Follow Us On

30

July

2025

Wednesday

ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്

ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്

മാഡ്രിഡ്/സ്‌പെയിന്‍: 1914-ന് ശേഷം ആദ്യമായി, ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുശേഷിപ്പുകള്‍ പൊതു പ്രദര്‍ശനത്തിന്. സ്പാനിഷ് മിസ്റ്റിക്കും വിശുദ്ധയുമായ അമ്മ ത്രേസ്യയോട് പ്രത്യേകമായ വിധം പ്രാര്‍ത്ഥിക്കാനുമുള്ള അപൂര്‍വ അവസരമാണിത്.  അസ്ഥികളുടെയും ഹൃദയത്തിന്റെയും വ്യക്തിഗത വസ്തുക്കളുടെയും ശകലങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ തിരുശേഷിപ്പുകള്‍ 1515 മാര്‍ച്ച് 28 ന് വിശുദ്ധയുടെ ജനനത്തിന്റെ 510-ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് സ്‌പെയിനിലെ ‘ആല്‍ബ ഡി ടോര്‍മസിലെ’ ‘കോണ്‍വെന്റ് ഓഫ് ദി അനണ്‍സിയേഷനില്‍’ വിശ്വാസികള്‍ക്കായി പൊതുദര്‍ശനത്തിന് തുറന്ന് നല്‍കിയിരിക്കുന്നത്.

വിശുദ്ധ അമ്മ ത്രേസ്യയുടെ മരണശേഷം 443 വര്‍ഷത്തിനിടെ  തിരുശേഷിപ്പുകള്‍ പൊതുജന വണക്കത്തിനായി ലഭ്യമാക്കുന്നത് ഇത് മൂന്നാം തവണയാണ്. മുമ്പ് രണ്ട് അവസരങ്ങളിലും ഏതാനും മണിക്കൂറുകള്‍ നേരത്തേക്ക് മാത്രമായിരുന്നു പൊതുദര്‍ശനം നടത്തിയത്. 1760-ല്‍,  മൃതകുടീരം 7 മണിക്കൂര്‍ നേരത്തേക്ക് തുറന്നു, 1914-ല്‍ ഒരു ദിവസത്തേക്ക് തുറന്നു.

വിശുദ്ധ തെരേസ  ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ശാരീരിക അസ്വസ്ഥതകളെക്കുറിച്ചുള്ള ശ്രദ്ധേയമായ പുതിയ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. വിശുദ്ധയുടെ അസ്ഥികളെക്കുറിച്ചുള്ള സമീപകാല റേഡിയോഗ്രാഫിക് പഠനങ്ങള്‍ കഠിനമായ ഓസ്റ്റിയോപീനിയയുടെയും ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു, കൂടാതെ ശ്വസനവും വിശ്രമവും ബുദ്ധിമുട്ടാക്കുന്ന വിധത്തിലുള്ള കൂനും കാല്‍മുട്ടിന്റെ തേയ്മാനവും വിശുദ്ധയെ അലട്ടിയിരുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ വേദനകളുടെ ഈ അടയാളങ്ങള്‍ക്കിടയിലും, ഒരു തിരുശേഷിപ്പ് വേറിട്ട് നില്‍ക്കുന്നു. അത് വിശുദ്ധയുടെ ഹൃദയമാണ്. തിരുശേഷിപ്പിനായി ഹൃദയത്തിന്റെ ഭാഗം നീക്കം ചെയ്തതിന്റെ പോസ്റ്റ്മോര്‍ട്ടം മുറിവുകള്‍ ഉണ്ടായിരുന്നിട്ടും, ഹൃദയം ഇന്നും കേടുപാടുകള്‍ കൂടാതെയാണിരിക്കുന്നത്. ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും വിശ്വാസം ശക്തമായി കാത്ത് സൂക്ഷിച്ച ആ ഇടം സ്വര്‍ഗം കാത്ത് സൂക്ഷിച്ചതുപോലെ….

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?