Follow Us On

24

February

2025

Monday

ഫ്രാന്‍സിലെ കരുണയുടെ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിന് വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’

ഫ്രാന്‍സിലെ കരുണയുടെ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിന് വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’

പാരിസ്: ഫ്രാന്‍സിലെ പെല്ലവോയിസിനിലെ തീര്‍ത്ഥാടനകേന്ദ്രത്തോടനുബന്ധിച്ചുള്ള കരുണയുടെ നാഥയുടെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് വത്തിക്കാന്റെ നിഹില്‍ ഒബ്സ്റ്റാറ്റ്.

19-ാം നൂറ്റാണ്ടിലാണ് ഫ്രഞ്ച് സ്ത്രീയായ എസ്തല്ലെ ഫാഗ്വറ്റിന് മാതാവ് പ്രത്യക്ഷപ്പെടുന്നതും അത്ഭുത സൗഖ്യങ്ങള്‍ സംഭവിക്കുന്നതും. ബോര്‍ഗ്‌സിലെ ആര്‍ച്ചുബിഷപ്പായ ജെറോം ഡാനിയല്‍ ബ്യൂവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് തീര്‍ത്ഥാടനകേന്ദ്രത്തിലെ മാതാവിന്റെ പ്രത്യക്ഷീരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്കും  ഭക്താഭ്യാസങ്ങള്‍ക്കും ദൈവശാസ്ത്രപരമായ തടസങ്ങളൊന്നുമില്ല എന്ന് വത്തിക്കാന്റെ വിശ്വാസകാര്യാലം വ്യക്തമാക്കിയത്.

എസ്തല്ലേയുടെ വിവരണങ്ങള്‍ ലളിതവും വ്യക്തവും എളിമ നിറഞ്ഞതുമാണെന്ന് വിശ്വാസകാര്യാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. കരുണാവതിയായ പരിശുദ്ധ മറിയം എസ്തല്ലയോട് പെരുമാറുന്ന വിധം അമൂല്യമാണെന്നും ആര്‍ച്ചുബിഷപ് ജെറോം ഡാനിയേല്‍  ബ്യൂവിന് അയച്ച കത്തില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. സുഖപ്പെടുത്താനാവാത്ത രോഗം ബാധിച്ച എസ്തല്ലയെ പരിശുദ്ധ മറിയം തന്റെ സാന്നിധ്യത്തിലൂടെയും സമാധാനം നിറഞ്ഞ കടാക്ഷത്തിലൂടെയും കരുണയുടെ വാക്കുകളിലൂടെയും ആശ്വസിപ്പിച്ചതായി എസ്തല്ലെയുടെ കുറുപ്പുകളില്‍ പറയുന്നു.

തനിക്ക് ലഭിച്ച അത്ഭുതകരമായ രോഗസൗഖ്യം നാം പാപികളാണെങ്കിലും പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിലൂടെ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ തെളിവായി എസ്തല്ലെ ചൂണ്ടിക്കാണിക്കുന്നു. വെന്തിങ്ങയോടുള്ള ഭക്തി തനിക്ക് പ്രിയപ്പെട്ടതാണെന്നും പരിശുദ്ധ മറിയം എസ്തല്ലേയ്ക്ക് വെളിപ്പെടുത്തിയിരുന്നു. കൂടാതെ അലസമായും ശ്രദ്ധയില്ലാതെയും  ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെ ക്രിസ്തുവിനോടുള്ള സ്‌നേഹരാഹിത്യം പ്രകടിപ്പിക്കുന്നവരെക്കുറിച്ചുള്ള മാതാവിന്റെ ദുഃഖവും എസ്തല്ലയോട് മാതാവ് വെളിപ്പെടുത്തിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?