താമരശേരി: താമരശേരി രൂപതാ വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ സാമൂഹിക പ്രവര്ത്തകനുമയിരുന്ന മോണ്. ഡോ. ആന്റണി കൊഴുവനാല് (79) നിര്യാതനായി. കര്ഷകരുടെ ഏറ്റവം വലിയ സംഘടനയായ ഇന്ഫാമിന്റെ ആരംഭകനും നിലവില് ജനറല് സെക്രട്ടറിയുമായിരുന്നു. കൊക്കോക്കോള, പാമോയില് എന്നിവയുടെ ബഹിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്ക്ക് ആന്റണിയച്ചന് നേതൃത്വം നല്കി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതല് അതിന്റെ ചെയര്മാനായിരുന്നു. താമരശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പിഎംഒസിയുടെയും അശരണര്ക്കും ആലംബഹീനര്ക്കും ആശ്രയമായ കരുണാഭവന്റെയും ഉന്നത വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ സ്റ്റാര്ട്ടിന്റെയും
കൊച്ചി: ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന് നിയോഗിച്ച ജെ.ബി കോശി കമ്മീഷന് സര്ക്കാരിനു സമര്പ്പിച്ച റിപ്പോര്ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി. അതിവേഗം മാറിവരുന്ന സാമൂഹിക ജീവിതത്തില് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില് ക്രൈസ്തവര് തഴയപ്പെടുന്നുണ്ടെന്ന യാഥാര്ത്ഥ്യം ഗൗരവത്തോടെ കാണണമെന്ന് കേരള കത്തോലിക്കാ മെത്രാന്സമിതിയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില് മൂന്നു ദിവസങ്ങളിലായി നടന്ന കെസിബിസി സമ്മേനം ഓര്മിപ്പിച്ചു. സമൂഹത്തില് അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്ഗ വിവാഹം, ഗര്ഭഛിദ്രം, ലീവിങ് ടുഗതര് തുടങ്ങിയ ചിന്താഗതികള് പരമ്പരാഗത
കൊച്ചി: ഉത്തമനായ സിവില് സര്വ്വീസ് ഉദ്യോഗസ്ഥനെന്ന നിലയില് രാജ്യം തന്നെ ഏല്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളുടെ നിര്വഹണത്തിലും രാഷ്ട്രപതിയുടെ പ്രിന്സിപ്പല് സെക്രട്ടറിഎന്ന നിലയിലും ഡോ. ക്രിസ്റ്റി ഫെര്ണാണ്ടസ് ചെയ്ത നിസ്തുല സേവനങ്ങളെ സഭ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തെ ആദരിക്കുകയും ചെയ്യുന്നു എന്ന് കെസിബിസി. ആദരണീയനായ ഡോ. ക്രിസ്റ്റി ഫെര്ണാണ്ടസിന്റെ നിര്യാണത്തില് കേരള കത്തോലിക്കാ സഭയുടെയും ഭാരത കത്തോലിക്കാ സഭയുടെയും പ്രാര്ത്ഥനകളും അനുശോചനവും അര്പ്പിക്കുകയും കുടുംബാംഗങ്ങളോട് സഭയുടെ ആദരവും ബന്ധവും അറിയിക്കുകയും ചെയ്യുന്നുവെന്ന് കര്ദിനാള് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ
വ്യക്തിയുടെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും മോചനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് കോട്ടപ്പുറം രൂപതാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് കോട്ടപ്പുറം രൂപതാ സമിതി നടത്തിയ സമുദായദിനാചരണവും 31-ാമത് മെറിറ്റ് അവാര്ഡ് സമ്മേളനവും പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയത്തില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലൂടെ നേടുന്ന വിജ്ഞാനം കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനായി ഉപയോഗിക്കാന് യുവതലമുറ തയാറാകണമെന്ന് ഡോ. അലക്സ് വടക്കുംതല കൂട്ടിച്ചേര്ത്തു. കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന് ഡോ. അംബ്രോസ് പുത്തന്വീട്ടില് മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട: കെസിബിസിയുടെ അഖണ്ഡ ബൈബിള് പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി ഇടവകയില്വച്ച് കെസിബിസി വൈസ് ചെയര്മാന് ബിഷപ് മാര് പോളി കണ്ണൂക്കാടന് ഉദ്ഘാടനം ചെയ്തു. ഡിസംബര് മൂന്നിന് ഏഴു മണിക്ക് ആരംഭിച്ച് ഡിസംബര് എട്ടിന് രാവിലെ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് രാത്രിയും പകലുമായി ബൈബിള് പാരായണം ക്രമപ്പെടുത്തിയിരിക്കുന്നത്. ബൈബിള് പാരായണം കേരളസഭയുടെ നവീകരണ കാലഘട്ടത്തില് സമൂഹത്തിന്റെ നന്മയ്ക്കും വളര്ച്ചയ്ക്കും വഴിതെളിക്കുമെന്ന് മാര് പോളി കണ്ണൂക്കാടന് പറഞ്ഞു. കെസിബിസി ബൈബിള് കമ്മീഷന് സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഫാ.
കൊച്ചി: യുവത്വം അതിവേഗത്തില് സഞ്ചരിക്കുന്ന കാലഘട്ടമാണെന്ന് കര്ദിനാള് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കത്തോലിക്കാ സഭയുടെ പാസ്റ്ററല് കൗണ്സിലായ കെസിസിയുടെ ജനറല്ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള് സഭയുടെ പ്രത്യാശയും ചൈതന്യവുമാണ്. ജീവിതത്തിന്റെ സങ്കീര്ണ്ണത നിറഞ്ഞ കാലഘട്ടത്തില് അവര് ഒറ്റക്കല്ല എന്ന ബോധ്യം നല്കുന്നതിനും അവരെ കൂടെ നിര്ത്തുന്നതിനും സഭയും സമൂഹവും ബദ്ധശ്രദ്ധരാകേണ്ടതുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര് പോളി കണ്ണൂക്കാടന് അധ്യക്ഷത വഹിച്ചു. ‘കത്തോലിക്കാ യുവജനങ്ങള് : വെല്ലുവിളികളും
കൊച്ചി: പാര്ശ്വവല്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേര്ന്ന വ്യക്തിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്ണാണ്ടസ് എന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന് ഡോ. ജോസഫ് കളത്തിപ്പറമ്പില്. രാജ്യത്തിന്റെ കാര്യനിര്വഹണ മേഖലയില് അദ്ദേഹം മികച്ച സംഭാവനകള് നല്കിയിട്ടുണ്ടെന്നും ഡോ. ജോസഫ് കളത്തിപ്പറമ്പില് അനുസ്മരിച്ചു. അസംഘടിത തൊഴിലാളികളുടെ വിഷയങ്ങളില് ഇടപെടുകയും പ്രളയകാലത്ത് എറണാകുളം സോഷ്യല് സര്വീസ് സൊസൈറ്റിയില് വിഭവസമാഹരണ കേന്ദ്രം തുറന്ന് അതിലൂടെ ആവശ്യമായ സഹായങ്ങള് നല്കുന്നതിന് മുന്കൈയെടുത്ത വ്യക്തിയായിരുന്നു ഡോ. ക്രിസ്റ്റി ഫെര്ണാണ്ടസ് എന്ന് ഡോ. കളത്തിപ്പറമ്പില് പറഞ്ഞു. ക്രൈസ്തവരുടെ വിഷയങ്ങള് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട
കാക്കനാട്: മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഭാരതത്തിന്റെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവീസിങ് പാട്ടീലിന്റെ സെക്രട്ടറിയുമായി പ്രവര്ത്തിച്ച ഡോ. ക്രിസ്റ്റി ഫെര്ണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യസാന്നിധ്യമായിരുന്നു എന്ന് സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന്. അദ്ദേഹത്തിന്റെ നിര്യാണത്തില് പബ്ലിക് അഫയേഴ്സ് കമ്മീഷന് അനുശോചനം രേഖപ്പെടുത്തി. മികച്ച ഉദ്യോഗസ്ഥനും ധിഷണാ ശാലിയും സീറോ മലബാര്സഭയുടെ സുഹൃത്തുമായ വ്യക്തിത്വത്തെയാണ് ഡോ. ക്രിസ്റ്റി ഫെര്ണാണ്ടസിന്റെ വിയോഗത്തിലൂടെ നഷ്ടമായിരി ക്കുന്നത്. കേരളത്തിലെ ക്രിസ്ത്യന് പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനായി സംസ്ഥാന സര്ക്കാര് നിയമിച്ച ജസ്റ്റിസ്
