ഔഗദൗഗൗ: ബുര്‍ക്കിനാ ഫാസോയില്‍ നൗനാ നഗരത്തില്‍ നിന്നുള്ള 26 ക്രൈസ്തവരെ തീവ്രവാദികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി. സമൂഹത്തിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടിയശേഷം 12 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാരെയെല്ലാം സമീപമുള്ള പ്രോട്ടസ്റ്റന്റ് ദൈവാലയത്തില്‍ വച്ച് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു. നൗന നഗരത്തില്‍ അയ്യായിരത്തോളം സ്ത്രീകളും കുട്ടികളും അഭയം തേടിയിട്ടുണ്ടെന്നും ഇവരുടെ ഒപ്പമുണ്ടായിരുന്നു പുരുഷന്‍മാര്‍ കൊല്ലപ്പെട്ടതാണോ അതോ ഒളിവില്‍ പോയതാണോ എന്നത് വ്യക്തമല്ലെന്നും നൗനയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബുര്‍ക്കിനോ ഫാസോയിലെ കായാ രൂപതയുടെ കീഴിലുള്ള ബാര്‍സലോഗോ നഗരത്തില്‍ 150 പേരെ അക്രമികള്‍ കൊലപ്പെടുത്തിയത്. സീക്കുയി ഗ്രാമത്തില്‍ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികളുടെ ശബ്ദം കേട്ട് പ്രദേശത്തെ മതബോധകന്റെ നേതൃത്വത്തില്‍ പ്രദേശത്തെ ജനങ്ങള്‍ കാട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *