Follow Us On

18

January

2026

Sunday

Latest News

  • കുടുംബങ്ങളെ സംരക്ഷിക്കുവാന്‍ ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുമായി കോട്ടയം അതിരൂപത

    കുടുംബങ്ങളെ സംരക്ഷിക്കുവാന്‍ ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുമായി കോട്ടയം അതിരൂപത0

    കോട്ടയം: കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുവാന്‍ ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനഃസ്ഥിതിയും ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സമൂഹത്തില്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന കുടുംബ പ്രശ്‌നങ്ങള്‍, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കെതിരെ അവബോധത്തോടൊപ്പം സഹായ ഹസ്തവും ഒരുക്കുവാന്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു

  • റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ എപ്പിസ്‌കോപ്പല്‍ വികാരി

    റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടന്‍ എപ്പിസ്‌കോപ്പല്‍ വികാരി0

    കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയുടെ  സന്യസ്തര്‍ക്കുള്ള എപ്പിസ്‌കോപ്പല്‍ വികാരിയായി റവ. ഡോ. ഫ്രാന്‍സിസ്‌കോ പടമാടനെ  കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു.  നിലവില്‍ പൊയ്യ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്.  ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്‌ജെ സ്ഥാനമൊഴിഞ്ഞതിനേ തുടര്‍ന്നാണ്  പുതിയ നിയമനം. കോട്ടപ്പുറം രൂപതയിലെ ചെട്ടിക്കാട് സെന്റ് ആന്റണീസ്  ഇടവകയില്‍ പരേതരായ പടമാടന്‍ ആന്റണിയുടെയും ട്രീസയുടെയും മകനായി 1960 ഫെബ്രുവരി 25 ന് റവ. ഡോ.  ഫ്രാന്‍സിസ്‌കോ പടമാടന്‍ ജനിച്ചു. 1986 ഡിസംബര്‍

  • കോണ്‍ക്ലേവിന് നാളെ തുടക്കം; എല്ലാ കണ്ണുകളും റോമിലേക്ക്

    കോണ്‍ക്ലേവിന് നാളെ തുടക്കം; എല്ലാ കണ്ണുകളും റോമിലേക്ക്0

    മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി മെയ് ഏഴിന് ആരംഭിക്കുന്ന  കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കര്‍ദിനാള്‍ ഇലക്ടര്‍മാരും റോമില്‍ എത്തിച്ചേര്‍ന്നു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള മുറികള്‍ ലോട്ടിട്ട് തിരഞ്ഞെടുക്കുന്ന ചടങ്ങിന് കര്‍ദിനാള്‍ കമെര്‍ലെംഗോ കെവിന്‍ ഫാരല്‍ നേതൃത്വം നല്‍കി. പഴയതും പുതിയതുമായ രണ്ട് സാന്താ മാര്‍ത്ത  ഗസ്റ്റ് ഹൗസുകളിലാണ് കര്‍ദിനാള്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ ഗസ്റ്റ് ഹൗസുകളില്‍ നിന്ന് പ്രത്യേക സംരക്ഷണം ഒരുക്കിയ പാതയിലൂടെയാവും കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിച്ചേരുന്നത്. മാധ്യമപ്രവര്‍കര്‍ക്ക് സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രവേശനമുണ്ടാവുകയില്ലെന്നും

  • മരണത്തിന് തൊട്ടുമുന്‍പും ഗാസയിലെ കുഞ്ഞുങ്ങളെ കരുതി ഫ്രാന്‍സിസ് പാപ്പ; പാപ്പമോബീല്‍ ഇനി മൊബൈല്‍ ക്ലിനിക്ക്

    മരണത്തിന് തൊട്ടുമുന്‍പും ഗാസയിലെ കുഞ്ഞുങ്ങളെ കരുതി ഫ്രാന്‍സിസ് പാപ്പ; പാപ്പമോബീല്‍ ഇനി മൊബൈല്‍ ക്ലിനിക്ക്0