കെ.ജെ മാത്യു മാനേജിംഗ് എഡിറ്റര് അവസാനം ഗാസയില് നിന്നൊരു ആശ്വാസവാര്ത്ത എത്തിയിരിക്കുന്നു- നാളുകളായി ദുരിതവും ദുരന്തവും വിതച്ചുകൊണ്ടിരുന്ന ഇസ്രയേല്-ഹമാസ് യുദ്ധത്തിന് ഒരു താല്ക്കാലിക വിരാമമായിരിക്കുന്നു. ഖത്തറിന്റെ മധ്യസ്ഥത്തില് അഞ്ചാഴ്ച നീണ്ട ചര്ച്ചകള്ക്കൊടുവില് ഗാസയില് നാലുദിവസം വെടി നിര്ത്താമെന്ന് ഇസ്രയേലും ഹമാസും സമ്മതിച്ചു. നാലെങ്കില് നാല്. അത്രയെങ്കിലും ദിവസം നിഷ്കളങ്ക രക്തച്ചൊരിച്ചിലും അനാഥരുടെ കണ്ണീരും കുറയുമല്ലോ. എന്നാല് റഷ്യന്-ഉക്രെയ്ന് യുദ്ധം ഇപ്പോഴും അവിരാമം തുടര്ന്നുകൊണ്ടിരിക്കുന്നു. പുതിയതൊന്നു വന്നപ്പോള് പഴയതില്നിന്ന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും മാറിയെന്നേയുള്ളൂ. ആക്രമിക്കുന്നവര്ക്കും പ്രത്യാക്രമണം നടത്തുന്നവര്ക്കും നൂറ്
ബാബു പുല്പ്പള്ളി നീലഗിരിയിലെ മലയാളി കര്ഷക കുടുംബങ്ങളുടെ കുടിയിറക്കിനെതിരെയുള്ള പോരാട്ടകഥ അഭിഭാഷകനായ എം.ജെ ചെറിയാന്റെ കൂടെ കഥയാണ്. 1950കളില് ഇവിടേക്ക് കുടിയേറിയ മലയാളികളുടെ ഭൂമിക്കും അവകാശങ്ങള്ക്കും വേണ്ടി നിസ്വാര്ത്ഥമായി പോരാടിയ വ്യക്തിയാണ് അഡ്വ. എം.ജെ ചെറിയാന്. ഗൂഡല്ലൂര് കര്ഷക സമരത്തിനുവേണ്ടി തന്റെ ജീവിതവും സമയവും ത്യജിച്ച അദ്ദേഹം പണപ്പിരിവില്ലാതെ പൊതുജനസേവനം നടത്താമെന്നു തെളിയിച്ച മനുഷ്യസ്നേഹികൂടിയാണ്. മനുഷ്യാവകാശങ്ങള് സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള് രാജ്യാന്തരതലത്തില് പോലും ശ്രദ്ധ നേടി. പഠന വിഷയമായി മാറിയ പോരാട്ടവീര്യം അഴിമതിക്കെതിരെയും മനുഷ്യാവകാശങ്ങള് സംരക്ഷിക്കുന്നതിനായും
ഫാ. തോമസ് പാട്ടത്തില്ചിറ സിഎംഎഫ് വേനലവധിയോട് വിടപറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള് വീണ്ടും തുറന്നു. അക്ഷരക്ഷേത്രങ്ങളുടെ അങ്കണങ്ങളിലേക്ക് കന്നിച്ചുവടുവയ്ക്കുന്ന കുരുന്നുകളും പുതിയ ക്ലാസിനെക്കുറിച്ചുള്ള കിനാവുകളുടെ കളര്ബാഗുകളുമേന്തി പോകുന്ന പഴയ പഠിപ്പുകാരുമൊക്കെയായി അനേകായിരം വിദ്യാന്വേഷികള് തങ്ങളുടെ പ്രയാണം ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാനുള്ള തത്രപ്പാടുകള്കൊണ്ട് കുടുംബാന്തരീക്ഷങ്ങളും നിറയുകയാണ്. ഈ തിരക്കുകള്ക്കിടയില് ചില ചിന്തകള് മനസില് കുറിച്ചിടണം. വിശ്വാസവും വിജ്ഞാനവും അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസുറ്റതും അര്ത്ഥപൂര്ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതംതന്നെ. അറിവുള്ളവര്ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യാസമ്പന്നരുടെ വാക്കുകള്ക്കാണ്
ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല് എംഐ ഹൈദരാബാദില്നിന്നും ഏകദേശം 35 കിലോമീറ്റര് അകലെ മെഡ്ച്ചല് ജില്ലയിലെ യെല്ലംപേട്ട് എന്ന ഗ്രാമത്തിലാണ് ‘ദൈവാലയം’ എന്ന് കൊച്ചുമാലാഖമാരുടെ ഭവനം സ്ഥിതിചെയ്യുന്നത്. കമില്ലസ് സന്യാസസഭയുടെ പുതിയൊരു ശുശ്രൂഷാശൃംഖലയാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികള് നേരിടുന്ന കുഞ്ഞുങ്ങള്ക്കായുള്ള ഈ ഭവനം. 2017-ല് പത്തുകുട്ടികളുമായി ആരംഭിച്ച ഈ ഭവനത്തില് ഇപ്പോള് മുപ്പതോളം കുട്ടികളുണ്ട്. കൂടാതെ മറ്റ് മുപ്പത് കുട്ടികളെ ശുശ്രൂഷിക്കാവുന്ന മറ്റൊരു ഭവനത്തിന്റെ നിര്മാണവും വെഞ്ചരിപ്പും ഇതിനോടകം പൂര്ത്തിയായിക്കഴിഞ്ഞു. രോഗികളെ ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന
മാത്യു സൈമണ് വിശ്വാസികള്ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര് സഭയുടെ ഔദ്യോഗിക വക്താക്കളില് ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്ത്തനങ്ങള്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില് നിന്ന് ഭൗതികശാസ്ത്രത്തില് അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള് തിരുവമ്പാടി അല്ഫോന്സ കോളേജിന്റെ പ്രിന്സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള് അദ്ദേഹം നല്കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല് കൗണ്സിലായ കേരള കാത്തലിക് കൗണ്സില് ജോയിന്റ്സെക്രട്ടറി, താമരശേരി രൂപത
സൈജോ ചാലിശേരി സ്വവര്ഗ വിവാഹത്തെ ശക്തമായി എതിര്ത്തതുമൂലം ഏറെ വിമര്ശനങ്ങള് കേള്ക്കേണ്ടിവന്ന ഇടയനാണ് ഓസ്ട്രേലിയയിലെ ഹോബര്ട്ട് അതിരൂപതാധ്യക്ഷന് ജൂലിയന് പോര്ട്ടിയാസ്. കത്തോലിക്കാ സഭയുടെ നിലപാടുകള് ഉയര്ത്തിപ്പിടിച്ചതിന്റെ പേരില് കേസുകള് നേരിടേണ്ടിവരുകയും പിന്നീട് പരാതിക്കാര്തന്നെ അതു പിന്വലിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്വവര്ഗവിവാഹം നിയമവിധേയമാക്കിയപ്പോള് സമൂഹത്തില് ഉണ്ടായ മാറ്റങ്ങളും ഭവിഷ്യത്തുകളും നമ്മള് കണ്ടതാണ്. സ്വവര്ഗവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരെ ബോധവല്ക്കരിക്കുകയെന്നതിനെക്കാള് മനുഷ്യജീവിതത്തിന്റെ യഥാര്ത്ഥ അസ്തിത്വത്തിനാണ് ഊന്നല് കൊടുത്തതെന്ന് ആര്ച്ചുബിഷപ് ജൂലിയന് പോര്ട്ടിയാസ് പറയുന്നു. ഓസ്ട്രേലിയയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം, ആ രാജ്യത്തെ വിശ്വാസികളുടെ
ജെറാള്ഡ് ബി. മിറാന്ഡ ജര്മനിയിലെ ഫ്രാങ്ക്ഫര്ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില് വിമാനം ലാന്റുചെയ്യാന് തുടങ്ങുമ്പോള് നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില് പൈലറ്റിന് റണ്വേ വേണ്ട രീതിയില് കാണാന് കഴിഞ്ഞില്ല. ആന്റീനകള് തകര്ന്നു. അപകടം മുന്നില്ക്കണ്ട പൈലറ്റ് വിമാനം ഉയര്ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില് വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര് ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്. റവ. ഡോ. മത്തായി കടവില് ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര് പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്. നിക്കോളാസ് താര്സൂസ്
