Follow Us On

05

June

2025

Thursday

പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമേലിന്റെ ചരമ വാര്‍ഷികത്തില്‍ 125 പേര്‍ രക്തം ദാനം ചെയ്തു

പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമേലിന്റെ ചരമ വാര്‍ഷികത്തില്‍ 125 പേര്‍ രക്തം ദാനം ചെയ്തു
തൃശൂര്‍: അമല ആശുപത്രിയുടെ സ്ഥാപക ഡയറക്ടര്‍, പദ്മ ഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐയുടെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു അമല ആശുപത്രിയിലെ നഴ്‌സിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ അമലനഗര്‍ സെന്റ് ജോസഫ് ഇടവകയുടെ സഹകരണത്തോടെ 125 പേര്‍ രക്തം ദാനം ചെയ്തു.
  അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍, ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. അമല നഗര്‍ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഫിനോഷ് കീറ്റിക്ക  ഉദ്ഘാടനം നിര്‍വഹിച്ചു.
ജോയിന്റ് ഡയറക്ടര്‍,  ഫാ.  ജെയ്‌സണ്‍ മുണ്ടന്മാണി സിഎംഐ,   ജോയിന്റ് ഡയറക്ടര്‍ ഫാ.  ഡെല്‍ജോ പുത്തൂര്‍ സിഎംഐ.  ഡോ. വിനു വിപിന്‍, ഗബ്രിയേലച്ചന്റെ സഹോദര പുത്രന്‍,  ഗ ബ്രിയേല്‍, ഗബ്രിയേലച്ചന്റെ ശിഷ്യന്‍ ആര്‍. കെ രവി, സിസ്റ്റര്‍ സിജി പയസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?