    ഗാസ: കരുണയുടെ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ച പാപ്പ മൊബീല്‍ ഇനിമുതല്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്ന മൊബൈല്‍ ക്ലിനിക്കായി ഉപയോഗിക്കും.  2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെത്ലഹേം സന്ദര്‍ശനത്തിനിടെ ഉപയോഗിച്ച പോപ്‌മോബീലാണ്  ഗാസയിലെ കുട്ടികളുടെ വൈദ്യപരിപാലനത്തിനുള്ള മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നത്. പാപ്പാ തന്റെ അവസാന ദിവസങ്ങളില്‍, ജെറുസലേമിലെ  കാരിത്താസിനെ വ്യക്തിപരമായി ഭരമേല്‍പ്പിച്ചതാണ് ഈ ദൗത്യം. യുദ്ധം ആരംഭിച്ച കാലം മുതല്‍ മരണത്തിന് രണ്ട് ദിവസം മുന്‍പ് വരെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയിലേക്ക് ഫോണ്‍ വിളിക്കുകയും ക്ഷേമവിവങ്ങള്‍

  • പ്രാര്‍ത്ഥനാ ആഹ്വാനവുമായി സിബിസിഐ

    പ്രാര്‍ത്ഥനാ ആഹ്വാനവുമായി സിബിസിഐ0

    ന്യൂഡല്‍ഹി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്ന നാളെ മെയ് (ഏഴ്) എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ സഭയെ നയിക്കുന്നതിന് ജ്ഞാനിയും ധീരനുമായ ഒരു മാര്‍പാപ്പയെ ലഭിക്കാന്‍ സഭാമക്കള്‍ പ്രാര്‍ത്ഥിക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഓര്‍മിപ്പിച്ചു.

  • കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും

    കോണ്‍ക്ലേവ് മെയ് ഏഴിന് തുടങ്ങും0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരും സഹകാര്‍മികരായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദക്ഷിണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈന്‍ ചാപ്പലിലേക്ക് നീങ്ങും. ഫോണുള്‍പ്പെടെ എല്ലാവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളും സ്വിസ്ഗാര്‍ഡുകളുടെ നിയന്ത്രണത്തില്‍ ഏല്‍പിച്ചതിനുശേഷമാണ് അവര്‍

  • ഈസ്റ്റര്‍ദിന ആക്രമണത്തില്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ട 167 കത്തോലിക്കരെ ‘വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തും

    ഈസ്റ്റര്‍ദിന ആക്രമണത്തില്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ട 167 കത്തോലിക്കരെ ‘വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തും0

    കൊളംബോ: 2019 ഏപ്രില്‍ 21  ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ ദൈവാലയങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 167 കത്തോലിക്കരെ, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി ജൂബിലി വര്‍ഷത്തില്‍ പുറത്തിറക്കുന്ന 21-ാം നൂറ്റാണ്ടിലെ ‘വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തും. കൊളംബോയില്‍ നടന്ന ഒരു അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിക്കാസ്റ്ററിയില്‍ നിന്ന് ലഭിച്ച ഔദ്യോഗിക അറിയിപ്പിന്റെ വിശദാംശങ്ങള്‍, കൊളംബോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വിശ്വാസികളുമായി പങ്കുവച്ചു. ജൂബിലിക്കായി പട്ടിക തയാറാക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി ചുമതലപ്പെടുത്തിയ പ്രത്യേക വത്തിക്കാന്‍ കമ്മീഷനാണ് ‘വിശ്വാസ

  • കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മാര്‍ കല്ലറങ്ങാട്ട്

    കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മാര്‍ കല്ലറങ്ങാട്ട്0

    പാലാ: കത്തോലിക്ക കോണ്‍ഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാല്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. സര്‍ സിപിക്കെതിരെയുള്ള സമരം മുതല്‍ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചില്‍ മാത്തൂ തരകന്‍ മുതല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സഹിതം മാര്‍  കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു.  രൂപതാ

  • കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി പ്രിയങ്ക ഗാന്ധി

    കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി പ്രിയങ്ക ഗാന്ധി0

    കോഴിക്കോട്: കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചു. ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ പ്രിയങ്ക ഗാന്ധിയെ പൊന്നാട അണിയിക്കുകയും രൂപത വികാരി ജനറല്‍ മോണ്‍.ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ ഹാരമണിയിച്ചു സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് എം.പി എം.കെ രാഘവന്‍ കൊടിക്കുന്നില്‍, സുരേഷ് എം.പി, ഷാഫി പറമ്പില്‍ എംപി, ടി. സിദ്ദിഖ് എംഎല്‍എ,  തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

National


Vatican

  • എപ്പോഴും എവിടെയും യേശുക്രിസ്തുവിന്  സാക്ഷ്യമേകണം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: എവിടെയും എപ്പോഴും ഏത് ജീവിതസാഹചര്യത്തിലും ലോകരക്ഷകനായ യേശുക്രിസ്തുവിന് സാക്ഷ്യമേകാൻ മറക്കരുതെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസതുവിന് സാക്ഷ്യമേകാൻ നാം പരിപൂർണരാകാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും പാപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്, ദൈവസ്‌നേഹത്തെപ്രതി അനുനിമിഷം ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പാപ്പ ഓർമിപ്പിച്ചത്. നാം ആയിരിക്കുന്ന ഇടങ്ങളിൽ, നമുക്ക് സാധിക്കുംവിധമെല്ലാം ക്രൈസ്തവസാക്ഷ്യം ജീവിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു. ട്വിറ്റർ സന്ദേശത്തിന്റെ പൂർണരൂപം ചുവടെ: ‘ക്രിസ്തുവിന് സാക്ഷ്യം നൽകാൻ നാം പൂർണരാകുന്നതുവരെ

  • യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കു വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ 

    വത്തിക്കാൻ സിറ്റി: യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കായി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസിന്റെ സമാപനത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരെ അനുസ്മരിച്ച പാപ്പ, യുദ്ധത്താൽ കഷ്ടപ്പെടുന്നവർക്കും യുദ്ധത്തിന് അറുതിയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങളിലെ പട്ടാളക്കാരെയും പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതിയുടെ അഭാവത്താൽ ഹീറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാതെ അതിശൈത്യത്തിന്റെ പിടിയിലായ യുക്രൈനിലെ നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച പാപ്പ, മക്കളെ നഷ്ടമായ അമ്മമാരുടെ വേദന

  • ബെനഡിക്ട് 16-ാമന്റെ ചാരെ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച് പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ

    വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹത്തിനു മുന്നിൽ പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു. മൃതസംസ്‌ക്കാരത്തിനായി ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽനിന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകവേ, മൃതദേഹപേടകം തന്റെ സമീപമെത്തിയപ്പോഴാണ് പോളിഷ് പ്രസിഡന്റ് ഡൂഡ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ചത്. തന്റെ മൃതസംസ്‌ക്കാര ശുശ്രൂഷകൾ ലളിതമായിരിക്കണം എന്ന ബെനഡിക്ട് 16-ാമന്റെ ആഗ്രഹം കണക്കിലെടുത്ത് ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളിലെ ഭരണാധിപന്മാരെ മാത്രമേ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്കായി വത്തിക്കാൻ ക്ഷണിച്ചിരുന്നുള്ളു.

  • ”ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു!” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ പുറത്ത്

    വത്തിക്കാൻ സിറ്റി: ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു,”- അതായിരുന്നു അന്ത്യശ്വാസം വലിക്കുമുമ്പ്, ക്രിസ്തുവിന്റെ സഭയെ നയിച്ച ബെനഡിക്ട് 16-ാമൻ മൊഴിഞ്ഞ അവസാന വാക്കുകൾ. വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച്, ‘ലാ നാസിയോൺ’ എന്ന അർജന്റീനിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടർ എലിസബെറ്റ പിക്വെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജർമൻ ഭാഷയിലായിരുന്നു ബെനഡിക്ട് 16-ാമന്റെ അവസാന വാക്കുകൾ- ”ജീസസ്, ഇച്ച് ലീബ് ഡിച്ച്”, ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു” എന്ന് അർത്ഥം. ഡിസംബർ 31 വത്തിക്കാൻ സമയം രാവിലെ 9.34ന് ‘മാത്തർ എക്ലേസിയ’

