Follow Us On

08

April

2025

Tuesday

യുദ്ധം അവസാനിപ്പിക്കണമെന്നും അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയക്കണമെന്നും മാര്‍പാപ്പ

യുദ്ധം അവസാനിപ്പിക്കണമെന്നും അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയക്കണമെന്നും മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയ്ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയ ആറ് ബന്ധികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലി സൈന്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് പാപ്പയുടെ അഭ്യര്‍ത്ഥന.

ചര്‍ച്ചകള്‍ തുടരുവാനും പോളിയോ അടക്കമുള്ള രോഗങ്ങള്‍ പടരുന്ന  ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുവാനും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വിശുദ്ധ നാട്ടില്‍ സമാധാനം പുലരട്ടെ. ജറുസലേമില്‍ സമാധാനം പുലരട്ടെ. വിശുദ്ധ നഗരം യഹൂദരും ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ബഹുമാനിക്കപ്പെടുകയും സ്വാഗതം ചെയ്യപ്പെടുകയും കണ്ടുമുട്ടുകയും ചെയ്യുന്ന ഇടമായി മാറട്ടെ. വിശുദ്ധ നാട്ടിലെ നിലവിലെ സ്റ്റാറ്റസ് ക്വോ ആരും ചോദ്യം ചെയ്യരുതെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?