Follow Us On

31

October

2025

Friday

Latest News

  • ഇന്ത്യാനയിലെ  ദൈവാലയത്തില്‍ സംഭവിച്ചത്  ദിവ്യകാരുണ്യഅത്ഭുതം?

    ഇന്ത്യാനയിലെ ദൈവാലയത്തില്‍ സംഭവിച്ചത് ദിവ്യകാരുണ്യഅത്ഭുതം?0

    യുഎസിലെ ഇന്ത്യാനപ്പോളീസ് അതിരൂപതയുടെ കീഴിലുള്ള ഇന്ത്യാനയിലെ സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം വന്ന നിലയില്‍ കണ്ടെത്തി. വെള്ളത്തില്‍ അലിയിക്കാന്‍ സക്രാരിയില്‍ വച്ചിരുന്ന തിരുവോസ്തിയില്‍നിന്നാണ് രക്തം പൊടിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. കണ്ടെത്തിയ ചുവന്ന ദ്രാവകം രക്തം തന്നെയാണോ തുടങ്ങിയുള്ള കാര്യങ്ങള്‍ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തിക്കൊണ്ട് ലോകത്ത് പലയിടങ്ങളിലും സംഭവിച്ചതുപോലെ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമായിട്ടാണ് വിശ്വാസികള്‍ ഈ പ്രതിഭാസത്തെ മനസിലാക്കുന്നത്. സമഗ്രമായ അന്വേഷണം പൂര്‍ത്തീകരിച്ചശേഷമാവും കത്തോലിക്ക സഭ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുക.

  • നാഷണല്‍ ഗ്രാന്റ് ഫിനാലെ  കാസില്‍ബാര്‍ ജേതാക്കള്‍

    നാഷണല്‍ ഗ്രാന്റ് ഫിനാലെ കാസില്‍ബാര്‍ ജേതാക്കള്‍0

    ഡബ്ലിന്‍ : അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ -‘ബിബ്ലിയ 25’ ഡബ്ലിന്‍ ഗ്ലാസ്‌നേവില്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദൈവാലയത്തില്‍ നടന്നു. അയര്‍ലണ്ടിലെ  നാലു റീജിയണിലെ  ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ നാഷണല്‍ കിരീടം  കാസില്‍ബാര്‍ ടീം  സ്വന്തമാക്കി.  ഗാല്‍വേ റീജിയണല്‍ തലത്തിലും  കാസില്‍ബാര്‍ കുര്‍ബാന സെന്റര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഡബ്ലിന്‍ റീജിയണിലെ ആതിഥേയരായ  ഫിബ്‌സ്ബറോ  കുര്‍ബാന സെന്റര്‍

  • പ്രഫ. മാത്യു ഉലകംതറ അനുസ്മരണം

    പ്രഫ. മാത്യു ഉലകംതറ അനുസ്മരണം0

    കോട്ടയം: മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ പ്രമുഖനായിരുന്നു പ്രഫ. മാത്യു ഉലകം തറയെന്ന് ആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയില്‍. കുടമാളൂര്‍ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ പ്രഫ. മാത്യു ഉലകംതറയുടെ മൂന്നാം ചരമാവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗദ്യ-പദ്യ സാഹിത്യ മേഖലകളില്‍ അഗാധജ്ഞാനമു ണ്ടായിരുന്ന ധിഷണാശാലിയായിരുന്നു പ്രഫ. മാത്യു ഉലകംതറയെന്നും മാര്‍ തറയില്‍ അനുസ്മരിച്ചു. റേഡിയോ പ്രഭാഷകന്‍, വിമര്‍ശകന്‍, കവി, അധ്യാപകന്‍, ഭാഷാപണ്ഡിതന്‍. തുടങ്ങി വിവിധ നിലകളില്‍ വിളങ്ങിയ പ്രഫ. മാത്യു ഉലകംതറ സാഹിത്യരംഗത്ത് എക്കാലവും സ്മരിക്കപ്പെടുമെന്നും

  • ഫ്രാന്‍സിസ് മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി

    ഫ്രാന്‍സിസ് മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി0

    വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് പാപ്പക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി. ഛര്‍ദ്ദിയെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാന്‍ കാരണമായതെന്ന് വത്തിക്കാന്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.  അടുത്ത 24-48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വത്തിക്കാനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 88 -കാരനായ മാര്‍പാപ്പ ബോധത്തോടെ ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്നും പാപ്പക്ക് മാസ്‌കിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി.

