Follow Us On

30

July

2025

Wednesday

Latest News

  • കലയിലൂടെ ജീവന്റെ സന്ദേശം പകര്‍ന്ന ജീവോത്സവം

    കലയിലൂടെ ജീവന്റെ സന്ദേശം പകര്‍ന്ന ജീവോത്സവം0

    കൊല്ലം: കൊല്ലം പ്രോ-ലൈഫ് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം സോപാനത്തില്‍ നടന്ന ഇന്റര്‍നാ ഷണല്‍ ജീവന്‍ ഫെസ്റ്റ് 2024 വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. സംഗീതവും നൃത്തവും സ്‌കിറ്റും മാര്‍ഗംകളിയും അവാര്‍ഡുകളും ആദരവുകളുമൊക്കെയായി ജീവന്റെ സന്ദേശം പകര്‍ന്നു നല്‍കിയ ഇന്റര്‍നാഷണല്‍ ജീവന്‍ ഫെസ്റ്റ് കൊല്ലം രൂപതാധ്യക്ഷനും കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. മനുഷ്യജീവനെ സംരക്ഷിക്കാനും മനുഷ്യ മഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുവാനും പ്രോ-ലൈഫ് പ്രസ്ഥാനവും പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് ബിഷപ് ഡോ.

  • ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ബലിവേദിയിലേക്ക്

    ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ബലിവേദിയിലേക്ക്0

    പത്തനംതിട്ട: പത്തനംതിട്ട രൂപതയിലെ വടശേരിക്കര സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ഇടവകയ്ക്ക് ഇത് ധന്യനിമിഷം. ഇടവകാംഗങ്ങളായ ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ച അപൂര്‍വ നിമിഷങ്ങള്‍ക്ക് ഇടവക സാക്ഷിയായി. ഇടവകാംഗങ്ങളും സഹോദരങ്ങളുമായ ഡീക്കന്‍ ജോസഫ് കോന്നാത്ത്, ഡീക്കന്‍ തോമസ് കോന്നാത്ത് എന്നിവര്‍ മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയില്‍ വച്ച് വൈദികരായി  അഭിഷിക്തരായി. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയാണ് ഇരുവര്‍ക്കും പട്ടം നല്‍കിയത്. വടശേരിക്കര കോന്നാത്ത് സണ്ണി മാത്യു-ആലീസ് ദമ്പതികളുടെ മക്കളാണ്

  • വിശുദ്ധനാട്ടിലെ ജൂബിലി വര്‍ഷത്തിന് കര്‍ദിനാള്‍ പിസബല്ല തിരിതെളിച്ചു

    വിശുദ്ധനാട്ടിലെ ജൂബിലി വര്‍ഷത്തിന് കര്‍ദിനാള്‍ പിസബല്ല തിരിതെളിച്ചു0

     ജറുസലേം: നസ്രത്തിലെ മംഗളവാര്‍ത്ത ബസിലിക്കയിലേക്ക് ജൂബിലികുരിശുമായി പ്രവേശിച്ചുകൊണ്ട് വിശുദ്ധ നാട്ടില്‍ പ്രത്യാശയുടെ 2025 ജൂബിലി വര്‍ഷത്തിന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബറ്റിസ്റ്റ പിസബല്ല തുടക്കം കുറിച്ചു. ജൂബിലി കുരിശുമായി ബസിലിക്കയിലേക്ക് പ്രവേശിച്ച കര്‍ദിനാളിനെ ഹൈഫയുടെയും വിശുദ്ധ നാടിന്റെയയും മറോനൈറ്റ് ആര്‍ച്ചുബിഷപ് മൂസ ഹാഗെ, ഹൈഫയിലെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ആര്‍ച്ചുബിഷപ് യൂസഫ് മാറ്റ എന്നിവരടക്കം 11 മെത്രാന്മാരും മേജര്‍ സുപ്പീരിയര്‍മാരും 150ഓളം വൈദികരും പാത്രിയര്‍ക്കീസിനെ അനുഗമിച്ചു. തിരുക്കുടുംബത്തിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ പിയര്‍ബറ്റിസ്റ്റ പിസാബല്ല

