Follow Us On

01

July

2025

Tuesday

ഭൂമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം

ഭൂമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം

നമ്മുടെ ഗ്രഹമായ ഭൂമിയുടെ താപനില പരിശോധിച്ചാല്‍ ഭൂമിക്ക് പനി ബാധിച്ചതായി മനസിലാക്കാമെന്നും ഭൂമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്റ്റംബര്‍ മാസത്തിലെ പ്രാര്‍ത്ഥനായിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഭൂമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തത്. ഭൂമിയുടെ നിലവിളി ശ്രദ്ധിക്കുന്നുണ്ടോ എന്നതിനൊപ്പം കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളില്‍ ഇരകളാകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളി നാം ശ്രദ്ധിക്കുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യുവാന്‍ പാപ്പ വീഡിയോയിലൂടെ ആഹ്വാനം ചെയ്തു.

പ്രകൃതിദുരന്തങ്ങളുടെ ഫലമായുണ്ടാകുന്ന പ്രളയവും ഉഷ്ണതരംഗവും വരള്‍ച്ചയും മൂലം ഭവനങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നവരില്‍ ഭൂരിഭാഗമാളുകളും ദരിദ്രരാണ്. മനുഷ്യന്റെ ഇടപെടല്‍ മൂലം സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തോടും മലിനീകരണത്തോടും ജൈവവൈവിധ്യത്തിന്റെ നഷ്ടത്തോടും പ്രതികരിക്കുന്നതിനായി പാരിസ്ഥിതികമായ നടപടികള്‍ മാത്രല്ല സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നടപടികളും ആവശ്യമാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരവും സാമൂഹികപരവുമായ ശീലങ്ങള്‍ മാറ്റിക്കൊണ്ട് ദാരിദ്ര്യത്തിനെതിരെയും പ്രകൃതിയുടെ സംരക്ഷണത്തിന് വേണ്ടിയും പോരാടുവാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?