Follow Us On

04

June

2025

Wednesday

സമാധാനത്തിന്റെയും ധാര്‍മികതയുടെയും ശബ്ദം മുറിഞ്ഞുപോയി: കാത്തലിക് ഫെഡറേഷന്‍

സമാധാനത്തിന്റെയും ധാര്‍മികതയുടെയും  ശബ്ദം മുറിഞ്ഞുപോയി: കാത്തലിക് ഫെഡറേഷന്‍
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തോടെ ലോക സമാധാനത്തിന്റെയും ധാര്‍മികതയുടെയും ശബ്ദം മുറിഞ്ഞു പോയി എന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെ സി എഫ് ) സംസ്ഥാന കമ്മിറ്റി. കാലഘട്ടത്തിന്റെ തിന്മകള്‍ക്കും അനീതികള്‍ക്കും എതിരെ ക്രിസ്തുവിന്റെ നാവായി മാറാനും ലാളിത്യത്തിന്റെയും എളിമയുടെയും കരങ്ങളായി മാറി ലോകത്തിനു പുത്തന്‍ പ്രത്യാശപകരാനും കഴിഞ്ഞ യഥാര്‍ത്ഥ അപ്പസ്‌തോലനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
സഭയുടെ നവീകരണത്തിനും പുരാതന യാഥാസ്ഥിതിക ചിന്തകള്‍ക്കുമപ്പുറം മനുഷ്യസ്‌നേഹമായിരിക്കണം ക്രൈസ്തവന്റെ മുഖം എന്ന് പഠിപ്പിച്ച മഹാനായ സഭാ തലവനായിരുന്നു ഫ്രാന്‍സിസ് പാപ്പ എന്ന് യോഗം അനുസ്മരിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഭയില്‍ അദ്ദേഹം നല്‍കിയ പ്രാധാന്യം പുത്തന്‍ അനുഭവങ്ങളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ലോകജനതക്കു വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
കെസിഎഫ് സംസ്ഥാന പ്രസിഡന്റ്അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ് കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?