  • മിഷന്‍ / അജപാലന പ്രവര്‍ത്തനത്തിനിടെ 2024-ല്‍ 13 പേര്‍ കൊല്ലപ്പെട്ടു

    മിഷന്‍ / അജപാലന പ്രവര്‍ത്തനത്തിനിടെ 2024-ല്‍ 13 പേര്‍ കൊല്ലപ്പെട്ടു0

    വത്തക്കാന്‍ സിറ്റി:  2024-ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനും അജപാലനപ്രവര്‍ത്തനത്തിനുമിടയില്‍  13 കത്തോലിക്കര്‍ കൊല്ലപ്പെട്ടു. വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്‍സിയ ഫിദെസ് പുറത്തിറക്കിയ രേഖ പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് വൈദികര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കുമാണ് സുവിശേഷപ്രവര്‍ത്തനത്തിനിടെ ഈ വര്‍ഷം  ജീവന്‍ നഷ്ടമായത്. ആഫ്രിക്കയിലും അമേരിക്കയിലും അഞ്ച് മരണങ്ങള്‍ വീതം സംഭവിച്ചപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ട് വൈദികര്‍ കൊല്ലപ്പെട്ടു. ജിഹാദി ഗ്രൂപ്പുകളില്‍ നിന്നുള്ള നിരന്തരമായ ഭീഷണി നേരിടുന്ന ബുര്‍ക്കിന ഫാസോയില്‍, രണ്ട് അജപാലപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഫ്രാങ്കോയിസ് കബോര്‍ എന്ന 55 കാരനായ സന്നദ്ധപ്രവര്‍ത്തകന്‍

  • കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് ഓര്‍മയായി

    കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് ഓര്‍മയായി0

    തളിപ്പറമ്പ്: കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവറും ഹെവി ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ആദ്യ മലയാളി വനിതയുമായ പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ഫ്രാന്‍സിസ് ഡിഎസ്എസ് (74) അന്തരിച്ചു. സംസ്‌കാരം പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. 1976 ല്‍ ഹെവി ഡ്രൈവിങ്ങ് ലൈസന്‍സ് നേടിയാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ദീനസേവനസഭയുടെ അനാഥാലയത്തിലെ രോഗികളായ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഓടിക്കുന്നതിനാണ് സിസ്റ്റര്‍ ഹെവി ഡ്രൈവിങ്ങ്

  • ജൂബിലി ആയുര്‍വേദ മിഷന്‍ ആശുപത്രിക്ക് ആയുര്‍ ഡയമണ്ട് സര്‍ട്ടിഫിക്കേഷന്‍

    ജൂബിലി ആയുര്‍വേദ മിഷന്‍ ആശുപത്രിക്ക് ആയുര്‍ ഡയമണ്ട് സര്‍ട്ടിഫിക്കേഷന്‍0

    തൃശൂര്‍: തൃശൂര്‍ രാമവര്‍മപുരത്ത് പ്രവര്‍ത്തിക്കു ജൂബിലി ആയുര്‍വേദ മിഷന്‍ ആശുപത്രിക്ക് കേരള ടൂറിസം വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായ ആയുര്‍ ഡയമണ്ട് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. രാമവര്‍മപുരം ജൂബിലി ആയുര്‍വേദ മിഷന്‍ ആശുപത്രി കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. രാജന്‍ ഈ അംഗീകാരം പ്രഖ്യാപിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ഠാതിഥികളായി വത്തിക്കാനില്‍ നിന്നുള്ള റവ. ആര്‍ച്ചിമാന്ദ്രൈറ്റ് യരോസ്ലാവ് ലൈജാക്ക്, ഫ്രാന്‍സില്‍ നിന്നും ഫാ. ജീന്‍-ലൂക്ക് ബാലാഞ്ച്

  • കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള മെഗാ ക്രിസ്മസ് ഘോഷയാത്ര ജനുവരി നാലിന്

    കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള മെഗാ ക്രിസ്മസ് ഘോഷയാത്ര ജനുവരി നാലിന്0