  • പട്ടാള ബാരക്കിൽനിന്ന് സെമിനാരിയിലേക്ക്, മുൻഗാമിയെപ്പോലെ കഠിനവഴികൾ താണ്ടിയ ബെനഡിക്ട് 16-ാമൻ

    മ്യൂണിക്ക്: ജർമനിയിലെ ബവേറിയിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫ് അലോഷ്യസ് റാറ്റ്സിംഗറിന്, തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെപ്പോലെതന്നെ കഠിനവഴികൾ പലതും സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. പൊലീസ് ഓഫീസറായിരുന്ന ജോസഫ് റാറ്റ്സിംഗർ- മരിയ റാറ്റ്സിംഗർ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായി 1927 ഏപ്രിൽ 16നാണ് ജനനം. 1939ൽ പന്ത്രണ്ടാം വയസിൽ ട്രൗൻസ്റ്റീനിലെ മൈനർ സെമിനാരിയിൽ ചേർന്ന ജോസഫ് റാറ്റ്സിംഗറിന് പക്ഷേ, 14-ാം വയസിൽ നിർബന്ധിത പട്ടാളസേവനത്തിൽ പ്രവേശിക്കേണ്ടിവന്നു. ഹിറ്റ്ലർ യൂത്തിൽ ചേർന്ന് പട്ടാളസേവനം നടത്തുന്നതിൽനിന്ന് ആർക്കും ഒഴിവില്ലായിരുന്നു,

Magazine

Feature

Movies

  • യേശുവിലൂടെ  ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം സൗഹൃത്തിന്റേതായിമാറി: ലിയോ 14-ാമന്‍ പാപ്പ

    യേശുവിലൂടെ ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം സൗഹൃത്തിന്റേതായിമാറി: ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം യജമാനന്‍-ദാസന്‍ ബന്ധത്തില്‍ നിന്ന് സൗഹൃദത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് , രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ  ‘ഡെയി വേര്‍ബം’ പ്രമാണരേഖയെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല… ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു’ (യോഹ 15:15) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവച്ചത്. സൃഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മില്‍

  • സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി; നിലപാട് വ്യക്തമാക്കി കെസിബിസി

    സണ്‍ഡേ സ്‌കൂള്‍ അധ്യാപക ക്ഷേമനിധി; നിലപാട് വ്യക്തമാക്കി കെസിബിസി0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത സണ്‍ഡേസ്‌കൂള്‍ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ജെ.ബി കോശി കമ്മീഷന്റെ ശിപാര്‍ശയുടെ നടപ്പാക്കല്‍ എന്ന നിലയില്‍ സണ്‍ഡേസ്‌കൂള്‍ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചിരുന്നു. അതിവേഗത്തില്‍ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശമാണെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ പുറപ്പെടുവിച്ച

  • മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നവീന ഇടുക്കിയുടെ ശില്പി

    മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നവീന ഇടുക്കിയുടെ ശില്പി0

    ഇടുക്കി: കുടിയേറ്റ കാലത്തിനു ശേഷമുള്ള നവീന ഇടുക്കിയുടെ ശില്പിയാണ് കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മാര്‍ പുന്നക്കോട്ടിലിന്റെ നവതി ആഘോ ഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശേരിയില്‍ സ്‌നേഹാദരവുകള്‍ അര്‍പ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും റോഡുകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം ഉണ്ടാകാന്‍ ധീരമായ നേതൃത്വം ആണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവിഭക്ത കോതമംഗലം രൂപതയുടെ മെത്രാനായി ശുശ്രൂഷ ചെയ്യുമ്പോള്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?