Follow Us On

05

February

2025

Wednesday

തിക്കും തിരക്കുമില്ല, ക്യൂവും നിൽക്കണ്ട! വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പുതിയ പാത തുറന്ന് വത്തിക്കാൻ

തിക്കും തിരക്കുമില്ല, ക്യൂവും നിൽക്കണ്ട! വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പുതിയ പാത തുറന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകർക്കായി പുതിയ പാത തുറന്നുനൽകി ‘ഫാബ്രിക് ഓഫ് സെന്റ് പീറ്റർ’. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഉത്തരവാദിത്തമുള്ള വത്തിക്കാൻ സ്ഥാപനമാണ് ‘ഫാബ്രിക് ഓഫ് സെന്റ് പീറ്റർ’ (ഫാബ്രിക്ക ഡി സാൻ പിയട്രോ’).

വത്തിക്കാൻ ഗവർണറേറ്റ്, വത്തിക്കാനിലെ ഇറ്റാലിയൻ ഇൻസ്‌പെക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസമാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പുതിയ പാത ആശീർവദിച്ചത്. വിശ്വാസികൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും തീർത്ഥാടകർക്കും കൂടുതൽ സമയം കാത്തിരിക്കാതെ ബസിലിക്കയിൽ പ്രവേശിച്ച് പ്രാർത്ഥിക്കാനും കൂദാശകളിൽ പങ്കെടുക്കാനും പുതിയ പാത സഹായകമാകുമെന്ന് ഫാബ്രിക്കയുടെ പ്രസിഡന്റ് കർദിനാൾ മൗറോ ഗാംബെറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

എല്ലാ ദിവസവും രാവിലെ 6.50 മുതൽ വൈകീട്ട് 6.40 വരെയായിരിക്കും പുതിയ പാതയുടെ പ്രവർത്തനസമയം. പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമില്ലെന്നും പുതിയ പാതയിലെ പ്രത്യേക വഴികളിലൂടെ ആരാധനാക്രമ സ്ഥലങ്ങളിലേക്കെല്ലാമുള്ള പ്രവേശനം സാധ്യമാണെന്നും വത്തിക്കാൻ പ്രസ്താവനയിലൂടെ അറിയിച്ചു. ബസിലിക്കയിൽ എത്തുന്നവരുടെ തീർത്ഥാടനം അടയാളപ്പെടുത്തുന്ന സാക്ഷ്യപത്രം പുതിയ പാതയിലൂടെ പ്രവേശിക്കുന്നവർക്ക് ലഭ്യമാക്കുമെന്നും കർദിനാൾ മൗറോ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?