Follow Us On

07

June

2025

Saturday

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം 29ന് ലിവര്‍പൂളില്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന ഉദ്ഘാടനം 29ന് ലിവര്‍പൂളില്‍
ഷൈമോന്‍ തോട്ടുങ്കല്‍
ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 29 ഞാനയാറാഴ്ച ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദൈവാലയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  നിര്‍വഹിക്കും. രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മി കത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ടോം ഓലിക്കരോട്ട്  ആശംസകള്‍ അര്‍പ്പിക്കും. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു പാലക്കരോട്ട് സിആഎം  സ്വാഗതം ആശംസിക്കും.
സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സഹായിക്കുക ലക്ഷ്യവുമായി 1947 ല്‍ ഭരണങ്ങാനത്ത് ആരംഭിച്ച മിഷന്‍ലീഗ്  ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും കുഞ്ഞുമിഷനറിമാരുമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
കമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍  ജെയിംസ്, സെക്രട്ടറി ജോജിന്‍ പോള്‍, ഓര്‍ഗനൈസര്‍ സജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സിസ്റ്റര്‍ ലീന മേരി,  ടീന ജോര്‍ജ്, ജിന്‍സി പോള്‍, റെജിമോന്‍ തോമസ്, ബിന്ദു സ്‌കറിയ, ത്രേസ്യാമ്മ മാത്യു, നിത പടയാറ്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.
ലിതര്‍ലാന്‍ഡ് ഇടവക വികാരി ഫാ. ജെയിംസ് കോഴിമല യുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ഇടവക സമൂഹം പരിപാടികള്‍ക്ക് ആതിതേയത്വം  വഹിക്കും
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?