Follow Us On

13

November

2024

Wednesday

Latest News

  • വത്തിക്കാനിലെ വിശുദ്ധവാര  തിരുക്കര്‍മങ്ങള്‍

    വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെയും വിശുദ്ധവാരത്തിലെയും തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. പരിശോധനകള്‍ക്കായി ആശുപത്രി സന്ദര്‍ശിച്ച പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേയാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഒലിവിന്‍ ചില്ലകളേന്തിയ കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വിശ്വാസികളുടെയും ആഘോഷമായ പ്രദിക്ഷിണത്തോടെ ആരംഭിക്കും. മാര്‍ച്ച് 28-ന് പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ റെബിബിയ വനിത ജയിലില്‍ സ്വകാര്യ

  • നോര്‍വേയുടെ ചരിത്രത്തിലെ ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു

    നോര്‍വേയുടെ ചരിത്രത്തിലെ ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു0

    ജനസംഖ്യയുടെ 63 ശതമാനത്തിലധികമാളുകളും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ വിശ്വാസം പിന്തുടരുന്ന നോര്‍വേയില്‍ നിന്ന്  പ്രാദേശിക ഭാഷയിലുള്ള ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു. നോബല്‍ സമ്മാനജേതാവ് ജോണ്‍ ഫോസെ മുതലുള്ള സാഹിത്യ മേഖലയിലെ നിരവധി വിദഗ്ധരുടെ സഹായത്തോടെയും കത്തോലിക്ക എഡിറ്ററായ ഹെയ്ദി ഹോഗ്രോസ് ഒയ്മയുടെ നേതൃത്വത്തിലുമാണ് കത്തോലിക്ക ബൈബിളിന്റെ രചന പൂര്‍ത്തീകരിച്ചത്. രാജ്യത്തെ ഔദ്യോഗിക എഴുത്ത് ഭാഷകളായ ബൊക്കമാല്‍ ഭാഷയിലും നൈനോര്‍സ്‌ക് ഭാഷയിലുമുള്ള കത്തോലിക്ക ബൈബിളിന്റെ പരിഭാഷകള്‍ ലഭ്യമാണെന്നുള്ളത് കൂടുതലാളുകളിലേക്ക് ഈ ബൈബിള്‍ എത്തുവാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കത്തോലിക്ക

  • ആഴ്ചയില്‍ രണ്ടു നേരം ഭക്ഷണം;  ഗാസയില്‍ ക്രൈസ്തവര്‍ നേരിടന്നത് ദുരിതപൂര്‍ണമായ ദിനങ്ങള്‍

    ആഴ്ചയില്‍ രണ്ടു നേരം ഭക്ഷണം; ഗാസയില്‍ ക്രൈസ്തവര്‍ നേരിടന്നത് ദുരിതപൂര്‍ണമായ ദിനങ്ങള്‍0

    ഇസ്രായേല്‍ ഹമാസ് പോരാട്ടം ആരംഭിച്ച ശേഷമുള്ള ഏറ്റവും ദുരിതപൂര്‍ണമായ ദിനങ്ങളിലൂടെയാണ് ഗാസയിലെ ക്രൈസ്തവര്‍ കടന്നുപോകുന്നതെന്ന് വ്യക്തമാക്കി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ഏയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍). തുടര്‍ച്ചയായ ഷെല്ലാക്രമണവും സമ്പര്‍ക്കമാധ്യമങ്ങളുടെ തകരാറുകളും ഭക്ഷണക്ഷാമവും ഗാസയിലെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റിയിരിക്കുകയാണെന്ന് ഹോളി റോസറി സന്യാസിനിസഭാംഗമായ സിസ്റ്റര്‍ നാബിലാ സാലേയെ ഉദ്ധരിച്ചുകൊണ്ട് എസിഎന്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിലെ അല്‍ സേട്ടണ് സമീപമുള്ള ഹോളി ഫാമിലി ഇടവകയില്‍ നിലവില്‍ 128 കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. ഇതില്‍

  • പാപമോചനം നല്‍കാന്‍ വൈദികന്‍ വിസമ്മതിച്ചു; അള്‍ത്താരയിലെ ക്രൂശിതരൂപത്തിലെ ഈശോ ചെയ്തത്

