Follow Us On

10

May

2025

Saturday

കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി രൂപതാദിനം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷം അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയില്‍ മെയ് 11, 12 തീയതികളില്‍ നടക്കും. രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി.  1977 ലാണ് ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്.
മെയ് 11, ഞായറാഴ്ച നടക്കുന്ന നേതൃസംഗമത്തില്‍ അണക്കര ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവരുടെ സംഗമം രാവിലെ 9 മണിക്ക് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഉച്ചയ്ക്ക് സമാപിക്കും. ചങ്ങനാശേരി അതിരൂപതാംഗവും വചന പ്രഘോഷകനുമായ ഫാ. ജിസണ്‍ പോള്‍ വേങ്ങശേരി നേതൃസംഗമം നയിക്കും.
നാല്പത്തിയെട്ടാമത് രൂപതാദിനാചരണ പ്രതിനിധി സംഗമദിനമായ മെയ് 12, തിങ്കളാഴ്ച്ച രാവിലെ 9.30ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ വൈദിക സമൂഹം, സന്യസ്തര്‍, വിവിധ തലങ്ങളിലുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കുചേരും.
തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മലങ്കര സഭയുടെ പത്തനംതിട്ട  രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മുഖ്യാതിഥിയായിരിക്കും. മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്‍കും. രൂപതയിലെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിച്ചെത്തുന്ന വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രൂപതാതല ഭാരവാഹികള്‍, ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തിന്റെ അധ്യക്ഷതയില്‍ അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടികയില്‍ ജനറല്‍ കണ്‍വീനറായും രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, വിവിധ കമ്മറ്റികള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?