Follow Us On

09

October

2025

Thursday

Latest News

  • റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാന്‍സലര്‍

    റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാന്‍സലര്‍0

    കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ ചാന്‍സലറായി  റവ.ഡോ. മാത്യു ശൗര്യാംകുഴിയെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ. ഡോ. കുര്യന്‍ താമരശേരി  കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ വികാരിയായി നിയമിതനായതിനെതുടര്‍ന്നാണ് റവ.ഡോ. മാത്യു ശൗര്യാംകുഴി ചാന്‍സലറായി നിയമിതനായത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റ്യൂട്ടില്‍നിന്നും സഭാ നിയമത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയെത്തി 2023 മെയ് മാസം മുതല്‍ രൂപതയുടെ വൈസ് ചാന്‍സലര്‍ ആയി ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. വെളിച്ചിയാനി ഇടവകയിലെ  ശൗര്യാംകുഴി ആന്റണി – അന്നമ്മ ദമ്പതികളുടെ മകനാണ്.

  • സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു

    സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു0

    കോട്ടയം:  മാതൃകാ കര്‍ഷക കുടുംബത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരത്തിന് അര്‍ഹയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി പുതുക്കാട്ട് ശ്രീലക്ഷ്മി വീട്ടില്‍ കൃഷ്ണകുമാരിയും കുടുംബവുമാണ്. ജൈവകൃഷി അവലംബനത്തോടൊപ്പം കപ്പ, തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, വിവിധയിനം പച്ചക്കറികള്‍, പശു, ആട്, കോഴി, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, മത്സ്യകൃഷി, മാതൃകാ കൃഷി തോട്ടം, ഔഷധ

  • ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കും ബിഷപ് മാര്‍ ജോസ് പുളിക്കലിനും  ചാവറ അവാര്‍ഡ്

    ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കും ബിഷപ് മാര്‍ ജോസ് പുളിക്കലിനും ചാവറ അവാര്‍ഡ്0

    കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സെന്റ് ചാവറ അവാര്‍ഡിന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയെയും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിനെയും തെരഞ്ഞെടുത്തു. 250 ല്‍ അധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങള്‍ രചിച്ച് സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ച അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ അര നൂറ്റാണ്ടിന്റെ എഴുത്ത് സപര്യയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ നേതൃത്വം എന്നിവ പരിഗണിച്ചാണ്

  • കെസിബിസി വിമണ്‍സ് കമ്മീഷന്‍; പുതിയ സാരഥികള്‍ സ്ഥാനമേറ്റു

    കെസിബിസി വിമണ്‍സ് കമ്മീഷന്‍; പുതിയ സാരഥികള്‍ സ്ഥാനമേറ്റു0

    കൊച്ചി : കെസിബിസി വിമണ്‍സ് കമ്മീഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (ചെയര്‍മാന്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹിക നന്മയിലേക്ക് നയിക്കുന്നവയാകണമെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മീയവളര്‍ച്ചയ്ക്കു സഹായകരമാകണമെന്നും മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. ഡോ. ജിബി ഗീവര്‍ഗീസ് പുതിയ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി സ്ഥാനമേറ്റു. ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ. തോമസ് തറയില്‍ (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ & പിഒസി ഡയറക്ടര്‍), ഫാ. ബിജു കല്ലിങ്കല്‍, ഫാ. ജോസ് പാറയില്‍കട, ഡെല്‍സി

  • മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം: മാര്‍ തട്ടില്‍

    മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം: മാര്‍ തട്ടില്‍0

    കൊച്ചി: ന്യുമോണിയ ബാധിതനായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്നും പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നമ്മുടെ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെയും മറ്റു പ്രാര്‍ത്ഥനകളുടെയും അവസരങ്ങളിലും ഭവനങ്ങളിലെ വൈകുന്നേരമുള്ള പ്രാര്‍ത്ഥനകളിലും പരിശുദ്ധ പിതാവിനെ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി ഓര്‍ക്കേണ്ടതാണ്. ദൈവത്തിന്റെ സ്‌നേഹമാര്‍ന്ന പരിപാലനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ നമുക്ക് സമര്‍പ്പിക്കാം. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടെയും നമ്മുടെ സഭയിലെ

  • ശ്വാസകോശരോഗം തടസമായില്ല; ആശുപത്രിയില്‍ നിന്നും ഗാസയിലെ ഇടവകാംഗങ്ങളെ തേടി പാപ്പയുടെ ഫോണ്‍കോള്‍ എത്തി

    ശ്വാസകോശരോഗം തടസമായില്ല; ആശുപത്രിയില്‍ നിന്നും ഗാസയിലെ ഇടവകാംഗങ്ങളെ തേടി പാപ്പയുടെ ഫോണ്‍കോള്‍ എത്തി0

    വത്തിക്കാന്‍ സിറ്റി:  വേദനിക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെടുകയും കരുതുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നൊരു പാപ്പ – ഇതായിരുന്നു പേപ്പസിയുടെ ആദ്യദിനം മുതലുള്ള ‘ഫ്രാന്‍സിസ് സ്റ്റൈല്‍’. സങ്കീര്‍ണായ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ആ സ്റ്റൈല്‍ മാറ്റമില്ലാതെ തുടുരുകയാണെന്ന് ജെമേലി ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന പാപ്പയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ ആദ്യ രണ്ട് ദിനങ്ങളിലും ഗാസയിലെ കത്തോലിക്കാ ഇടവകയുമായി രാത്രിയില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം  മുടക്കമില്ലാതെ തുടര്‍ന്നതായി ഗാസയിലെ ഹോളി ഫാമിലി ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലിപറഞ്ഞു . ഹമാസും ഇസ്രായേലുമായുള്ള പോരാട്ടം

  • ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി ‘സങ്കീര്‍ണം

    ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി ‘സങ്കീര്‍ണം0

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പയുടെ ആരോഗ്യസ്ഥിതി ‘സങ്കീര്‍ണ’മായി തുടരുന്നതായി വത്തിക്കാന്‍. ഇരട്ട ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പാപ്പക്ക് കൂടുതല്‍ ചികിത്സയും വിശ്രമവും ആവശ്യമായി വരും. ശ്വാസനാളത്തിനുണ്ടായ തടസത്തെ തുടര്‍ന്ന് റോമിലെ ജെമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക്  തുടര്‍പരിശോധനകളുടെ ഭാഗമായി എടുത്ത സിറ്റി സ്‌കാനിലാണ്  ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. അതേസമയം മാര്‍പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വായനക്കും സമയം വിനിയോഗിക്കുകയും ചെയ്തതായി

  • കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത വിമന്‍സ് കൗണ്‍സില്‍ സമ്മേളനം

    കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത വിമന്‍സ് കൗണ്‍സില്‍ സമ്മേളനം0

    താമരശേരി: കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതയുടെ  വിമന്‍സ് കൗണ്‍സില്‍ സമ്മേളനം നടത്തി. താമരശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍  ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തില്‍ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ധീരതയോടെ മുന്നിട്ടിറങ്ങാനുള്ള ദൗത്യം സമുദായത്തിലെ സ്ത്രീകള്‍ ക്കുണ്ടെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. താമരശേരി രൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച വനിതാ പ്രതി നിധികളാണ് യോഗത്തില്‍

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; നടപ്പിലാക്കിയെന്നു പറയുന്ന ശുപാര്‍ശകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തണം: കെഎല്‍സിഎ

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; നടപ്പിലാക്കിയെന്നു പറയുന്ന ശുപാര്‍ശകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തണം: കെഎല്‍സിഎ0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകന യോഗത്തില്‍ പല ശുപാര്‍ശകളും നടപ്പിലാക്കി എന്ന നിലപാട് കൂടുതല്‍ വ്യക്തത വരുത്തി ഏതൊക്കെ ശുപാര്‍ശകളാണ് നടപ്പിലാക്കിയതെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ).  ഇതുവരെയുള്ള നടപടിക്രമങ്ങള്‍ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും വകുപ്പുകള്‍ പല ശുപാര്‍ശകളും നടപ്പിലാക്കിയതായും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഇതുവരെ നടപ്പാക്കിയ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന്  വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന്  കേരള ലാറ്റിന്‍

National


Vatican

Magazine

Feature

Movies

  • ചിക്കാഗോ രൂപതയിലെ മിഷന്‍ലീഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി

    ചിക്കാഗോ രൂപതയിലെ മിഷന്‍ലീഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി0

    കൊപ്പേല്‍ (ടെക്‌സാസ്): ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ രജത ജൂബിലിയോടാനുബന്ധിച്ചു നടത്തിയ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (സിഎംഎല്‍) മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് അവിസ്മരണീയമായ പരിസമാപ്തി. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തുള്ള കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ഇടവക പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചു. സമ്മേളനം ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗിലെ പ്രവര്‍ത്തനത്തിലൂടെ നല്ല പ്രേഷിതരായി മാറുവാന്‍ ഏവര്‍ക്കും സാധിക്കണമെന്നു അദ്ദേഹം പറഞ്ഞു. മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ്

  • ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല.

    ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല.0

    വത്തിക്കാന്‍ സിറ്റി: പെസഹാരഹസ്യത്തില്‍ സംഭവിച്ച നാടകീയമായ ഒരു ട്വിസ്റ്റല്ല പുനരുത്ഥാനമെന്നും മറിച്ച് മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ത്ഥം നല്‍കുന്ന നിശബ്ദമായ പരിവര്‍ത്തനമാണതെന്നും ലിയോ 14 ാമന്‍ പാപ്പ. ആനന്ദം മുറിവുകളില്ലാത്തതായിരിക്കണമെന്ന മിഥ്യാധാരണ അനുദിനജീവിതത്തില്‍ ക്രിസ്തുവിന്റെ സാമീപ്യത്തെ മറയ്ക്കുമെന്നും പൊതുസദസ്സില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പ മുന്നറിയിപ്പ് നല്‍കി. ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല. പ്രത്യാശക്ക് കടന്നു വരാനാവാത്തവിധം ആരുടെയും ജീവിതകഥ പാപത്താലോ പരാജയത്താലോ അടയാളപ്പെടുത്തപ്പെടുന്നില്ല എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ

  • പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി ഗാസയില്‍ വെടിനിര്‍ത്തലിന് ധാരണ; ഹമാസ് ബന്ദികളെ  മോചിപ്പിക്കും

    പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി ഗാസയില്‍ വെടിനിര്‍ത്തലിന് ധാരണ; ഹമാസ് ബന്ദികളെ മോചിപ്പിക്കും0

    വാഷിംഗ്ടണ്‍ ഡിസി: ട്രംപിന്റെ നിര്‍ദ്ദിഷ്ട സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും ഹമാസും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയവരില്‍ അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ ഹമാസ് ഇപ്പോള്‍  ജീവനോടെ അവശേഷിച്ച 20 ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധാരണയുടെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഗാസയുടെ മിക്ക പ്രദേശങ്ങളില്‍ നിന്നും പിന്മാറും. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?