കണ്ണൂര്: ധന്യസിസ്റ്റര് മരിയ സെലിന് കണ്ണനായ്ക്കലിന്റെ ജീവിതം മാതൃകയാക്കണമെന്ന് കണ്ണൂര് ബിഷപ് ഡോ. അലക്സ് വടക്കുംതല. ധന്യപദവിയിലെത്തിയ അമലോത്ഭവ മാതാവിന്റെ ഉര്സുലൈന് സന്യാസ സഭാംഗം സിസ്റ്റര് മരിയ സെലിന് കണ്ണനായ്ക്കലിന്റെ 67-ാം ചരമവാര്ഷിക ആചരണത്തിന്റെ ഭാഗമായി ഉര്സുലൈന് പ്രൊവിന്ഷ്യല് ഹൗസില് നടന്ന അനുസ്മരണ ദിവ്യബലി മധ്യേ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. യേശുവിന്റെ കുരിശും സഹനവുമെല്ലാം ഹൃദയത്തില് സ്വീകരിച്ച് സഹനത്തിന്റെ ദാസിയായി സിസ്റ്റര് മരിയ സെലിന് മാറിയിരുന്നു. ചെറുപ്രായത്തില് തന്നെ കഷ്ടതകള് വന്നപ്പോള് യേശുവിന്റെ കുരിശിനെയാണ് സിസ്റ്റര് കൂട്ടുപിടിച്ചിരുന്നത്.
പുല്പ്പള്ളി: ധന്യന് മാര് ഇവാനിയോസ് പിതാവിന്റെ എഴുപത്തിയൊന്നാം ഓര്മയാചരണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുല്പ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തില് വിപുലമായി സംഘടിപ്പിച്ചു. മേഖലയിലെ ഏഴു ദൈവാലയങ്ങളില് നിന്നുള്ള വിശ്വാസികള് പുല്പ്പള്ളി സെന്റ് ജോര്ജ് തീര്ത്ഥാടന ദൈവാലയത്തില് ഒത്തുചേര്ന്ന് സമൂഹ ബലി അര്പ്പിച്ചതിനോടൊപ്പം അനുസ്മരണ ചടങ്ങുകളും നടത്തി. തുടര്ന്ന് പുല്പ്പള്ളി പഴശിരാജാ കോളേജിലേക്ക് നടത്തിയ പദയാത്രയില് നൂറുകണക്കിന് വിശ്വാസികള് പങ്കെടുത്തു. മേഖല പ്രോട്ടോ വികാരി ഫാ. വര്ഗീസ് കൊല്ലമാവുടി അധ്യക്ഷത വഹിച്ച ചടങ്ങില് പുത്തൂര് രൂപതാ വികാരി
അങ്കമാലി: കെയ്റോസ് കോണ്ക്ലേവ് 2024 കണ്ണൂര് രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മറ്റുള്ളവര്ക്ക് സ്വീകാര്യപ്രദമായ രീതിയില് ആശയങ്ങള് കൈമാറാന് കെയ്റോസിന് സാധിക്കുന്നതില് ബിഷപ്പ് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ഒക്റ്റോബറില് നടന്ന സിനഡില് ഫ്രാന്സിസ് പാപ്പ പറഞ്ഞ ആശയത്തെ അദ്ദേഹം വിവരിച്ചു. ‘ഇന്ന് ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെട്ടിരിക്കുന്നു. അത് ഡിജിറ്റല് കോണ്ടിനെന്റ് ആണ്. കൂടുതല് ജനവാസമുള്ള ഈ പുതിയ ഭൂഖണ്ഡത്തിലേക്കു മിഷനറിമാരെ നമുക്ക് അയക്കണം. ഡിജിറ്റല് കോണ്ടിനെന്റിനെ കീഴടക്കാന് വ്യത്യസ്തമായ ആശയങ്ങള് കൊണ്ടും
കാക്കനാട്: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനില് നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠനസ മിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീന് സഭയുമായുള്ള ബന്ധത്തെ ക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാര് സ്രാമ്പിക്കല് നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകള്ക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന് കര്ദിനാള് ക്ലൗദിയോ ഗുജറോത്തി, ആര്ച്ചുബിഷപ് മാര് സിറില് വാസില് എന്നിവരും ഈ സമിതിയില് അംഗങ്ങളാണ്. ആഗോള കത്തോലിക്കാ സഭയിലെ തിരഞ്ഞെടു ക്കപ്പെട്ട 118 അംഗങ്ങളാണ്
കോട്ടയം : തൊഴില് നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില് സംരംഭകത്വ പ്രവര്ത്തനങ്ങള്ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് ലോണ് മേള നടത്തി. തെള്ളകം ചൈതന്യയില് നടന്ന ലോണ് മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് നിര്വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് ചടങ്ങില് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര് സിജോ തോമസ്, കോ-ഓര്ഡിനേറ്റര്മാരായ മേരി ഫിലിപ്പ്, ലിജോ സാജു എന്നിവര് പ്രസംഗിച്ചു. ചൈതന്യ സംരംഭക
തൃശൂര്: ജീവന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10 ന് തൃശൂരില് അഖിലേന്ത്യ തലത്തില് നടത്തുന്ന ഇന്ത്യാസ് മാര്ച്ച് ഫോര് ലൈഫിന് വേണ്ടി തൃശൂര് അതിരൂപത സീനിയര് സിഎല്സിയുടെ നേതൃത്വത്തില് ഒപ്പുശേഖരണം നടത്തി. അതിരൂപതാ പ്രസിഡന്റ് വിനേഷ് കോളേങ്ങാടന് ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡെന്നസ് പെല്ലിശ്ശേരി, ട്രഷറര് ഡെയ്സണ് കൊള്ളന്നൂര്, ജെയ്സണ് എ.ജെ. സെബി എം.ഒ, സീന സാജു എന്നീവര് നേതൃത്വം നല്കി.
ജറുസലേം: രാഷ്ട്രീയം മാറ്റിവച്ച് വിശുദ്ധ നാടിന് വേണ്ടി ഒരുമിച്ച് പ്രാര്ത്ഥിക്കുവാന് ജറുസലേമിലെ ലത്തീന് പാത്രിയാര്ക്കിസ് കര്ദിനാള് പിയര്ബാറ്റിസ്റ്റാ പിസബല്ലാ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തില് വിശുദ്ധ നാട് സന്ദര്ശിക്കാനെത്തിയ പൊന്തിഫിക്കല് സന്നദ്ധസംഘടനയായ എസിഎന്നിന്റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കര്ദിനാള് ഇക്കാര്യം പറഞ്ഞത്. ഇസ്രായേല് സൈന്യത്തിലും അതേ പോലെ തന്നെ ഗാസയില് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലും കത്തോലിക്കരുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന് സഭയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാവില്ല. അതേസമയം തന്നെ കപടമായ നിഷ്പക്ഷതകൊണ്ടും കാര്യമില്ല. രാഷ്ട്രീയമോ സൈനികമോ ആയ സംഘര്ഷത്തിന്റെ ഭാഗമാകാതെ
ഏകാന്ത തടവിന് വിധിക്കപ്പെട്ട കൊടുംകുറ്റവാളിയായിരുന്നു ജാക്വസ് ഫെഷ്. സാധാരണയായി ഏകാന്ത തടവിന് വിധിക്കപ്പെട്ടവര് നിരാശയില് അകപ്പെട്ട് മാനസികാരോഗ്യം നശിച്ച അവസ്ഥയിലാണ് ജയിലില് നിന്ന് പുറത്തുവരുക. എന്നാല് ഫെഷ് ജയിലിലായിരുന്ന ഒരു ദിവസം അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന നിരാശയും വെറുപ്പും മാറി, കരുണയും ക്ഷമയും സ്നേഹവും കൊണ്ട് നിറയാന് തുടങ്ങി. 1954 ഒക്ടോബര് മാസമായിരുന്നു അത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാനിടയായതാണ് ഫെഷിന്റെ ജീവിതത്തില് വഴിത്തിരിവായത്. ആ അനുഭവം അദ്ദേഹം ഇപ്രകാരം കുറിച്ചുവച്ചു, ”ആ പുസ്തകം വായിച്ച് മണിക്കൂറുകള്ക്കുള്ളില്
ന്യൂഡല്ഹി: ക്രൈസ്തവര്ക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യന് ഫോറം (യുസിഎഫ്) പ്രതിനിധികള് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ് റിജിജുവുമായി കൂടിക്കാഴ്ച നടത്തി. ആസൂത്രിത ആക്രമണങ്ങളും അസഹിഷ്ണുതയും ക്രൈസ്തവര്ക്കുനേരെ വര്ധിക്കുകയാണെന്ന് നിവേദനത്തില് ചൂണ്ടിക്കാട്ടി. 2023-ല് മാത്രം 733 ആസൂത്രിത അക്രമങ്ങളാണ് ക്രൈസ്തവര്ക്കുനേരെ രാജ്യത്തുണ്ടായത്. ശരാശരി പ്രതിമാസം 61 ക്രൈസ്തവര് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില് ആക്രമിക്കപ്പെടുന്നുണ്ട്. മണിപ്പൂര് വിഷയം കണക്കിലെടുത്താല് ഈ സംഖ്യ ഇനിയും ഉയരും. 361 ആക്രമണ സംഭവങ്ങളാണ് ക്രൈസ്തവര്ക്കെതിരെ 2024-ല് ഇതുവരെ നടന്നിട്ടുള്ളതെന്നും
മധുര/ജാഫ്ന: പാക്ക് കടലിടുക്കിലെ ജനവാസമില്ലാത്ത ദ്വീപായ കച്ചത്തീവില് പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള് ആഘോഷിച്ചു. ശ്രീലങ്കയില് നിന്നും ഇന്ത്യയില് നിന്നുമുള്ള ഏകദേശം 10,000 ത്തോളം ഭക്തര് മത്സ്യബന്ധന ബോട്ടുകളില് തീരുനാളിനായി ദ്വീപില് ഒത്തുകൂടുകയും കുര്ബാനയില് പങ്കെടുക്കുകയും ചെയ്തു. ശ്രീലങ്കന് നാവികസേനയുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും പിന്തുണയോടെ ജാഫ്ന രൂപതയാണ് വാര്ഷിക തിരുനാള് സംഘടിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ശിവഗംഗ രൂപതാ ബിഷപ്പ് ലൂര്ദു ആനന്ദവും ജാഫ്ന രൂപതയുടെ വികാരി ജനറല് ഫാ. പി.ജെ. ജെബരത്നവും ശുശ്രൂഷയ്ക്ക് നേതൃത്വം
