്ചുബിഷപ് സാല്‍വറ്റോര്‍ കോര്‍ഡിലിയോണ്‍, കത്തോലിക്കാ ചലച്ചിത്ര നിര്‍മാതാവ് ചെറി ബാലിംഗര്‍ തുടങ്ങിയ നിരവധി ക്രൈസ്തവ നേതാക്കളും സോഷ്യല്‍ മീഡിയ ഫോളോവേഴ്സും പ്രീജീന്‍ ബോളറിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്ന പ്രിജീന്‍ ബോളര്‍ 2009-ല്‍ മിസ് കാലിഫോര്‍ണിയ യുഎസ്എ കിരീടം നേടി. ടാര്‍ഗെറ്റ്, ബ്ലൂമിംഗ് ഡെയ്ല്‍സ്, സാക്‌സ് ഫിഫ്ത്ത് അവന്യൂ, നോര്‍ഡ്സ്‌ട്രോം തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി മോഡലായി പ്രവര്‍ത്തിച്ചു. മുന്‍ എന്‍എഫ്എല്‍ ക്വാര്‍ട്ടര്‍ബാക്ക് കൈല്‍ ബോളറെയാണ് പ്രീജീന്‍ വിവാഹം ചെയ്തിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *