Follow Us On

29

August

2025

Friday

Latest News

  • വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു

    വീഴ്ചയെത്തുടര്‍ന്ന് മാര്‍പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്ന കാസ സാന്താ മാര്‍ത്തയില്‍ വീണതിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ വലത് കൈയ്ക്ക് പരിക്കേറ്റതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. വീഴ്ചയില്‍ ഒടിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ചതവുണ്ടായതായും  വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈയില്‍  ആം സ്ലിംഗ് ഇട്ടിരിക്കുകയാണ്.  പരിക്കേറ്റിട്ടും ഒരു പരിപാടിപോലും മാറ്റിവയ്ക്കാതെ  ഷെഡ്യൂള്‍ ചെയ്തതപ്രകാരം തന്നെ പരിപാടികളില്‍ പാപ്പ പങ്കെടുക്കുന്നുണ്ട്.

  • ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ മെത്രാന്‍ സമിതി

    ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ മെത്രാന്‍ സമിതി0

    ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മോഹന്‍ ഭാഗവതിന്റെ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.  ഘര്‍വാപസി ഇല്ലെങ്കില്‍ ആദിവാസികള്‍ ദേശവിരുദ്ധരായി മാറുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വകാര്യ കൂടിക്കാഴ്ചയില്‍ തന്നോടു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രണബ് മുഖര്‍ജി ജീവിച്ചിരുന്നപ്പോള്‍ ആര്‍എസ്എസ് മേധാവി ഇതു പറയാതെ ഇപ്പോള്‍ പറയുന്നത് സംശയകരവും നിക്ഷിപ്ത താല്‍പര്യത്തോടെയുമാണെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കാലങ്ങളായി വിവേചനവും അടിച്ചമര്‍ത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും

  • സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്

    സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്0

    കോട്ടയം: സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. വൈസ് ചാന്‍സിലര്‍, അധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദ്ദേശങ്ങളുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂര്‍വ്വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. രാജ്യാന്തര നിലവാരവും തൊഴില്‍ സാധ്യതയുള്ളതുമായ ഉന്നതവിദ്യാഭ്യാസം പുതുതലമുറയ്ക്ക് പങ്കുവെയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരസ്പരം പോരടിച്ച് തുഗ്ലക് പരിഷ്‌കാരങ്ങള്‍ നടത്തി

  • ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാര്‍ഹം: മാര്‍ ജോസ് പുളിക്കല്‍

    ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാര്‍ഹം: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാര്‍ത്ഥ്യ ബോധത്തോടെ നടത്തിയ ചുവടുവെപ്പെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാട്ടില്‍ നിന്നെത്തുന്ന വന്യമൃഗങ്ങള്‍ നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുകയും  ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പര്യാപ്തമായ നിലപാടെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്.

  • ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്‌സിംഗ് കോളജ് സന്ദര്‍ശിച്ചു

    ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്‌സിംഗ് കോളജ് സന്ദര്‍ശിച്ചു0

    തൃശൂര്‍: നേഴ്‌സിംഗ് രംഗത്തെ വിദഗ്ധയും ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി നേഴ്‌സിംഗ് ഡീനുമായ പ്രഫസര്‍ ഡോ. സാം ചെനറി മോറിസ് തൃശൂര്‍ അമല നേഴ്സിംഗ് കോളേജ് സന്ദര്‍ശിച്ചു. അക്കാദമിക് രംഗത്തും ഗവേഷണ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അമല നേഴ്സിംഗ് കോളേജിനെ  അഭിനന്ദിച്ച ഡോ. സാം മോറിസ് സഫോക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംയുക്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ അമല ആശുപത്രി അധികൃതരുമായി ചര്‍ച്ച ചെയ്തു. സഫോക് യൂണിവേഴ്സിറ്റിയുടെ കണ്‍ട്രി മാനേജര്‍ പവന്‍ ബജാജും സന്നിഹിതനായിരുന്നു. അമല ഡയറക്ടര്‍ ഫാ.

  • ജീവിതം മുഴുവന്‍ മിഷനുവേണ്ടി

    ജീവിതം മുഴുവന്‍ മിഷനുവേണ്ടി0

    ജയ്‌മോന്‍ കുമരകം ആറുപതിറ്റാണ്ട് മുമ്പാണ് ജയിംസ് കുരിശേരി അച്ചന്‍ ഛാന്ദയില്‍ ആദ്യമായി എത്തുന്നത്. ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളുമില്ലാത്ത കാലം. സാംസ്‌കാരികമായി ഒട്ടും വളരാത്തൊരു സമൂഹം. അവര്‍ ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുപോലുമില്ല. അവരുടെയിടയില്‍ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടശേഷം 1968 മുതല്‍ അദേഹം തന്റെ മിഷന്‍ പ്രവര്‍ത്തനം ഛാന്ദായില്‍ തന്നെ തുടരുകയായിരുന്നു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം സേവനം ചെയ്തു. വീടുകളില്ലാതെ കഷ്ടപ്പെടുന്നവരും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുമൊക്കെയായിരുന്നു ആ

  • മുനമ്പം; ജൂഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍  ഹര്‍ജി നല്‍കി

    മുനമ്പം; ജൂഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍ ഹര്‍ജി നല്‍കി0

    കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനായിയുള്ള ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍  ഹര്‍ജി നല്‍കി. എറണാകുളം കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് ഹര്‍ജികള്‍ നല്‍കിയത്. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിനു ( കെആര്‍എല്‍സിസി) വേണ്ടി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരും, കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷനു (

  • മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ നെയ്യാറ്റിന്‍കര രൂപതാ  വികാരി ജനറല്‍

    മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍0

    നെയ്യാറ്റിന്‍കര: മോണ്‍. വിന്‍സെന്റ് കെ. പീറ്ററിനെ  നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ വികാരി ജനറലായി നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ നിയമിച്ചു. മോണ്‍. ജി. ക്രിസ്തുദാസ് വികാരി ജനറല്‍ സ്ഥാനത്തു നിന്ന് വരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ബിഷപ്‌സ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡോ.വിന്‍സെന്റ് സാമുവല്‍ നിയമന ഉത്തരവ് കൈമാറി. മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍ നിലവില്‍ കാട്ടാക്കട റീജിയന്‍ ശുശ്രൂഷ കോ-ഓഡിനേറ്റര്‍, തെക്കന്‍ കുരിശുമല ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിച്ചു വരുകയായിരുന്നു. 14 വര്‍ഷത്തോളം

  • ക്രിസ്തുവിന്റെ പാകം

    ക്രിസ്തുവിന്റെ പാകം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത യേശു തമ്പുരാന്‍ പരീശന്മാരുടെയും ന്യായശാസ്ത്രിമാരുടെയും മതാത്മകതയെ നിശിതമായി വിമര്‍ശിക്കുന്ന ഭാഗമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 23-ാം അധ്യായം ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള തിരുവചനങ്ങള്‍. അവര്‍ പറയുന്നത് നിങ്ങള്‍ ആചരിക്കുക. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കരുത് എന്നാണ് ഈ ഭാഗത്ത് പറയുന്ന ഒരു കാര്യം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും എന്നും ഇവിടെ യേശുതമ്പുരാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം എപ്പോഴാണോ നേതൃത്വത്തില്‍ ഉണ്ടാവുന്നത് അപ്പോള്‍ ഒരു ഫരിസേയത്വത്തിന്റെ മനോഭാവം

National


Vatican

Magazine

Feature

Movies

  • വിശ്വാസം സ്വകാര്യ ഭക്തിയായി മാത്രം സൂക്ഷിക്കരുത്; പൊതുജീവിതത്തില്‍ സുവിശേഷം പിന്തുടരാന്‍ രാഷ്ട്രീയക്കാരോട്  ആഹ്വാനം ചെയ്ത് ലിയോ പാപ്പ

    വിശ്വാസം സ്വകാര്യ ഭക്തിയായി മാത്രം സൂക്ഷിക്കരുത്; പൊതുജീവിതത്തില്‍ സുവിശേഷം പിന്തുടരാന്‍ രാഷ്ട്രീയക്കാരോട് ആഹ്വാനം ചെയ്ത് ലിയോ പാപ്പ0

    വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയത്തില്‍ പൊതു കടമകള്‍ നിര്‍വഹിക്കുമ്പോഴും വിശ്വാസത്തില്‍ സ്ഥിരതയോടെ ജീവിക്കാനും സുവിശേഷം പിന്തുടരാനും രാഷ്ട്രീയക്കാരോട് ലിയോ 14 ാമന്‍ പാപ്പയുടെ ആഹ്വാനം. ഫ്രാന്‍സിലെ ക്രെറ്റൈല്‍ രൂപതയില്‍ നിന്നുള്ള രാഷ്ട്രീയ പ്രതിനിധികളുടെയും പൗര നേതാക്കളുടെയും  സംഘത്തെ വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. സുവിശേഷത്താല്‍ പ്രചോദിതമായി മാത്രമേ കൂടുതല്‍ നീതിയുക്തവും, കൂടുതല്‍ മാനുഷികവും, കൂടുതല്‍ സാഹോദര്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ബിഷപ് ഡൊമിനിക് ബ്ലാഞ്ചെറ്റിനൊപ്പം എത്തിയ പ്രതിനിധി സംഘത്തോട് പാപ്പ പറഞ്ഞു. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ക്രിസ്തുവിലേക്ക്

  • യുഎഇയിലെ ദ്വീപില്‍ നിന്ന് ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് കണ്ടെത്തി

    യുഎഇയിലെ ദ്വീപില്‍ നിന്ന് ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് കണ്ടെത്തി0

    അബുദാബി: യുഎഇയുടെ ഭാഗമായ  ദ്വീപില്‍ നിന്ന് 1400 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കുരിശ് പുരാവസ്തുഗവേഷകര്‍ കണ്ടെത്തി.  ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇവിടെ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു എന്ന നിഗമനങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് ഏകദേശം 110 മൈല്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സര്‍ ബാനി യാസ് എന്ന ദ്വീപില്‍ നിന്നാണ് കുരിശ് കണ്ടെത്തിയത്.  ഏകദേശം 10.6 ഇഞ്ച് നീളവും 6.7 ഇഞ്ച് വീതിയും ഒരു ഇഞ്ചില്‍ താഴെ

  • കെസിവൈഎം നടത്തുന്ന കേരള നവീകരണ യാത്രക്ക് തുടക്കമായി

    കെസിവൈഎം നടത്തുന്ന കേരള നവീകരണ യാത്രക്ക് തുടക്കമായി0

    കാസര്‍ഗോഡ്: കേരളത്തിന്റെ വികസനം യുവത്വത്തിന്റെ കണ്ണുകളിലൂടെ എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന കേരള നവീകരണ യാത്ര വെള്ളക്കുണ്ടില്‍ തുടങ്ങി.  ജാഥ ക്യാപ്റ്റനായ കെസി വൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലിനു കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറു പ്പശേരി പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിപിന്‍ ജോസഫ് വിഷയാവതരണം നടത്തി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഫൊറോന വികാരി

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?