കല്പറ്റ: വര്ധിച്ചുവരുന്ന വന്യമൃഗ ആക്രമണത്തില് നിന്നു വയനാടന് കര്ഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടു കത്തോലിക്ക കോണ്ഗ്രസ് കല്പറ്റ സോണിന്റെ നേതൃത്വത്തില് കലക്ടറേറ്റിലേക്ക് മാര്ച്ചും ധര്ണയും നടത്തി. വന്യജീവികളെ വനത്തില് സംരക്ഷിക്കുക, വനത്തോടു ചേര്ന്നു താമസിക്കുന്നവര്ക്ക് ഒരു കോടി രൂപയുടെ സൗജന്യ ഇന്ഷുറന്സ് പരിരക്ഷ ഏര്പ്പെടുത്തുക, വന്യമൃഗങ്ങള് നശിപ്പിക്കുന്ന കാര്ഷിക വിളകള്ക്ക് മാര്ക്കറ്റ് വിലയ്ക്കു തുല്യമായ ഇന്ഷുറന്സ് ഏര്പ്പെടുത്തുക, യുദ്ധകാലാടിസ്ഥാനത്തിലുള്ള ഫെന്സിംഗ് നിര്മാണവും സംരക്ഷണവും നല്കുക, പ്രാദേശിക വന്യ മൃഗ അക്രമണ പ്രതിരോധ സേന രൂപീകരിക്കുക, വനം വകുപ്പ് നിര്മാണ
കോട്ടയം: സമൂഹത്തെ ആകമാനം സാരമായി ബാധിച്ചിരിക്കുന്ന മാരക വിപത്തായ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സ്വാശ്രയസംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള് നടപ്പിലാക്കുന്നു. പ്രവര്ത്തനങ്ങളുടെ ഭാഗമായി കേന്ദ്രതല സന്നദ്ധ പ്രവര്ത്തകര്ക്കും കോ-ഓര്ഡിനേറ്റേഴ്സിനുമായി തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്ഗീസ് മാര് അപ്രേം നിര്വ്വഹിച്ചു. കുടുംബങ്ങളില് തുടങ്ങി സാമൂഹിക പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്ത്തനങ്ങള് അത്യന്താപേക്ഷിതമാണെന്നും ലഹരിയുടെ
സ്വന്തം ലേഖകന് പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില് എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര് ജീവന് ബുക്സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര് സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്ക്ക് മനസിലാകുന്ന രീതിയില് ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില് ഇതില് അവതരിപ്പിച്ചിരിക്കുന്നു.
സ്വന്തം ലേഖകന് ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില് അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില് ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന് ഏഴുപ്ലാക്കലിന്റെ ഓര്മ്മകുറിപ്പാണ് ‘ഓര്മ്മകള് ഉപ്പിലിട്ടത്’. ഓര്മ്മകള്ക്ക് എപ്പോഴും ഭംഗി കൂടുതല് തന്നെയാണ്. അനുഭവിച്ച കാര്യങ്ങള് എഴുതുമ്പോള് ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില് നമുക്ക് കണക്ട്
ലൂര്ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന് തീര്ത്ഥാടനകേന്ദ്രങ്ങള് മലയാളികള്ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്ക്കൊണ്ട് പ്രശസ്തിയിലേക്കുയര്ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്, മലയാളികള്ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?