Follow Us On

07

February

2025

Friday

Latest News

  • കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം

    കിരീടം മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം0

    യുവേഫ ചാമ്പ്യന്‍സ് ലീഗ് കപ്പ് മാതാവിന് സമര്‍പ്പിച്ച് റയല്‍ മാഡ്രിഡ് ടീം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തിയ ടീം മാഡ്രിഡിലെ അല്‍മുദേന കത്തീഡ്രലിലുള്ള ഔര്‍ ലേഡി ഓഫ് അല്‍മുദേന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ കപ്പ് സമര്‍പ്പിക്കുകയായിരിന്നു. റയല്‍ മാഡ്രിഡ് ടീം ഒഫീഷ്യല്‍സിനൊപ്പമാണ് ടീമംഗങ്ങള്‍ ദൈവാലയത്തിലെത്തിയത്. ഫൈനലില്‍ രണ്ടാം ഗോള്‍ നേടിയ വിനീസ്യൂസ് ജൂനിയര്‍, ഗോള്‍കീപ്പര്‍ കോര്‍ട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി കമവിംഗ, കാര്‍വാജല്‍  ഉള്‍പ്പെടെയുള്ളവരാണ് ദൈവാലയത്തിലെത്തി നന്ദിയര്‍പ്പിച്ച്

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം0

    ഇസ്ലാമബാദ്/പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷാബാസ് ഷാരിഫിന് വേണ്ടി പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി മോഹ്‌സിന്‍ നാക്വി ഫ്രാന്‍സിസ് മാര്‍പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി നാക്വി ട്വിറ്ററിലൂടെയാണ് പാപ്പയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച വിവരം പുറത്തുവിട്ടത്. വിവിധ മതങ്ങളുടെ ഇടയില്‍ സമാധാനവും സാഹോദര്യവും സാധ്യമാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തതായി നാക്വി പറഞ്ഞു. പാപ്പയുടെ സന്ദര്‍ശനം സാധ്യമായാല്‍ വത്തിക്കാനും പാക്കിസ്ഥാനും തമ്മില്‍ കൂടുതല്‍ ആഴമായ ബന്ധത്തിന് അത് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം വ്യാജമതനിന്ദ

  • സഹോദരങ്ങളായ വൈദികനും സന്യാസിനിയും വാഹനാപകടത്തില്‍ മരിച്ചു

    സഹോദരങ്ങളായ വൈദികനും സന്യാസിനിയും വാഹനാപകടത്തില്‍ മരിച്ചു0

    ഗുംല: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഫാ. തിയോഡോര്‍ കുജൂര്‍ , സിസ്റ്റര്‍ നിര്‍മല കുജൂര്‍  എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദര പുത്രനും അപകടത്തില്‍ മരണപ്പെട്ടു.സഹോദരപുത്രിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിനം ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരിന്നു.  നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും പുറത്തെടുത്ത് ഗുംലയിലെ സദര്‍ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാഞ്ചിയില്‍

  • ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന്  ബൃഹത്തായ പദ്ധതി

    ഫ്രാന്‍സിലെ പുരാതന ദൈവാലയങ്ങളുടെ സംരക്ഷണത്തിന് ബൃഹത്തായ പദ്ധതി0

    പാരിസ്/ഫ്രാന്‍സ്:  ഒരോ 15 ദിവസം കൂടുമ്പോഴും ഫ്രാന്‍സിലെ ഒരു  പൗരാണിക കെട്ടിടമെങ്കിലും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ പൗരാണിക കെട്ടിടങ്ങളുടെ സംരക്ഷണത്തിന് ബൃഹത് പദ്ധതിയുമായി ‘പാട്രിമണി ഫൗണ്ടേഷന്‍’ എന്‍ജിഒ. ഗ്രാമീണ മേഖലയിലുള്ള ദൈവാലയങ്ങളാവും ഇത്തരത്തില്‍ സംരക്ഷിക്കുന്ന പ്രധാന കെട്ടിടങ്ങള്‍. പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കുന്ന ആദ്യ 100 കെട്ടിടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള മുന്‍സിപ്പാലിറ്റികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 1789-ല്‍ നടന്ന ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ദൈവാലയങ്ങളെല്ലാം ദേശസാത്കരിച്ചിരുന്നു. ഇന്ന് കൂടുതല്‍ ദൈവാലയങ്ങളുടെയും ചുമതല മുന്‍സിപ്പാലിറ്റികള്‍ക്കാണ്.

  • സീറോമലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം

    സീറോമലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം0

    കാക്കനാട്: സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രന്‍ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം 2024 ജൂണ്‍ 14 വെള്ളിയാഴ്ച്ച വൈകിട്ട് 5.00 മുതല്‍ 7.00 വരെ ഓണ്‍ലൈനില്‍ ചേരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇന്നലെ മെത്രാന്മാര്‍ക്ക് നല്കി. ഏകീകൃത വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെന്ന് മേജര്‍

  • കെസിബിസി വര്‍ഷകാലസമ്മേളനം ജൂണ്‍ നാല് മുതല്‍…

    കെസിബിസി വര്‍ഷകാലസമ്മേളനം ജൂണ്‍ നാല് മുതല്‍…0

    കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 4,5,6 തീയതികളില്‍ കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ നടക്കും. നാലിന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സമര്‍പ്പിതരായ വ്യക്തികള്‍ക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിന്‍

  • അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല… കോടതി വിധി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ

    അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല… കോടതി വിധി സ്വാഗതം ചെയ്ത് കത്തോലിക്ക സഭ0

    ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ നിയമിക്കാന്‍ അനുമതി നല്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ക്രൈസ്തവ സഭാ നേതൃത്വം. ഇതൊരു മഹത്തായ ഉത്തരവാണെന്ന് ഇന്ത്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യാലയം സെക്രട്ടറി ഫാ. മരിയ ചാള്‍സ് ആന്റണിസാമി പറഞ്ഞു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത്, രാജ്യ തലസ്ഥാനത്ത് ഏഴ് സീനിയര്‍ സെക്കന്‍ഡറി

  • അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.

    അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.0

    യുദ്ധത്തില്‍ തകര്‍ന്ന ലോകത്തിന് സ്‌നേഹത്തിന്റെ അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ നടന്ന കോര്‍പ്പസ് ക്രിസ്റ്റി ആഘോഷങ്ങളില്‍ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്കുകയായിരുന്നു പാപ്പാ. ദൈവം നമ്മെ കൈവിടുന്നില്ല. എന്നാല്‍, അവിടുന്ന് എപ്പോഴും നമ്മെ അന്വേഷിക്കുന്നു. അപ്പമായി നമ്മില്‍ അലിഞ്ഞുചേരുവോളം അവിടുന്ന് നമുക്കായി കാത്തിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയ നിരവധി അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാന്‍ ദിവ്യബലി നമ്മെ പഠിപ്പിക്കുന്നു. തന്റെ ശരീരവും രക്തവും നമുക്ക്

  • ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്

    ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്0

    തലശേരി: ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം, അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനില്‍നിന്ന് ലഭിച്ചതായി തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. സീറോ മലബാര്‍ സഭയുടെ മലബാറില്‍നിന്നുള്ള ആദ്യദൈവദാസനാണ് ഫാ. ആര്‍മണ്ട് മാധവത്ത് എന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. പാലാ മരങ്ങാട്ടുപിള്ളിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം വയനാട് നടവയലിലേക്ക് കുടിയേറിയതാണ്. മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമലയില്‍ മാധവത്ത് ഫ്രാന്‍സിസ്-റോസ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1930 നവംബര്‍

National


Vatican

World


Magazine

Feature

Movies

  • പേരക്കുട്ടിക്ക് സമ്മാനം;  ബൈബിള്‍ കൈയെഴുത്തുപ്രതി

    പേരക്കുട്ടിക്ക് സമ്മാനം; ബൈബിള്‍ കൈയെഴുത്തുപ്രതി0

    ചങ്ങനാശേരി: ഭാരതത്തിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന മാമ്മൂട് ലൂര്‍ദ് മാതാ പള്ളി മുന്‍ ദൈവാലയ ശുശ്രൂഷിയായ ചാക്കോ ജോബ് ചേന്നംമറ്റം (തങ്കച്ചന്‍) മൂന്ന് ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി ദൈവാനുഗ്രഹത്തിന് ഒരു മികച്ച വഴി കണ്ടെത്തിയിരിക്കുകയാണ്. നാലു വര്‍ഷം മുമ്പ് ആരംഭിച്ചതാണ് ഈ ഉദ്യമം. ഒരുവര്‍ഷവും എട്ടുമാസവുമെടുത്താണ് മലയാളത്തില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയത്. തുടര്‍ന്ന് ഒരുവര്‍ഷവും ആറുമാസവുമെടുത്ത് ഇംഗ്ലീഷ് ഭാഷയിലും സമ്പൂര്‍ണബൈബിള്‍ പകര്‍ത്തിയെഴുതി. ഇപ്പോള്‍ ഹിന്ദി ഭാഷയിലെ ബൈബിള്‍ പകര്‍ത്തി എഴുതിക്കൊണ്ടിരിക്കുന്നു. ഇതിനുശേഷം തമിഴ് ഭാഷയിലും എഴുതാന്‍ തയ്യാറായിക്കഴിഞ്ഞു.

  • മാരാമണ്‍ കണ്‍വെന്‍ഷന്‍ 9 മുതല്‍ 16 വരെ

    മാരാമണ്‍ കണ്‍വെന്‍ഷന്‍ 9 മുതല്‍ 16 വരെ0

    പത്തനംതിട്ട: 9 മുതല്‍ 16 വരെ മാരാമണ്‍ മണല്‍പുറത്തെ പന്തലില്‍ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് യോഗത്തിന്റെ തയാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍. 9 ന് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. സഭകളുടെ ലോക കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലന്‍ഡ്), കൊളംബിയ തിയളോജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍

  • ചൈതന്യ കാര്‍ഷിക മേളയില്‍ ജനത്തിരക്ക് ഏറുന്നു

    ചൈതന്യ കാര്‍ഷിക മേളയില്‍ ജനത്തിരക്ക് ഏറുന്നു0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ നടന്നുവരുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയിലും സ്വാശ്രയസംഘ മഹോത്സവത്തിലും ജനത്തിരക്ക് ഏറുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം മേളാങ്കണത്തില്‍ എത്തിച്ചേരുന്നത്. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാര്‍ഷിക മേളയുടെ അഞ്ചാം ദിനം സാമൂഹ്യ സമഭാവന ദിനമായിട്ടാണ് ആചരിച്ചത്. കടുത്തുരുത്തി മേഖല

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?