Follow Us On

02

July

2025

Wednesday

ഇത് ഒരു നൈജീരിയന്‍ പ്രശ്‌നമല്ല!

ഇത് ഒരു നൈജീരിയന്‍ പ്രശ്‌നമല്ല!

നൈജീരിയയിലെ ക്രൈസ്തവപീഡനം ഇനി ഒരു നൈജീരിയന്‍ പ്രശ്‌നംമാത്രമല്ല, ലോകത്തിന് അവഗണിക്കാന്‍ കഴിയാത്ത ഒരു ധാര്‍മ്മിക പ്രതിസന്ധിയാണെന്ന് സോകോട്ടോയിലെ ബിഷപ്പ് മാത്യു ഹസന്‍ കുക്കയുടെ കടുത്ത മുന്നറിയിപ്പ്.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നൈജീരിയയിലെ സായുധ ആക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ  ഇരുന്നൂറോളം  ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.  ജോസിനടുത്തുള്ള അഞ്ച് ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ വളരെയേറെ പേര്‍ കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ്  ഓശാന ഞായറാഴ്ച സിക്കെ ഗ്രാമത്തില്‍  ആക്രമണം ഉണ്ടായത്. 56 ക്രിസ്ത്യാനികളെങ്കിലും സായുധരായ ഫുലാനി തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ആക്രമണങ്ങളില്‍ കത്തിയമര്‍ന്ന വീടുകളില്‍  മൃതദേഹങ്ങള്‍ അങ്ങിങ്ങായി കിടക്കുന്നു.  അവരില്‍ പലരും സ്ത്രീകളും കുട്ടികളുമാണെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. അതിജീവിച്ചവര്‍ ഭയം വിട്ടുമാറാതെ സംഭവങ്ങള്‍ വിവരിച്ചു.

”ഇനിയും എത്ര രക്തം ചിന്തിയാലും ഇവിടുത്തെ ആളുകള്‍ ഈ മയക്കം തുടരും, നമ്മെ ഉണര്‍ത്താന്‍ ഇതൊന്നും മതിയാവുകയില്ല,” ബിഷപ്പ് കുക്ക അപലപിച്ചു.
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP), സായുധരായ ഫുലാനി ഇടയന്മാരുടെ പ്രശ്‌നം എന്നിവയുള്‍പ്പെടെ ജിഹാദിസ്റ്റ് വിഭാഗങ്ങളുമായി ബന്ധമുള്ള ഭീകരതയെ നിയന്ത്രിക്കുന്നതില്‍ നൈജീരിയന്‍ ഗവണ്‍മെന്റിന്റെ പരാജയത്തെക്കുറിച്ചു ബിഷപ്പ് തുറന്നു സംസാരിച്ചു.
നൈജീരിയയെ പ്രത്യേക പരിഗണനയുള്ള രാജ്യമായി പ്രഖ്യാപിക്കാനും ഫുലാനി തീവ്രവാദ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി വര്‍ഗീകരിക്കാനും കത്തോലിക്കാ നേതാക്കള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ   അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?