മാഡ്രിഡ്/സ്പെയിന്: ‘ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണ്. ഈ 17 കുട്ടികള് ഇന്ന് ഈ ലോകത്ത് ഉണ്ടാകേണ്ടവരല്ല. ഇവര് ഭാവിയില് ആരായി മാറുമെന്ന് ആര്ക്കാണ് അറിയാവുന്നത്? ഇവര് സമൂഹത്തിന് എന്തൊക്കെ സംഭാവനകള് നല്കുമെന്ന് ആര്ക്ക് പ്രവചിക്കാനാവും? ഏത് സാഹചര്യത്തിലാണ് ഇവര് നിങ്ങളുടെ ഉള്ളില് ഉരുവായതെന്ന് എനിക്കറിയില്ല. എന്നാല് ഒന്ന് എനിക്കറിയാം. ദൈവത്തിന് ഇവരെ എന്നും വേണമായിരുന്നു, ‘ ഗര്ഭഛിദ്രത്തില് നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസാക്ക് കാര്മികത്വം വഹിച്ചുകൊണ്ട് സ്പെയിനിലെ ഗെറ്റാഫെ രൂപതയുടെ ബിഷപ്പായ ഗിനസ് ഗാര്സിയ ബെല്ട്രാന്
പാലാ: സമുദായ ഐക്യം നിലനില്പ്പിന് അനിവാര്യമെന്നും ഇക്കാരത്തില് കത്തോലിക്ക കോണ്ഗ്രസിന്റെ പ്രവര്ത്തനം മാതൃകപരമാണെന്നും ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തില് യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹിക ള്ക്കായി പാലാ അല്ഫോസിയന് പാസ്റ്ററല് ഇന്സ്റ്റിറ്റ്യൂട്ടില് നടത്തിയ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന് കമ്മറ്റി റിപ്പോര്ട്ട്, ഇഎസ്എ വില്ലേജുകള്, മുല്ലപ്പെരിയാര് ഡാം, ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട്, തുടങ്ങിയ വിഷയങ്ങളിലെ കത്തോലിക്ക കോണ്ഗ്രസിന്റെ ഇടപെടലുകളെ
കൊച്ചി: ഭാരതത്തില് ക്രൈസ്തവ സഭയുടെ ശാ ക്തികരണത്തിന് അക്ഷീണം പ്രവര്ത്തിച്ച വിശുദ്ധ ഫ്രാന്സിസ് സേവ്യറിന്റെ ഗോവയില് ഉള്ള തിരുശേഷിപ്പ് ഡിഎന്എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഗോവയിലെ മുന് ആര്എസ്എസ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയില് കേരള ലാറ്റിന് കാത്തലിക്ക് അസോസിയേഷന് (കെഎല്സിഎ) ശക്തമായ പ്രതിഷേധം രേഖപെടുത്തി. ആര്എസ്എസ് മേധാവി പ്രസ്താവന പിന്വലിച്ചു ഭാരതത്തിലെ ക്രൈസ്തവരോട് മാപ്പ് പറയണമെന്ന് കെഎല്സിഎ ആവശ്യപ്പെട്ടു. എല്ലാ മതങ്ങള്ക്കും തുല്യ പ്രാധാന്യം നല്കുന്ന ഭരണഘടനയുള്ള ഇന്ത്യപോലൊരു രാജ്യത്ത് ഇപ്രകാരം മത വിദ്വേഷം ഉണ്ടാകുന്ന
മാഡ്രിഡ്/സ്പെയിന്: ‘ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസരമാണ്. ഈ 17 കുട്ടികള് ഇന്ന് ഈ ലോകത്ത് ഉണ്ടാകേണ്ടവരല്ല. ഇവര് ഭാവിയില് ആരായി മാറുമെന്ന് ആര്ക്കാണ് അറിയാവുന്നത്? ഇവര് സമൂഹത്തിന് എന്തൊക്കെ സംഭാവനകള് നല്കുമെന്ന് ആര്ക്ക് പ്രവചിക്കാനാവും? ഏത് സാഹചര്യത്തിലാണ് ഇവര് നിങ്ങളുടെ ഉള്ളില് ഉരുവായതെന്ന് എനിക്കറിയില്ല. എന്നാല് ഒന്ന് എനിക്കറിയാം. ദൈവത്തിന് ഇവരെ എന്നും വേണമായിരുന്നു, ‘ ഗര്ഭഛിദ്രത്തില് നിന്ന് രക്ഷപെടുത്തിയ 17 കുട്ടികളുടെ മാമ്മോദീസാക്ക് കാര്മികത്വം വഹിച്ചുകൊണ്ട് സ്പെയിനിലെ ഗെറ്റാഫെ രൂപതയുടെ ബിഷപ്പായ ഗിനസ് ഗാര്സിയ ബെല്ട്രാന്
