വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തന്റെ മുന്‍ഗാമികളായ ലിയോ 13, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ഫ്രാന്‍സിസ് എന്നീ മാര്‍പാപ്പമാരുടെ ശൈലി നിലനിര്‍ത്തുമെന്ന് പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉറപ്പുനല്‍കി.
പൗരസ്ത്യസഭകളുടെ വൈവിധ്യമാര്‍ന്ന ഉറവിടങ്ങളെയും മഹത്വപൂര്‍ണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്പേറിയ സഹനങ്ങളെയും ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ അമൂല്യരാണെന്നു ഞാന്‍ തിരിച്ചറിയുന്നു; മാര്‍പാപ്പയുമായി പൂര്‍ണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ സഭകളില്‍നിന്നുള്ള വിശ്വാസി കളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.
പൗരസ്ത്യസഭകളുടെ ആരാധനക്രമത്തില്‍ പ്രകടമാകുന്ന ദൈവമഹത്വത്തെകുറിച്ചുള്ള അവബോധം, ദൈവത്തിന്റെ പരമമായ ശക്തിയുടെ ഏറ്റുപറച്ചില്‍, വിശ്വാസ രഹസ്യങ്ങളും കൂദാശ ജീവിതവും, പ്രായശ്ചിത്ത പ്രവൃത്തികള്‍, നോമ്പ്, പരിഹാരത്തിന്റെ ആത്മീയത തുടങ്ങിയവയുടെ അടിസ്ഥാ നത്തില്‍ സാര്‍വത്രിക സഭയുടെതന്നെ ആത്മീയത പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും അതിനാല്‍ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങള്‍ നശിപ്പിക്കപ്പെടാതെ, സംരക്ഷി ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മാര്‍പാപ്പ വ്യക്തമാക്കി.
മധ്യപൂര്‍വദേശങ്ങളില്‍ പ്രതികാര ബുദ്ധിയോടെ തങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന ഇടങ്ങളില്‍ തന്നെ വസിച്ചുകൊണ്ട്, സമാധാനം വിതയ്ക്കുന്നവരകാന്‍ പൗരസ്ത്യ ദേശങ്ങളിലെ ക്രൈസ്തവര്‍ക്ക് സാധിക്കുന്നതില്‍ മാര്‍പാപ്പ സന്തോഷം പ്രകടിപ്പിച്ചു.
പണ്ടത്തെതിനേക്കാള്‍ അധികമായി, പൗരസ്ത്യ ക്രൈസ്തവികതയുടെ മഹത്വം വെളിപ്പെടുത്തപ്പെടേണ്ടത് ലോക ബന്ധങ്ങളില്‍നിന്നും ഐക്യത്തിന് വിരുദ്ധമായ എല്ലാ പ്രവണതകളില്‍നിന്നും അകന്ന്, ഏകാഗ്രതയോടെ സത്യവി ശ്വാസത്തില്‍ നിലനില്‍ക്കുവാനും സുവിശേഷ സാക്ഷ്യത്തില്‍ നിലകൊള്ളുവാനും പൗരസ്ത്യ സഭകള്‍ക്കുള്ള തന്റെ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പറഞ്ഞു .
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോമലങ്കര സഭാതലവന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കാല്‍ദിയന്‍ പാത്രിയാര്‍ക്ക് ലൂയിസ് റാഫേല്‍ സാക്കോ, സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വിവിധ പൗരസ്ത്യ സഭകളുടെ തലവന്മാര്‍, പൗരസ്ത്യസഭകളില്‍ നിന്നുള്ള വിശ്വാസിസമൂഹം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *