Follow Us On

07

February

2025

Friday

Latest News

  • കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം ചെറുക്കും

    കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം ചെറുക്കും0

    പാലക്കാട് : പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന പ്രദേശം ( ഇഎസ്എ ) നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട തയാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധന നടത്തി വ്യക്തത വരുത്തണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത സമിതി ആവശ്യപ്പെട്ടു.  പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ പരിസ്ഥിതി സംവേദ പ്രദേശങ്ങള്‍ നിശ്ചയിച്ചുകൊണ്ട് ജനവാസ മേഖലയും കൃഷിഭൂമിയും വനമാക്കി കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്  രൂപതാ സമിതി വ്യക്തമാക്കി.  തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളതിലും

  • വനിതാ പൗരോഹിത്യം; നിലപാട് വ്യക്തമാക്കി മാര്‍പാപ്പ

    വനിതാ പൗരോഹിത്യം; നിലപാട് വ്യക്തമാക്കി മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വനിതാ പൗരോഹിത്യത്തെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യത്തിനായിരുന്നു പാപ്പയുടെ മറുപടി. ‘മെയ് 25-26 തീയതികളില്‍ നടക്കുന്ന ലോക ശിശുദിന ആഘോഷത്തിനായി ഇവിടെയെത്തുന്ന നിരവധി ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഇവിടെയുണ്ടാകും. എനിക്ക് ജിജ്ഞാസയുണ്ട്, ഇന്ന് കത്തോലിക്കയായി വളരുന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക്, അവള്‍ക്ക് എപ്പോഴെങ്കിലും ഒരു ഡീക്കന്‍ ആകാനും സഭയില്‍ ഒരു വൈദിക അംഗമായി പങ്കെടുക്കാനും അവസരം ലഭിക്കുമോ?’ എന്നതായിരിന്നു

  • മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്

    മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്0

    മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിന് നാക് അക്രിഡേറ്റഷനില്‍ എ പ്ലസ്. കോളേജുകളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്ന നാക് അക്രിഡേറ്റഷനിലാണ് മേരി മാതാ കോളേജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചത്.  അക്രിഡേറ്റഷനിലെ നാലാം സൈക്കിളില്‍ ആണ് കോളേജ് ഉന്നത ഗ്രേഡ് കരസ്ഥമാക്കിയത്. ഇതോടെ ഗ്രേഡ് പോയിന്റില്‍  വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് ഉള്ള മികച്ച കോളേജായി മേരി മാതാ. ഉയര്‍ന്ന പഠനനിലവാരവും വിജയശതമാനവും ഉള്ള കോളജില്‍ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ഫംഗ്ഷണല്‍

  • 15 പോലീസുകാര്‍ 15 കുഞ്ഞുങ്ങളുമായി; ഫോട്ടോ വൈറല്‍

    15 പോലീസുകാര്‍ 15 കുഞ്ഞുങ്ങളുമായി; ഫോട്ടോ വൈറല്‍0

    ബെര്‍ല്ലിംഗ്ടണ്‍: ബൂണ്‍ കൗണ്ടിയിലെ പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന 15 പോലീസ് ഉദ്യോഗസ്ഥരുടെ കൈകളില്‍ 15 കൈകുഞ്ഞുങ്ങളെ കാണാം. അതവരുടെ സ്വന്തം മക്കള്‍ത്തന്നെയാണ്. ലോകത്തിലെ  പല രാജ്യങ്ങളിലും ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന  പ്രോ-ലൈഫ് പ്രവര്‍ത്തകരായി മാറിയിരി ക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥര്‍. ബൂണ്‍ കൗണ്ടിയിലെ പോലീസ് ഡിപ്പാര്‍ട്ടുമെന്റ്  അവരുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പുറത്തുവിട്ടതോടെ ഈ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വൈറാലാണ്. ഏതാണ്ട് ഒരേസമയം ജനിച്ച ഈ കുഞ്ഞുങ്ങളുടെ ഒരുമിച്ചുള്ള  ഒരു ചിത്രമെടുക്കാന്‍ തങ്ങള്‍

  • പ്രഥമ ലോകശിശുദിനത്തിനായുള്ള ആഹ്ലാദത്തിന്റെ കുരിശ് തയാറായി…..

    പ്രഥമ ലോകശിശുദിനത്തിനായുള്ള ആഹ്ലാദത്തിന്റെ കുരിശ് തയാറായി…..0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന പ്രഥമ ലോക ശിശുദിനത്തിനായുള്ള ‘ആഹ്ലാദത്തിന്റെ കുരിശ്’ തയാറായി. മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിനാഘോഷത്തിന് ഇറ്റാലിയന്‍ ശില്പിയായ മിമ്മോ പാലദീനോയാണ് നാലു മീറ്ററിലധികം ഉയരമുള്ള കുരിശ് നിര്‍മ്മിച്ചു നല്‍കിയത്. ക്രൈസ്തവ സംസ്‌കാരത്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ആ കുരിശിന്  ‘ആഹ്ലാദത്തിന്റെ കുരിശ്’ എന്നപേരാണ് ശില്പിയായ മിമ്മോ നല്‍കിയിരിക്കുന്നത്.  25 ശനിയാഴ്ച, റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക ശിശുദിനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും.  തുടര്‍ന്ന് മെയ് 26ന്

  • കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

    കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്0

    തൃശൂര്‍: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്ന് തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.  തൃശൂര്‍ അതിരൂപതയുടെ 137-ാം സ്ഥാപന ദിനാഘോഷത്തോടനുബന്ധിച്ചു കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന ദൈവാലയത്തില്‍ നടന്ന ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കേരളത്തിലെ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും കൂട്ടായ്മയെക്കുറിച്ചാണ് ആരാഞ്ഞതെന്ന് സിബിസിഐ അധ്യക്ഷന്‍കൂടിയായ മാര്‍ താഴത്ത് പറഞ്ഞു. സീറോ മലബാര്‍ സഭയിലെ വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ എന്നിവര്‍ക്കിടയിലെ കൂട്ടായ്മയെ മാര്‍പാപ്പ അനുമോദിച്ചെന്നും കൂട്ടായ്മ കുടുംബങ്ങളില്‍നിന്നു ശീലിക്കണമെന്ന് ഓര്‍മിപ്പി ച്ചെന്നും

  • അസമിലെ ദൈവാലയങ്ങളിലെ പോലീസ് പരിശോധന; പ്രതിഷേധം ശക്തമാകുന്നു

    അസമിലെ ദൈവാലയങ്ങളിലെ പോലീസ് പരിശോധന; പ്രതിഷേധം ശക്തമാകുന്നു0

    ഗോഹത്തി: അസമിലെ കാര്‍ബി ആന്‍ഗലോംഗ് ജില്ലയിലെ ദൈവാലയങ്ങളില്‍ പോലീസ് നടത്തിവരുന്ന പരിശോധനക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. പരിശോധനയും കണക്കെടുപ്പും അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു. പോലീസുകര്‍ ദൈവാലയ പരിസരങ്ങളിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇടിച്ചുകയറുകയാണെന്ന് ജില്ലാ കമ്മീഷണര്‍ മധുമിത ഭഗവതിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പോലീസുകള്‍ അവിടെയെത്തി ഫോട്ടോ എടുക്കുകയും അവിടെയുള്ളവരെ ചോദ്യം ചെയ്യുകയുമാണ്. പോലീസിന്റെ സര്‍വ്വേ ക്രൈസ്തവരില്‍ ഭയം ജനിപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് എത്രയും വേഗം പരിശോധനകള്‍ അവസാനിപ്പിക്കണമെന്നും ഫോറം ജില്ല ഭരണകൂടത്തോട്

  • മാലാഖമാരുടെ ഗ്രാമത്തില്‍ മാലാഖമാരുടെ സംഗമം

    മാലാഖമാരുടെ ഗ്രാമത്തില്‍ മാലാഖമാരുടെ സംഗമം0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കലിലുള്ള എയ്ഞ്ചല്‍സ് വില്ലേജ് വലിയൊരു വിശ്വാസ സാക്ഷ്യത്തിന് വേദിയായത് വേറിട്ടൊരു കാഴ്ചയായി മാറി. പൊന്‍കുന്നം ഫൊറോനയുടെ കീഴിലുള്ള പതിനാല് ഇടവകകളില്‍നിന്നുമായി  ആദ്യ കുര്‍ബാന സ്വീകരിച്ച നൂറ്റിഅമ്പതോളം കുട്ടികള്‍ അവരുടെ സന്തോഷം പങ്കുവെക്കാന്‍ ഒരുമിച്ചുകൂടുകയായിരുന്നു. വലിയ ഉത്സാഹത്തോടും ആനന്ദത്തോടുംകൂടിയാണ് സമയത്തിന് മുന്‍പുതന്നെ അധ്യാപകര്‍ക്കൊപ്പം അവര്‍ എയ്ഞ്ചല്‍സ് വില്ലേജിലെത്തിയത്. എയ്ഞ്ചല്‍സ് വില്ലേജ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഊഷ്മളമായ

  • യുദ്ധത്തിന്റെ നടുവിലും പന്തക്കുസ്താ തിരുനാളിനെ വരവേറ്റ് ഗാസയിലെ ഹോളി ഫാമിലി ഇടവക

    യുദ്ധത്തിന്റെ നടുവിലും പന്തക്കുസ്താ തിരുനാളിനെ വരവേറ്റ് ഗാസയിലെ ഹോളി ഫാമിലി ഇടവക0

    ഗാസ: യുദ്ധവും പലായനവും സൃഷ്ടിച്ച കൊടിയ വേദനകള്‍ക്കു നടുവിലും പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ച് സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയം. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി സഹകാര്‍മികനായിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം സൃഷ്ടിച്ച നാശത്തിനും കൊടിയ വേദനകള്‍ക്കും നടുവിലാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസയില്‍ എത്തിയത്. സംഘര്‍ഷം ആരംഭിച്ച് ഏഴ്