  • പ്രോ- ലൈഫ് ദിനാചരണം മാര്‍ച്ച് 26-ന് പാലായില്‍

    പ്രോ- ലൈഫ് ദിനാചരണം മാര്‍ച്ച് 26-ന് പാലായില്‍0

    കൊച്ചി: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ  നേതൃത്വത്തില്‍ 2025 ലെ പ്രോ- ലൈഫ് ദിനാഘോഷം മാര്‍ച്ച് 26 ന് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നടക്കും. ‘സുരക്ഷയുള്ള ജീവന്‍ പ്രത്യാശയുള കുടുംബം’ എന്നതാണ് ഈ വര്‍ഷത്തെ വിചിന്തന വിഷയം. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്യും.  കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.  കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഭാരവാഹികളായ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ജോണ്‍സന്‍

  • ബംഗളുരുവില്‍ ദിവ്യകാരുണ്യം അരുളിക്കയോടൊപ്പം മോഷ്ടിച്ചു

    ബംഗളുരുവില്‍ ദിവ്യകാരുണ്യം അരുളിക്കയോടൊപ്പം മോഷ്ടിച്ചു0

    ബംഗളുരു: ബംഗളുരുവിലെ ഉത്തരഹള്ളി സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നിന്നു ദിവ്യകാരുണ്യം അരുളിക്കയോടൊപ്പം മോഷ്ടിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ആരാധനയ്ക്കായി അരുളിക്കയില്‍ എഴുന്നള്ളിച്ചു വച്ചിരുന്നു ദിവ്യകാരുണ്യമാണ്, അജ്ഞാതരായ അക്രമികള്‍ ആരാധന ചാപ്പലില്‍ അതിക്രമിച്ച് കയറി അരുളിക്കയോടൊപ്പം മോഷ്ടിച്ചുക്കൊണ്ടുപോയത്. പോലീസില്‍ പരാതി നല്‍കിയിട്ടും തിരുവോസ്തിയോ അരുളിക്കയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിശുദ്ധ കുര്‍ബാന അവഹേളിക്കപ്പെട്ടിരിക്കാമെന്ന ആശങ്കയുണ്ടെന്നും ബംഗളുരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ബംഗളുരു അതിരൂപതയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും

  • ക്രൈസ്തവര്‍ക്കെതിരേ ആക്രമണ  ആഹ്വാനം;  ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു

    ക്രൈസ്തവര്‍ക്കെതിരേ ആക്രമണ ആഹ്വാനം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു0

    ന്യൂഡല്‍ഹി: ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്തയച്ചു. ഗോസംരക്ഷകനെന്ന് അവകാശപ്പെടുന്ന അദേശ് സോണി എന്നൊരാള്‍ ഛത്തീസ്ഗഡിലെ ക്രൈസ്തവര്‍ക്കെതിരേ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് കമ്മീഷന്റെ ഇടപെടല്‍. മാര്‍ച്ച് ഒന്നിന് ഗോവധത്തിനെതിരേ റാലി സംഘടിപ്പിക്കാന്‍ സോണി ആഹ്വാനം ചെയ്യുന്ന വീഡിയോയും ലഭിച്ചിട്ടുണ്ട്. പോസ്റ്റും വീഡിയോയും ചേര്‍ത്തുവായിച്ചാല്‍ ഛത്തീസ്ഗഡിലെ ക്രൈസ്തവരെ ആക്രമിക്കാനുള്ള തയാറെടുപ്പിന്റെ സൂചനയാണു ലഭിക്കുന്നതെന്ന് കമ്മീഷന്‍ കത്തില്‍ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി

  • ആനി മസ്‌ക്രീന്‍ അനുസ്മരണം

    ആനി മസ്‌ക്രീന്‍ അനുസ്മരണം0

    തിരുവനന്തപുരം: തിരുവിതാംകൂര്‍ സ്വാതന്ത്രസമര ചരിത്രത്തിലെ ഇതിഹാസ നായിക ആനി മസ്‌ക്രീന്‍ അനുസ്മരണം നടത്തി. ഇതോടൊപ്പം പുസ്തക പ്രകാശനവും ചരിത്ര ഗവേഷകനും അധ്യാപകനുമായ ഡോ .ശോഭനന് ആദരവ് അര്‍പ്പിക്കല്‍ചടങ്ങും വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ നടന്നു. കേരള ലാറ്റിന്‍  കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം തിരുവനതപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ ഉദ്ഘാടനം ചെയ്തു. ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് ചാള്‍സ് ഡയസ്  എക്‌സ് എം.പി അധ്യക്ഷത വഹിച്ചു.   ആനി മസ്‌ക്രീന്‍ തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരചരിത്രത്തലെ സമുജ്വല

  • മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

    മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി0

    വത്തിക്കാന്‍സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടു ദിവസമായി നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. ബുധനാഴ്ച രാത്രിയില്‍ മാര്‍പാപ്പ നന്നായി ഉറങ്ങിയെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ബുധനാഴ്ച രാത്രിയില്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. നേരത്തെ വൃക്കകള്‍ക്കുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും രക്തപരിശോധനയിലും പുരോഗതിയുണ്ടായതായും വത്തിക്കാന്‍ വ്യക്തമാക്കി. രണ്ടുദിവസംമുമ്പ് അനുഭവപ്പെട്ട ശ്വാസതടസം ഇപ്പോഴില്ല. എന്നാല്‍ ഓക്‌സിജന്‍ നല്‍കുന്നതും ശ്വസനസംബന്ധിയായ

National


Vatican

Magazine

Feature

Movies

  • ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍

    ക്രിസ്മസിന് ഒരുക്കമായി അമേരിക്കയിലെ ഏറ്റവും വലിയ ബൈബിള്‍ പഠനത്തിന് തുടക്കം കുറിക്കാന്‍ സെന്റ് പോള്‍ സെന്റര്‍0

    വാഷിംഗ്ടണ്‍ ഡിസി:  ആഗമന, ക്രിസ്മസ് കാലങ്ങള്‍ക്കൊരുക്കമായി  ഒഹായോയിലെ സ്റ്റ്യൂബെന്‍വില്ല ആസ്ഥാനമായുള്ള സെന്റ് പോള്‍ സെന്റര്‍ ഫോര്‍ ബൈബിള്‍ തിയോളജി ഒരു പുതിയ ബൈബിള്‍ പഠന പരിപാടി ആരംഭിക്കുന്നു. ‘ബൈബിള്‍ എക്രോസ് അമേരിക്ക’ എന്ന് പേരിട്ടിരിക്കുന്ന ബൈബിള്‍ പഠനം നവംബര്‍ 5 ന് ആരംഭിക്കും. പ്രാര്‍ത്ഥനാപൂര്‍വം വചനം പഠിക്കാനും, ശിഷ്യത്വത്തില്‍ വളരാനും, കര്‍ത്താവില്‍ പരസ്പരം കെട്ടിപ്പടുക്കാനും കത്തോലിക്കരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.  ഓണ്‍ലൈന്‍ കോഴ് സുകള്‍, ദൈവവചനവും ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം, വൈദികര്‍ക്കും

  • ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക്ക് യാത്രകളുടെ ലോഗോയും ആപ്തവാക്യങ്ങളും  പുറത്തിറക്കി

    ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക്ക് യാത്രകളുടെ ലോഗോയും ആപ്തവാക്യങ്ങളും പുറത്തിറക്കി0

    വത്തിക്കാന്‍ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലബനനിലേക്കും ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന അപ്പസ്‌തോലിക യാത്രകളുടെ ലോഗോകളും ആപ്തവാക്യങ്ങളും വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കി. നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ആദ്യം തുര്‍ക്കിയിലേക്കാണ് പാപ്പ യാത്രയാകുന്നത്. തലസ്ഥാനമായ അങ്കാറ, ഇസ്താംബൂള്‍, ഇസ്‌നിക് നഗരം (പുരാതന നിഖ്യ) എന്നിവ അദ്ദേഹം സന്ദര്‍ശിക്കും. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ലോഗോയില്‍ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഡാര്‍ഡനെല്ലസ് പാലത്തെ  ഒരു വൃത്തത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.  ദൈവത്തെയും മനുഷ്യകുലത്തെയും തമ്മില്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?