Follow Us On

29

April

2025

Tuesday

അനുവാദമില്ലാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോട്ടോ എടുത്തയാളോട് പറഞ്ഞത്

അനുവാദമില്ലാതെ ഫ്രാന്‍സിസ്  മാര്‍പാപ്പയുടെ ഫോട്ടോ എടുത്തയാളോട്  പറഞ്ഞത്

തന്റെ ജീവിതത്തിലുടനീളം ഫ്രാന്‍സിസ് മാര്‍പാപ്പ വളരെയേറെ തമാശകള്‍ പറയുകയും ആളുകളെ ചിരിപ്പിക്കുകയും ചെയ്തിരുന്നു. 2022 ജനുവരി 11ന്, റോമില്‍ ഒരു ചെറിയ റെക്കോര്‍ഡ് സ്റ്റോര്‍ നടത്തുന്ന സുഹൃത്തുക്കളെ കാണാനായി  ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ  താമസസ്ഥലത്ത് നിന്നും പുറപ്പെട്ടെന്നു റോയിട്ടേഴ്‌സ് പത്രം റിപ്പോര്‍ട്ട്  ചെയ്തിരുന്നു. മാര്‍പാപ്പയായി  തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പാപ്പ പലതവണ സംഗീത റെക്കോര്‍ഡുകളും  സിഡികളും വില്‍ക്കുന്ന ഈ ചെറിയ ഷോപ്പ് സന്ദര്‍ശിച്ചിരുന്നു, ചിലപ്പോള്‍ ശാസ്ത്രീയ സംഗീത റെക്കോര്‍ഡുകളും അദ്ദേഹം  വാങ്ങിയിരുന്നു.

മാര്‍പ്പാപ്പ എന്ന നിലയിലുള്ള 15 മിനിറ്റ് സന്ദര്‍ശനത്തിനിടെ അദ്ദേഹം എന്തെങ്കിലും വാങ്ങിയതായി സ്ഥിരീകരണമില്ലെങ്കിലും, രസകരമായ മറ്റൊരു കാര്യം സംഭവിച്ചു. ഒരു റോം റിപ്പോര്‍ട്ട്‌സ് ടിവി റിപ്പോര്‍ട്ടര്‍ റോഡരുകില്‍ തന്റെ ടാക്‌സിക്കായി കാത്തുനില്‍ക്കുന്ന സമയത്ത് റെക്കോര്‍ഡ്  സ്റ്റോറില്‍ നിന്ന് പാപ്പ ഇറങ്ങി വരുന്നത് കണ്ടു. പതിവില്ലാത്ത  കാഴ്ച കണ്ട് അപ്പോള്‍ തന്നെ തന്റെ   സ്മാര്‍ട്ട്‌ഫോണില്‍ പാപ്പയുടെ ഫോട്ടോ ചിത്രീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു, അവിടെ അത് വൈറലായി.

പിന്നീട് ഈ മാധ്യമപ്രവര്‍ത്തകന്‍ മാര്‍പാപ്പയ്ക്ക് കത്തെഴുതി മാപ്പ് പറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ മാര്‍പാപ്പ മറുപടി അയച്ചത് വളരെ രസകരമായാണ്. ആ സാഹചര്യം ‘നിര്‍ഭാഗ്യം’ മാത്രമാണെന്നും  താങ്കളുടെ  നര്‍മ്മബോധം നഷ്ടപ്പെടരുതെന്നും അദ്ദേഹം മറുപടി നല്‍കി.
ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഗൗരവമായി കാണുന്നതുപോലെ മറ്റുള്ളവരെ ഊര്‍ജസ്വലരാക്കുന്ന  നര്‍മബോധവും പാപ്പായ്ക്കുണ്ടായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?