Follow Us On

19

September

2024

Thursday

Latest News

  • പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനായജ്ഞം

    പശ്ചിമേഷ്യയില്‍ സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥനായജ്ഞം0

    കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും വേണ്ടി കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന യുദ്ധത്തിനെതിരായുള്ള പ്രാര്‍ത്ഥനായജ്ഞത്തിന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് നെറ്റോ, വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കെ തെച്ചേരില്‍, കൊല്ലം രൂപതാ മെത്രാന്‍ ഡോ. പോള്‍ മുല്ലശേരി, ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍, പുനലൂര്‍ രൂപതാ

  • ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നാല്‍പതുദിനരാത്ര അഖണ്ഡ ആരാധന ഒക്‌ടോബര്‍ 17ന് തുടങ്ങും

    ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നാല്‍പതുദിനരാത്ര അഖണ്ഡ ആരാധന ഒക്‌ടോബര്‍ 17ന് തുടങ്ങും0

    ചങ്ങനാശേരി: ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ കേരളസഭ നവീകരണത്തോടനുബന്ധിച്ച്  നാല്‍പതു ദിനരാത്ര അഖണ്ഡ ആരാധന ഒക്ടോബര്‍ 17-ന് വൈകുന്നേരം 5-ന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പൂരക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പരിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. അതിരൂപതാ മെത്രാപ്പോ ലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നാല്‍പത് ദിനരാത്ര അഖണ്ഡ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യും. 40 ദിവസങ്ങളില്‍ രാത്രിയും പകലും മുഴുവന്‍ സമയവും സഭയുടെ യാമ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച്  ആരാധന നടത്തും. കേരളത്തിലെ അനുഗ്രഹീതരായ 40 വചന പ്രഘോഷകര്‍ ഓരോ ദിവസവും

  • യുദ്ധത്തിനെതിരെ 17-ന് പ്രാര്‍ത്ഥനാ യജ്ഞം

    യുദ്ധത്തിനെതിരെ 17-ന് പ്രാര്‍ത്ഥനാ യജ്ഞം0

    കൊച്ചി: ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 17) വൈകുന്നേരം അഞ്ചിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വച്ച് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നു. മനുഷ്യമനഃസാക്ഷിക്ക് മുറിവേല്‍പ്പിക്കുന്ന വിധം പശ്ചിമേ ഷ്യയില്‍ യുദ്ധം നടക്കുന്നതു വഴി അനേകം മനുഷ്യ ജീവന്‍ ബലികഴിപ്പിക്കപ്പെടുകയും കുഞ്ഞുങ്ങള്‍ക്ക് ദാരുണ മരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാ പിക്കപ്പെടുന്നതിനും വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തുന്നത്. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ്

  • സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം

    സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം0

    തൃശൂര്‍: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ എം.പി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും മണിപ്പൂര്‍ കലാപം തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ നടത്തി.  മണിപ്പൂരില്‍ നൂറുകണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെടുകയും ആരാധനാലയങ്ങളും വിദ്യാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ കലാപത്തെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളി ല്‍ ഉള്ളവര്‍ പ്രതികരിക്കേണ്ടതില്ലെന്നും അതു മണിപ്പൂരിലുള്ളവര്‍ നോക്കുമെന്നുമുള്ള സുരേഷ് ഗോപിയുടെ നിലപാട് പ്രതിഷേധാര്‍ഹവും അപക്വവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത കുറ്റപ്പെടുത്തി. കലാപം ആരംഭിച്ച് 160

  • വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കേണ്ടത് അജപാലകരുടെ കടമ

    വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കേണ്ടത് അജപാലകരുടെ കടമ0

    കൊച്ചി: വിവാഹത്തിന് മുന്‍പ് വിവാഹാര്‍ത്ഥികളെ ഒരുക്കുക എന്നത് അജപാലകരുടെ കടമയാണെന്ന്  വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. എറണാകുളം ആശീര്‍ഭവനില്‍ നടക്കുന്ന കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുപ്പത്തിയാറാം നാഷണല്‍ കോണ്‍ഫറന്‍സില്‍ മുഖ്യാഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഡോ. ടി. ലൂര്‍ദ്ദുസാമി, വൈസ് പ്രസിഡന്റ് റവ. ഡോ. വര്‍ഗീസ് കോലുതറ സിഎംഐ,

  • ഇന്ത്യ സന്ദര്‍ശിക്കാന്‍   ആഗ്രഹം അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വീണ്ടുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള കത്തോലിക്കാ സഭാ സിനഡില്‍ പങ്കെടുക്കുന്ന സീറോമലബാര്‍ സഭയുടെ പ്രതിനിധികള്‍ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്  മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദര്‍ശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവഹിത പ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തത്. കൂടിക്കാഴ്ച്ചയില്‍ ഫാ.

  • കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

    കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍0

    ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്.  ഈ വിഷയത്തില്‍ ഗവണ്‍മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട്  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം നടത്തി. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയില്‍ ഡാമുകള്‍ തകര്‍ന്ന് ഇരുപതിനായിരത്തിലധികം ആളുകള്‍

  • ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം 

    ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം 0

    കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍.  ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിട നല്‍കുന്ന ഭീകരവാദവും യുദ്ധവും എതിര്‍ക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ആഗോള-ആഭ്യന്തര ഭീകരവാദങ്ങള്‍ ശക്തിപ്പെടു ന്നത് ആശങ്കയുണര്‍ത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ മതങ്ങളെയും വിശ്വാസങ്ങ ളെയും ആയുധങ്ങളാക്കി അക്രമങ്ങള്‍ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ

  • സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടും

    സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടും0

    കൊച്ചി: സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ വരാപ്പുഴ അതിരൂപത അല്മായ നേതൃ സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ വരാപ്പുഴ അതിരൂപതയിലെ അല്മായര്‍ കടന്നുവരണമെന്ന്  സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു.  ജോയി ഗോതുരുത്ത്, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, അഡ്വ. ഷെറി ജെ. തോമസ്, ജോര്‍ജ് നാനാട്ട്, അഡ്വ. യേശുദാസ് പറപ്പള്ളി, സി.ജെ പോള്‍,

National


Vatican

World


Magazine

Feature

Movies

  • 2027 സോള്‍ ലോകയുവജനസമ്മേളനത്തിന് പാപ്പയുടെ സന്ദേശം

    2027 സോള്‍ ലോകയുവജനസമ്മേളനത്തിന് പാപ്പയുടെ സന്ദേശം0

    വത്തിക്കാന്‍ സിറ്റി: ജീവിതത്തെ ഒരു തീര്‍ത്ഥാടനമായി കാണുവാനും ആ തീര്‍ത്ഥാടനമധ്യേ ഉണ്ടാകുന്ന വെല്ലുവിളികള്‍ ക്ഷമാപൂര്‍വം അതിജീവിക്കുവാനും 2027-ല്‍ സോളില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ”കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ ഓടിയാലും തളരുകയില്ല” എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകളെ കേന്ദ്രകരിച്ചായിരുന്നു പാപ്പയുടെ സന്ദേശം. പ്രത്യാശയെന്നത് കേവലം നിഷ്‌ക്രിയമായ വികാരമല്ല മറിച്ച് സജീവമായ ശക്തിയാണെന്നും പ്രത്യാശ ദൈവത്തിന്റെ സമ്മാനമാണെന്നും പാപ്പ പറഞ്ഞു. ജീവിതത്തിന്റെ വെല്ലുവിളികളില്‍ തളര്‍ച്ച അനുഭവപ്പെടുന്നത് സ്വഭാവികമാണ്. എന്നാല്‍ വിശ്രമത്തിലൂടെയല്ല മറിച്ച് പ്രത്യാശയുടെ

  • നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ സിനഡിലേക്ക് തിരഞ്ഞെടുത്തു

    നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ സിനഡിലേക്ക് തിരഞ്ഞെടുത്തു0

    വത്തിക്കാന്‍ സിറ്റി: ഒക്‌ടോബര്‍ രണ്ട് മുതല്‍ 27 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിലേക്ക് നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് തിരഞ്ഞെടുത്ത സിനഡ് അംഗങ്ങളുടെ പട്ടികയിലാണ് ബിഷപ് റോളണ്ടോ അല്‍വാരസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2011 -ല്‍ നിക്കാരാഗ്വയിലെ മാറ്റാഗല്‍പ്പാ രൂപതയുടെ ബിഷപ്പായി നിയമിതനായ റോളണ്ടോ അല്‍വാരസ് രാജ്യത്തെ ഏകാധിപത്യ ഭറണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. 2022-ല്‍ വീട്ടുതടങ്കലിലാക്കിയ

  • ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം

    ഫ്രാന്‍സിസ് പാപ്പാ സിംഗപ്പൂരിലെ വിശുദ്ധ ബലിമദ്ധ്യേ നല്‍കിയ വചന സന്ദേശത്തിന്റെ സംക്ഷിപ്തരൂപം0

    വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ ലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സ്‌നേഹത്തില്‍ കൂട്ടായ്മ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പാപ്പാ അടിവരയിട്ടു പറയുന്നത്. വിവിധ വിശ്വാസങ്ങളും, മതസംഹിതകളും ചേര്‍ന്ന് കൊണ്ട് ക്രിയാത്മകമായ സംഭാഷണത്തില്‍ കൂട്ടായ്മവളര്‍ത്തിയെടുക്കുന്ന അനുഗൃഹീത നാടാണ് സിംഗപ്പൂരെന്നു പാപ്പാ തന്റെ വചനസന്ദേശത്തില്‍ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ഈ നഗരത്തിന്റെ സൗന്ദര്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഈ നിര്‍മ്മാണപ്രക്രിയയില്‍ അടിസ്ഥാനമായി നിലകൊണ്ടത്, പണമോ, സാങ്കേതികവിദ്യകളോ, വൈദഗ്ധ്യങ്ങളോ അല്ല, മറിച്ച്

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?