    പാപമോചനം നല്‍കാന്‍ വൈദികന്‍ വിസമ്മതിച്ചു; അള്‍ത്താരയിലെ ക്രൂശിതരൂപത്തിലെ ഈശോ ചെയ്തത്0

    വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അന്നയുടെയും നാമത്തിലുള്ള സ്പെയിനിലെ കൊറഡോബയിലുള്ള ആശ്രമദദൈവാലയത്തിലാണ് ക്ഷമയുടെ കുരിശ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ക്രൂശിതരൂപങ്ങളും പോലെ സാധാരണ ക്രൂശിതരൂപമായിരുന്ന ആ കുരിശിന് ഈ പേരും ഈ പ്രത്യേക രൂപവും ലഭിച്ചതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. പല കുമ്പസാരത്തിലും ഏറ്റുപറഞ്ഞ ഗൗരവമായ ഒരു പാപം ഒരു മനുഷ്യന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതായി മനസിലാക്കിയ വൈദികന്‍ ദൈവത്തിന്റെ കരുണയെ ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനായി ഇനിയും ഈ പാപം ആവര്‍ത്തിച്ചാല്‍ താന്‍ പാപമോചനം നല്‍കില്ലെന്ന മുന്നറിയിപ്പ്

  • ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനം ആക്കിയത് പ്രതിഷേധാര്‍ഹം:  കെസിവൈഎം

    ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനം ആക്കിയത് പ്രതിഷേധാര്‍ഹം: കെസിവൈഎം0

    എറണാകുളം: ഹയര്‍ സെക്കന്ററി പരിക്ഷ മൂല്യനിര്‍ണയത്തോട് അനുബന്ധിച്ചു ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി ധാര്‍ഷ്ട്യമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മാനുവല്‍. ക്രൈസ്തവ വിശ്വാസികള്‍ പരിശുദ്ധമായി ആചരിക്കുന്ന ദിവസം തന്നെ പരീക്ഷ മൂല്യനിര്‍ണയ ക്രമീകരണങ്ങള്‍ക്ക് തിരഞ്ഞെടുത്തത് കഴിഞ്ഞ കുറേ നാളുകളായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രൈസ്തവ വിഭാഗങ്ങളോട് കാണിക്കുന്ന തികഞ്ഞ അവഗണനയുടെ തുടര്‍ച്ചയാണെന്ന് കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. മുന്‍പും ക്രൈസ്തവര്‍ വിശുദ്ധ ദിവസമായി ആചരിക്കുന്ന ഞായറാഴ്ചകളിലും മറ്റും പരീക്ഷകള്‍ നടത്തിയത് ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ക്ക്

  • ‘ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് ക്രൈസ്തവരോടുള്ള വെല്ലുവിളി’

    ‘ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് ക്രൈസ്തവരോടുള്ള വെല്ലുവിളി’0

    മാനന്തവാടി: ഹയര്‍ സെക്കന്ററി പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യദിനമായ ഈസ്റ്റര്‍ ദിനത്തില്‍ ഡ്യൂട്ടി നല്‍കുന്നത് പ്രതിക്ഷേധാര്‍ഹവും ക്രൈസ്തവരോടുള്ള വെല്ലുവിളിയുമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി. ക്രൈസ്തവര്‍ക്ക് എതിരെ നടത്തുന്ന ഇത്തരം വെല്ലുവിളികള്‍ മതേതര രാജ്യത്തിന് ഭൂഷണമല്ലെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ പറഞ്ഞു. ഈ ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചക്ക് ഒരുക്കമല്ല എന്നുള്ളത് ഭരണകൂടത്തിന് ക്രൈസ്തവ ജനതയോടുള്ള, നീതിരഹിത സമീപനത്തെ തുറന്ന് കാണിക്കുന്നു. നേരത്തേ പെസഹ

  • ധന്യന്‍ മാര്‍ ഇവാനിയോസിന്റെ പുണ്യജീവിതം സഭയ്ക്കും  സമൂഹത്തിനും പ്രചോദനം: മാര്‍ ക്ലീമിസ് കാതോലിക്കാ  ബാവ