പാലാ: സമുദായ ഐക്യം നിലനില്പ്പിന് അനിവാര്യമെന്നും ഇക്കാരത്തില് കത്തോലിക്ക കോണ്ഗ്രസിന്റെ പ്രവര്ത്തനം മാതൃകപരമാണെന്നും ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തില് യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹിക ള്ക്കായി പാലാ അല്ഫോസിയന് പാസ്റ്ററല് ഇന്സ്റ്റിറ്റ്യൂട്ടില് നടത്തിയ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന് കമ്മറ്റി റിപ്പോര്ട്ട്, ഇഎസ്എ വില്ലേജുകള്, മുല്ലപ്പെരിയാര് ഡാം, ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട്, തുടങ്ങിയ വിഷയങ്ങളിലെ കത്തോലിക്ക കോണ്ഗ്രസിന്റെ ഇടപെടലുകളെ
കൊച്ചി: ഭാരതത്തില് ക്രൈസ്തവ സഭയുടെ ശാ ക്തികരണത്തിന് അക്ഷീണം പ്രവര്ത്തിച്ച വിശുദ്ധ ഫ്രാന്സിസ് സേവ്യറിന്റെ ഗോവയില് ഉള്ള തിരുശേഷിപ്പ് ഡിഎന്എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഗോവയിലെ മുന് ആര്എസ്എസ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയില് കേരള ലാറ്റിന് കാത്തലിക്ക് അസോസിയേഷന് (കെഎല്സിഎ) ശക്തമായ പ്രതിഷേധം രേഖപെടുത്തി. ആര്എസ്എസ് മേധാവി പ്രസ്താവന പിന്വലിച്ചു ഭാരതത്തിലെ ക്രൈസ്തവരോട് മാപ്പ് പറയണമെന്ന് കെഎല്സിഎ ആവശ്യപ്പെട്ടു. എല്ലാ മതങ്ങള്ക്കും തുല്യ പ്രാധാന്യം നല്കുന്ന ഭരണഘടനയുള്ള ഇന്ത്യപോലൊരു രാജ്യത്ത് ഇപ്രകാരം മത വിദ്വേഷം ഉണ്ടാകുന്ന
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
1995 ല് നൈജീരിയാക്കാരനായ ബാര്ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില് വിജയിക്കുവാനാഗ്രഹിക്കുന്നവര്ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള് ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.
കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്ക്കുമ്പോള് ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്മാന് ഷെവലിയാര് ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന് ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്ഷണീയതയും ആത്മീയ സ്പര്ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം
അമേരിക്കന് സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്സന്റ് പീലിനെ ഒരിക്കല് അപരിചിതനായ ഒരാള് ഫോണില് വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്ന്നതിന്റെ പേരില് നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില് വന്നു കാണാന് ഡോ. പീല് ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള് മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന് ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്ക്കന് പറഞ്ഞു.
Don’t want to skip an update or a post?