വത്തിക്കാനു സമീപത്തെ തെരുവില്‍ അന്തിയുറങ്ങുന്ന, റൊമാനിയകാരനായ ഉല്‍മര്‍, തെരുവിലെ ഭിത്തിയില്‍ പാപ്പായുടെ അനുസ്മരണ ചിത്രമൊരുക്കിയത് മാധ്യമ ശ്രദ്ധനേടിയിരിക്കുന്നു. പൂക്കളും മെഴുകുതിരികളും കൊണ്ട് ചുറ്റപ്പെട്ട യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ചിത്രങ്ങള്‍ക്കൊപ്പം കാലംചെയ്്ത പ്രിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഫോട്ടോ ഒട്ടിച്ച്, താഴെ സജ്ജീകരിച്ച കൊച്ചു മേശയില്‍ തനിക്കാവും വിധം മെഴുകുതിരികള്‍ ഉല്‍മര്‍ തെളിച്ചുവച്ചു.
താന്‍ പലതവണ ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരിട്ട് കണ്ടതായി മാധ്യമപ്രവര്‍ത്തകനായ ഏലിയാസ് ടര്‍ക്കിനോട് ഉല്‍മര്‍ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പയുടെ സംസ്‌കാര ശുശ്രൂഷയിലും ഉല്‍മര്‍ പങ്കെടുത്തു. തെരുവിന്റെ മക്കളോട് അളവറ്റ കാരുണ്യം പ്രകടിപ്പിച്ചിരുന്ന പാപ്പയുടെ മൃതസംസ്‌കാര ചടങ്ങുകളുടെ അവസാനം സാന്താ മരിയ ദേവാലയത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത് സമൂഹത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരും, അധഃസ്ഥിതരും ആയിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു.
‘ദൈവത്തിന്റെ ഹൃദയത്തില്‍ ദരിദ്രര്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്’ എന്ന് എപ്പോഴും ഓര്‍മിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ അവസാനയാത്രയിലും തന്റെ ഹൃദയം അവര്‍ക്കായി തുറന്നുവച്ചു. ആ സ്‌നേഹം സ്വീകരിച്ച മനുഷ്യ ഹൃദയങ്ങളില്‍ പാപ്പ ഇനിയും ജീവിക്കും…അലിവിന്റെ മാലാഖയായി…
Leave a Comment
Your email address will not be published. Required fields are marked with *