    ധന്യന്‍ മാര്‍ ഇവാനിയോസിന്റെ പുണ്യജീവിതം സഭയ്ക്കും സമൂഹത്തിനും പ്രചോദനം: മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ0

    തിരുവനന്തപുരം: ധന്യനായി പ്രഖ്യാപിക്കപ്പെട്ട ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പുണ്യജീവിതം സഭയിലും സമൂഹത്തിലും പ്രചോദനവും പ്രേരക ശക്തിയുമായിരുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പട്ടം സെന്റ് മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന കൃതജ്ഞതാബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് കടന്നുവന്ന പ്രതിസന്ധികളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തെ വിശുദ്ധീകരിക്കുന്നതിനും ദൈവത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനും സഹായിച്ചിട്ടുണ്ടെന്നും ആ വിശുദ്ധ ജീവിതം ദൈവോന്മുഖവും ദൈവത്തിന് പ്രീതികരവുമായിരുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍

  • സമാധനത്തിനും മതമൈത്രിക്കുമായി അസമിലെ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തി

    സമാധനത്തിനും മതമൈത്രിക്കുമായി അസമിലെ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തി0

    ഗുവഹത്തി: രാജ്യത്ത് സമാധാനവും മതസൗഹാര്‍ദ്ദവും നിലനില്ക്കുന്നതിനും അസ്വസ്ഥജനകമായ അന്തരീക്ഷം അകന്നുപോകുന്നതിനുമായി അസമിലെ ഉദാല്‍ഗിരിയില്‍ വിവിധ ക്രൈസ്തവസഭാംഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. വിവാദമായ  അസം ഹീലിംഗ്‌ (പ്രിവന്‍ഷന്‍ ഓഫ് ഈവിള്‍) പ്രാക്ടീസസ് ബില്‍ 2024 പാസാക്കുവാനും ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കുവാനുമുള്ള നീക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിച്ചത്. ഉദാല്‍ഗരി ഡിസ്ട്രിക്ട്‌സ് ക്രിസ്ത്യന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഉദാല്‍ഗരി നല്‍ബാരി പ്ലേഗ്രൗണ്ടില്‍ സമ്മേളനം സംഘടിപ്പച്ചത്. പ്രാര്‍ത്ഥനാസമ്മേളനത്തില്‍ കത്തോലിക്ക, ബാപ്റ്റിസ്റ്റ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ തുടങ്ങിയ വിവിധ സഭകളിലെ അംഗങ്ങള്‍

  • കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് ഹോങ്കോങില്‍ ഇനി 14 വര്‍ഷം ജയില്‍

    കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് ഹോങ്കോങില്‍ ഇനി 14 വര്‍ഷം ജയില്‍0

    ഹോങ്കോങ്: പോലീസ് ആവശ്യപ്പെട്ടിട്ടും കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികരെ 14 വര്‍ഷം ജയിലില്‍ അടയ്ക്കുന്നതിനുള്ള പുതിയ നിയമം ഹോങ്കോങില്‍ നിലവില്‍വന്നു. മാര്‍ച്ച് എട്ടിന് പാസാക്കിയ നിയമത്തിലാണ് കുമ്പസാരമെന്ന കൂദാശയുടെ പവിത്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈ ദികരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.   തടവുകാര്‍ക്ക് ഇഷ്ടമുള്ള അഭിഭാഷകരുമായി സംസാരി ക്കുന്നതില്‍നിന്ന് തടയുന്നതിനുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. കുറ്റം ചുമത്താതെ തടങ്കലില്‍ വയ്ക്കുക, ഏഴ് ദിവസം വരെ റിമാന്‍ഡ്