    കോഴിക്കോട്: കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള ‘ മെഗാ ക്രിസ്മസ് ഘോഷയാത്ര-‘ഫെലിക്‌സ് നതാലിസ്’ 2025 ജനുവരി 4-ന് വൈകുന്നേരം 4 മുതല്‍ 7 വരെ നടക്കും. ആയിരത്തില്‍പരം ക്രിസ്മസ് പാപ്പമാരുടെ  അകമ്പടിയോടു കൂടെ നടക്കുന്ന ക്രിസ്മസ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം പാപ്പയുടെ ചുവപ്പ് വസ്ത്രമായിരിക്കും ധരിക്കുക. വിവിധ കലാപരിപാടികളും അരങ്ങേറും. കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദൈവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ സമാപിക്കും. സെന്റ് ജോസഫ് ദൈവാലയത്തില്‍, രൂപത മീഡിയ സെന്റര്‍-പാക്‌സ് കമ്മ്യൂണിക്കേഷന്‍ സജ്ജമാക്കിയ

  • തൃശൂര്‍ അതിരൂപതയില്‍ വിശുദ്ധ കവാടം തുറന്നു

    തൃശൂര്‍ അതിരൂപതയില്‍ വിശുദ്ധ കവാടം തുറന്നു0

    തൃശൂര്‍: കത്തോലിക്ക സഭയില്‍ 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ വിശുദ്ധ കവാടം തുറന്ന് ജൂബിലി വര്‍ഷം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു . ഈ കവാടത്തിലൂടെ പ്രാര്‍ത്ഥിച്ചൊരുങ്ങി കടക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ അതിരൂപതയില്‍ പുത്തന്‍ പള്ളി ബസിലിക്കയിലും, പാലയൂര്‍ തീര്‍ത്ഥാടനകേന്ദ്രത്തിലും വിശുദ്ധ കവാടങ്ങള്‍ തുറക്കും.

  • ജൂബിലി പ്രത്യാശയുടെ ഗായകരാകാനുള്ള  ആഹ്വാനം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്

    ജൂബിലി പ്രത്യാശയുടെ ഗായകരാകാനുള്ള ആഹ്വാനം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്0

    ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ ഗായകരാകാനാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ക്ഷണിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. ചങ്ങനാശേരി അതിരൂപതയുടെ ജൂബിലി വര്‍ഷാചരണ ഉദ്ഘാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും വേദനകളും യുദ്ധങ്ങളും നഷ്ടങ്ങളും നിരാശപ്പെടുത്തുന്ന അനുഭവങ്ങളും ചുറ്റും ഉണ്ടാകുമ്പോഴും ഉത്ഥിതനായ ഈശോ നല്‍കുന്ന പ്രത്യാശയുടെ സംഗീതം ആലപിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഈ ജൂബിലി വര്‍ഷം നമ്മോട് ആവശ്യപ്പെടുന്നതെന്ന് മാര്‍ കൂവക്കാട് പറഞ്ഞു.

National


Vatican

Magazine

Feature

Movies

  • കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം

    കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണ ആശങ്കാജനകം0

    കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ ക്രൈസ്തവ സന്യാസിനി മാരെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതില്‍ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ആശങ്ക രേഖപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികള്‍ക്ക് നേര്‍ക്ക് ആള്‍ക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. മതസ്വാത ന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പിന്മേല്‍ വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണമാണ്. മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുകയും പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട

  • പ്രവാസികള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍

    പ്രവാസികള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണം: മാര്‍ തട്ടില്‍0

    കാക്കനാട്: പ്രവാസികള്‍ സഭയോടും സഭാ സംവിധാന ങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍. സീറോമലബാര്‍ കാത്തലിക് അസോസിയേഷന്‍ സൗദി ചാപ്റ്ററിന്റെ പ്രഥമ പ്രവാസി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുതയായിരുന്നു അദ്ദേഹം. പ്രവാസികളായ അല്മായര്‍ വളര്‍ത്തിയെടുത്ത അറേബ്യന്‍ നാട്ടിലെ സീറോ മലബാര്‍ സഭരൂപതാ സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത  മാര്‍ തട്ടില്‍ വിശദീകരിച്ചു.  സീറോമലബാര്‍ മൈഗ്രന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂരിയാ

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?