Follow Us On

14

July

2025

Monday

ഇടുക്കിയില്‍ ചരിത്രമായി മെഗാ മാര്‍ഗംകളി

ഇടുക്കിയില്‍ ചരിത്രമായി മെഗാ മാര്‍ഗംകളി
ഇടുക്കി:  ഇടുക്കി രൂപതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടത്തിയ മെഗാ മാര്‍ഗംകളി  ചരിത്രമായി മാറി. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന 2500 കലാകാരികളാണ് മാര്‍ഗംകളിയില്‍ അണിനിരന്നത്.
ഹൈറേഞ്ചില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മെഗാ മാര്‍ഗംകളി സംഘടിപ്പിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാര്‍ഗംകളി പുതുതലമുറയില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രൂപതയില്‍ എല്ലാ സംഘടനകളുടെയും നേതൃത്വത്തില്‍ മാര്‍ഗംകളി മത്സരം മുമ്പേ ആരംഭിച്ചിരുന്നു.
മെയ് 13ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ നടക്കുന്ന രൂപതാ ദിനത്തിന്റെ ഭാഗമായാണ് ഈ മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്.  രൂപതയിലെ മാതൃവേദി, കെസിവൈഎം, മിഷന്‍ ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്.
മെഗാ മാര്‍ഗംകളി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.  മൂന്ന് വയസു മുതല്‍ 82 വയസു വരെയുള്ള സ്ത്രീകള്‍ മാര്‍ഗംകളിയുടെ ഭാഗമായി. നിരവധി ആളുകളാണ് മാര്‍ഗങ്ങളിലെ കാണാന്‍ എത്തിച്ചേര്‍ന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇടുക്കിയില്‍ നടന്നത്.
രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസി ഡന്റ് ജോര്‍ജ് പോള്‍ തുടങ്ങിയ നിരവധി ജനപ്രതിനിധികളും എത്തിച്ചേര്‍ന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?