National


Vatican

World


Magazine

Feature

Movies

  • കാപട്യം എന്ന പ്രലോഭനത്തെ നേരിടാന്‍ മറിയത്തിന്റെ സഹായം തേടി മാര്‍പാപ്പ

    കാപട്യം എന്ന പ്രലോഭനത്തെ നേരിടാന്‍ മറിയത്തിന്റെ സഹായം തേടി മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: കാപട്യമെന്ന വലിയ പ്രലോഭനത്തിനെതിരെ പോരാടാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ.  മാന്യതയുടെ മറവില്‍ നിന്നുകൊണ്ട് അധികാരത്തിന്റെ  ഗര്‍വോടെ മറ്റുള്ളവരെ വിലകുറച്ചു കാണുന്നത് വളരെ മോശമായ കാര്യമാണെന്ന്  ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സ്വയം ആനുകൂല്യങ്ങള്‍പ്പറ്റിക്കൊണ്ട് ഏറ്റവും ദുര്‍ബലരായവരെ കൊള്ളയടിച്ചവരാണ്  നിയമജ്ഞര്‍. അവര്‍ക്ക് പ്രാര്‍ത്ഥനപോലും ദൈവവുമായി കണ്ടുമുട്ടാനുള്ള അവസരമല്ല, മറിച്ച്, കെട്ടിച്ചമച്ച ഭക്തിയും മാന്യതയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. അതിലൂടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നു. അവരില്‍

  • ഗോവന്‍ ഇടവകകളില്‍  തീര്‍ത്ഥാടക കുരിശിന്റെ പ്രയാണം

    ഗോവന്‍ ഇടവകകളില്‍ തീര്‍ത്ഥാടക കുരിശിന്റെ പ്രയാണം0

    പനാജി: ഗോവ രൂപതയുടെ യൂത്ത് ഡേയുടെ മുന്നോടിയായി ഗോവയിലെ 198 ഇടവകകളിലുമായി തീര്‍ത്ഥാടക കുരിശിന്റെയും മാതാവിന്റെ തിരുസ്വരൂപത്തിന്റെയും പ്രയാണം. ഓരോ ഇടവകയെയും പ്രതിനിധാനം ചെയ്യുന്ന 198 വിവിധ തരത്തിലുള്ള മരക്കഷണങ്ങള്‍ കൊണ്ടാണ് കുരിശ് രൂപപ്പെടുത്തിയിരിക്കുന്നത്. രൂപതയിലെ അംഗങ്ങള്‍ വിവിധരൂപത്തിലും ഭാവത്തിലും ഉള്ളവരാണെങ്കിലും കുരിശില്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ സത്തയെന്ന് കുരിശ് നിര്‍മ്മിച്ച ഫാ. ജോവിയല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വിശ്വാസത്തിന്റെ പാതയില്‍ നാമെല്ലാവരും പ്രതീക്ഷയുള്ള തീര്‍ത്ഥാടകരാണെന്ന് യുവജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് ഈ പ്രയാണത്തിന്റെ ലക്ഷ്യമെന്ന് ഫാ. ലോബോ പറഞ്ഞു. 2024 ജൂലൈ

  • കര്‍ദിനാള്‍ കന്താലമെസയുടെ പിന്‍ഗാമിയായി ഫാ. റോബര്‍ട്ടോ പസോളിനിയെ നിയമിച്ച് മാര്‍പാപ്പ

    കര്‍ദിനാള്‍ കന്താലമെസയുടെ പിന്‍ഗാമിയായി ഫാ. റോബര്‍ട്ടോ പസോളിനിയെ നിയമിച്ച് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: പേപ്പല്‍ വസതിയുടെ പ്രബോധകനായി 44 വര്‍ഷം സേവനം ചെയ്ത കര്‍ദിനാള്‍ റെനിയേരോ കന്താലമെസയുടെ പിന്‍ഗാമിയായി ഒഎഫ്എം കപ്പൂച്ചിന്‍ വൈദികനായ ഫാ. റോബര്‍ട്ടോ പാസോളിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ സ്ഥാനത്തേക്ക് നിമയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 44 വര്‍ഷമായി പേപ്പല്‍ വസതിയുടെ പ്രബോധകനായി തുടരുന്ന കര്‍ദിനാള്‍ കന്താലമെസക്ക് ഇപ്പോള്‍ 90 വയസുണ്ട്. മിലാനിലെ ദൈവശാസ്ത്രപഠനത്തിനായുള്ള  യുണിവേഴ്‌സിറ്റിയില്‍ ബൈബിള്‍ വ്യാഖ്യാനത്തിന്റെ പ്രഫസറായി സേവനം ചെയ്യുന്ന ഫാ. പസോളിനിയാവും ഇനിമുതല്‍ നോമ്പുകാലങ്ങളിലെ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?