ഡബ്ലിന്‍: അയര്‍ലണ്ടിലെ കോ ഗാല്‍വേയില്‍ റെന്‍മോര്‍ ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രി സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. പോള്‍ എഫ് മര്‍ഫി (52) എന്ന വൈദികന് കുത്തേറ്റു.
കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ ട്രാമോറിലെ ഡണ്‍ഹില്ലിലും ഫെനോര്‍ ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013ല്‍ അദ്ദേഹം ആര്‍മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്.
ഐറിഷ് സൈനികരെ സന്ദര്‍ശിക്കാന്‍ സിറിയയിലേക്കും ലെബനോനിലേക്കും ഉള്‍പ്പെടെ, നിരവധി വിദേശ യാത്രകള്‍ ഫാ. മര്‍ഫി നടത്തിയിരിന്നു. ലൂര്‍ദിലേക്കുള്ള അന്താരാഷ്ട്ര വാര്‍ഷിക സൈനിക തീര്‍ത്ഥാടനത്തില്‍ പ്രതിരോധ സേനയെ നയിച്ചതും ഈ വൈദികനാണ്.
അയര്‍ലണ്ടിന്റെ പ്രതിരോധ മന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ ആക്രമണത്തെ അപലപിച്ചു. കത്തിയാക്രമണം നടത്തിയ 16കാരനെ പൊലിസ് അറസ്റ്റുചെയ്തു. തീവ്രവാദബന്ധമുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. വൈദികന്റെ ആരോഗ്യനില തൃപ്തികരമാണ്.
Leave a Comment
Your email address will not be published. Required fields are marked with *