National


Vatican

World


Magazine

Feature

Movies

  • ദയാവധ ബില്‍ എളുപ്പത്തില്‍ പാസാവുകയില്ല; ധീരമായ നിലപാട് സ്വീകരിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി

    ദയാവധ ബില്‍ എളുപ്പത്തില്‍ പാസാവുകയില്ല; ധീരമായ നിലപാട് സ്വീകരിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി0

    പാരിസ്: ചികിത്സിച്ച് ഭേദമാക്കാനാകാത്ത മാരകരോഗം ബാധിച്ച വ്യക്തിക്ക് സ്വയം മരണം വരിക്കാനോ മരിക്കുന്നതിനായി വൈദ്യസഹായം തേടാനോ അനുമതി നല്‍കുന്ന ‘എന്‍ഡ് ഓഫ് ലൈഫ്’ ബില്ലിനെ രണ്ടായി വിഭജിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബെയ്‌റൂ. ഈ ബില്ലില്‍ വോട്ടെടുപ്പ് നടത്താന്‍ സമ്മര്‍ദ്ദമേറിവന്ന സാഹചര്യത്തിലാണ് വിവാദ ബില്ലിനെ ‘പാലിയേറ്റീവ് കെയര്‍, ‘മരണത്തിനുള്ള സഹായം’ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബില്ലുകളായി വിഭജിക്കാന്‍ ഫ്രാന്‍സ്വാ ബെയ്റൂ നിര്‍ദേശിച്ചത്. സ്വയമെയോ മറ്റുള്ളവരുടെ സഹായത്തോടെയോ നടത്തുന്ന ആത്മഹത്യക്ക് തത്വത്തില്‍ അനുമതി നല്‍കുന്ന ബില്ലിലെ

  • ‘പരസഹായ ആത്മഹത്യാ ബില്ലി’നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നത് ‘നിരുത്തരവാദ’പരമായാണെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്

    ‘പരസഹായ ആത്മഹത്യാ ബില്ലി’നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നത് ‘നിരുത്തരവാദ’പരമായാണെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്0

    ലണ്ടന്‍: മാരക രോഗബാധിതര്‍ക്ക് മരണം തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്ന ‘പരസഹായ ആത്മഹത്യാ’ ബില്‍ ‘നിരുത്തരവാദപരമായും’ ‘അലങ്കോലമായ’ വിധത്തിലുമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. ഇത്രയും പ്രധാനപ്പെട്ട ഒരു നിയമം ശരിയായ പാര്‍ലമെന്ററി പ്രക്രിയയിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഏതാനും മണിക്കൂറുകള്‍ മാത്രം ചര്‍ച്ച ചെയ്ത ശേഷം വോട്ടെടുപ്പ് നടത്തിയതിനെ കര്‍ദിനാള്‍ നിശിതമായി വിമര്‍ശിച്ചു. 2004-ല്‍ കുറുക്കനെ വേട്ടയാടുന്നത് നിരോധിക്കുന്നതിന് എംപിമാര്‍ 700 ലധികം മണിക്കൂറുകള്‍ എടുത്ത് ചര്‍ച്ചകള്‍ നടത്തിയ സ്ഥാനത്താണ് കേവലം ആറോ ഏഴോ

  • ക്രൈസ്തവരുടെ ‘സമ്പൂര്‍ണ ഐക്യ’ത്തിന് ആദ്യം വേണ്ടത് പരസ്പരം സ്‌നേഹം: ഫ്രാന്‍സിസ് മാര്‍പാപ്പ

    ക്രൈസ്തവരുടെ ‘സമ്പൂര്‍ണ ഐക്യ’ത്തിന് ആദ്യം വേണ്ടത് പരസ്പരം സ്‌നേഹം: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മറ്റ് ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ‘സമ്പൂര്‍ണ ഐക്യ’ത്തിനുള്ള തന്റെ ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.  പാപ്പയെ സന്ദര്‍ശിക്കാനെത്തിയ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള യുവപുരോഹിതരെയും സന്യാസിമാരെയും സ്വീകരിച്ചപ്പോഴാണ് പാപ്പ തന്റെ ആഗ്രഹം ആവര്‍ത്തിച്ചത്. പൊതുവായ വിശ്വാസത്തിന്റെ പ്രഖ്യാപനത്തിന്, ഒന്നാമതായി, നാം പരസ്പരം സ്‌നേഹിക്കേണ്ടത് ആവശ്യമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. വിഭജിച്ചു നില്‍ക്കുന്ന ക്രൈസ്തവര്‍ ഏക വിശ്വാസം ഏറ്റുപറയുന്നതിലൂടെ ഐക്യം കണ്ടെത്തേണ്ട ശകലങ്ങളാണെന്ന് തന്നെ സന്ദര്‍ശിച്ച പൗരസ്ത്യ, അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സുറിയാനി ഓര്‍ത്തഡോക്‌സ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?