Follow Us On

18

October

2024

Friday

ഫാത്തിമയിലെ സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത് 22,662 ജപമാല റാലികള്‍

ഫാത്തിമയിലെ സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത്  22,662 ജപമാല റാലികള്‍

വാഷിംഗ്ടണ്‍ ഡിസി: 1917 ഒക്‌ടോബര്‍ 13-ന് ഫാത്തിമയില്‍ നടന്ന സൂര്യനൃത്ത അത്ഭുതത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് യുഎസില്‍ നടന്നത് 22,662 ജപമാല റാലികള്‍. ‘അമേരിക്ക നീഡ്‌സ് ഫാത്തിമ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാന്‍ഹട്ടനിലെ സെന്റ് പാട്രിക്ക്‌സ് കത്തീഡ്രലിന് മുന്നില്‍ മുതല്‍ ഗ്രാമപ്രദേശങ്ങളിലുള്ള ചെറുപട്ടണങ്ങളില്‍ വരെ ജപമാല റാലികള്‍ നടത്തിയത്.

ഇതുവരെയുള്ള റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് യുഎസിലങ്ങോളമിങ്ങോളമായി നടന്ന 22,662 ജപമാല റാലികള്‍ ഒന്നാകെ കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും വലിയ ജപമാല റാലിയാണിത്. ഒക്‌ടോബര്‍ 13-നോട് ഏറ്റവും അടുത്ത ശനിയാഴ്ചയാണ് ഈ ജപമാല റാലികള്‍ സംഘടിപ്പിച്ചത്.

1917 ഒക്‌ടോബര്‍ 13-ന് ഫാത്തിമയില്‍ സൂര്യന്‍ നൃത്തം ചെയ്ത സംഭവത്തിന് പതിനായിരക്കണക്കിന് ജനങ്ങള്‍ സാക്ഷ്യം വഹിച്ചിരുന്നു. ഫാത്തിമയിലെ മൂന്ന് ഇടയക്കുട്ടികളായ ജസീന്ത, ഫ്രാന്‍സിസ്‌കോ, ലൂസിയ എന്നിവര്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് ലോകത്തോട് പ്രാര്‍ത്ഥനയ്ക്കും പശ്ചാത്താപത്തിനും മാനസാന്തരത്തിനുമുള്ള ആഹ്വാനം നല്‍കി എന്നുള്ളതിന് സ്വര്‍ഗം നല്‍കിയ സ്ഥിരീകരണമായിരുന്നു നഗ്നനേത്രങ്ങള്‍ക്കൊണ്ട് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം ദൃശ്യമായ ആ സൂര്യനൃത്തം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?