Follow Us On

06

January

2025

Monday

ഏഴ് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന മരിയന്‍ തിരുനാളിന് തുടക്കമായി

ഏഴ് വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന മരിയന്‍ തിരുനാളിന് തുടക്കമായി

ഹാസെല്‍റ്റ്/ബല്‍ജിയം: പരിശുദ്ധ കന്യകാമറിയത്തിന്റെ  വിശേഷണങ്ങളിലൊന്നായ ‘ജസെയുടെ വേര്’ എന്ന നാമത്തെ അടിസ്ഥാനമാക്കി ബല്‍ജിയത്തിലെ ഹാസെല്‍റ്റ് നഗരത്തില്‍ ഏഴു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തിരുനാളാണ്  ‘വിര്‍ഗ ജെസെ’. 340 വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ തിരുനാളാഘോഷം ഈ വര്‍ഷം  ഓഗസ്റ്റ് 11-25 വരെ ഹാസെല്‍റ്റ് നഗരത്തില്‍ ആഘോഷിക്കുകയാണ്.

”ജസെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.” എന്ന വചനത്തില്‍ പറയുന്ന ജസെയുടെ വേര് പരിശുദ്ധ മറിയമാണെന്ന പാരമ്പര്യത്തില്‍ നിന്നാണ് ഈ തിരുനാളാഘോഷം ഉടലെടുത്തത്.

പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള ബസിലിക്ക കേന്ദ്രമായി നടക്കുന്ന തിരുനാളാഘോഷത്തിന്റെ  ഭാഗമായി 50ലധികം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നൂറോളം സംഗീതപരിപാടികളും 70 ഓളം മറ്റ് കലാപരിപാടികളും അരങ്ങേറും. മറിയത്തിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളെ ആധാരമാക്കി നടത്തുന്ന പ്രദക്ഷിണങ്ങളാണ് തിരുനാളിന്റെ  പ്രധാന ആകര്‍ഷണം.

ഹാസെല്‍റ്റ് നഗരവുമായി ബന്ധപ്പെട്ട് മറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ സംഭവിച്ച എല്ലാ അത്ഭുത സംഭവങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് തിരുനാള്‍ദിനങ്ങളില്‍ ഹാസെല്‍റ്റ് നഗരത്തെ അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നന്നത് കാണുന്നതിനും തിരുനാളില്‍ പങ്കുചേരുന്നതിനുമായി അന്യദേശങ്ങളില്‍ നിന്നുപോലും നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?