ക്രിസ്തു പരിശുദ്ധാത്മാവില്‍, പിതാവിനോടു നടത്തുന്ന പ്രാര്‍ത്ഥനയിലുള്ള പങ്കുചേരലാണ് ആരാധനക്രമ പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ.
ആരാധനക്രമ പ്രാര്‍ത്ഥന, ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ സ്‌നേഹനിര്‍ഭരമായ നിശ്വാസത്തിലുള്ള പങ്കുചേരലാണെന്നും ഹൃദയത്തെ നിസ്സംഗതയില്‍ നിന്ന് മോചിപ്പിക്കുകയും സഹോദരങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയും യേശുവിന്റെ വികാരങ്ങളോട് പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന കൂട്ടായ്മയുടെ വിദ്യാലയവും നമ്മെ രൂപാന്തരപ്പെടുത്തുന്ന രാജവീഥിയുമാണെന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. അതില്‍ വ്യക്തിപരമായ വാദങ്ങള്‍ക്കും ഭിന്നതകള്‍ക്കും ്സ്ഥാനമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇറ്റലിയിലെ മോദെനനൊണാന്തൊള (Modena-Nonantola) അതിരൂപതയില്‍ വച്ച് നടത്തപ്പെടുന്ന എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്,
ഫ്രാന്‍സീസ് പാപ്പായുടെ പേരില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ ആരാധനാക്രമ പ്രവര്‍ത്തന കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായ ആര്‍ച്ച്ബിഷപ്പ് ക്ലാവുദിയൊ മനിയാഗൊയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദൈനംദിന ജീവിതത്തിലെ കോലാഹലങ്ങള്‍ മാറ്റിവച്ച്, ദൈവതിരുസന്നിധിയില്‍ നിശബ്ദത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാണിച്ചു. ഈ ദിവ്യമായ നിശബ്ദതയ്ക് ആരാധനക്രമം നമ്മെ പരിശീലിപ്പിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *