Follow Us On

25

November

2024

Monday

ഉക്രേനിയന്‍ കുടുംബാംഗങ്ങളെ സ്വീകരിച്ച് ഇറ്റാലിയന്‍ ജനത

ഉക്രേനിയന്‍ കുടുംബാംഗങ്ങളെ സ്വീകരിച്ച് ഇറ്റാലിയന്‍ ജനത

മിലാന്‍: വര്‍ഷങ്ങളായി യുദ്ധത്തിന്റെ യാതനകള്‍ അനുഭവിക്കുന്ന ഉക്രെയ്‌നിലെ ജനതയ്ക്ക്, അവരുടെ അവധിക്കാലം സന്തോഷത്തോടും സ്വാതന്ത്ര്യത്തോടും ചിലവഴിക്കുവാന്‍ അവസരമൊരുക്കി ഇറ്റാലിയന്‍ സഭ. ഇവരെ സ്വീകരിക്കുവാനായി ഇറ്റലിയിലെ വിവിധ കുടുംബങ്ങള്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്. പത്തു രൂപതകളില്‍ നിന്നുള്ള കുടുംബങ്ങളാണ് ഉക്രെയ്‌നില്‍ നിന്നുള്ള ആളുകളെ സ്വീകരിക്കുന്നത്.

കൂട്ടായ്മയിലാണ് കൂടുതല്‍ മനോഹാരിത’ എന്ന പ്രമേയം അടിസ്ഥാനമാക്കിക്കൊണ്ടാണ്, വിവിധ രൂപതകളുടെ നേതൃത്വത്തില്‍ ബൃഹത്തായ ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഇതിനോടകം ഉക്രൈനില്‍ നിന്നുമെത്തിയ ഒരു സംഘം യുവാക്കളെ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ മത്തേയോ സൂപ്പി സന്ദര്‍ശിക്കുകയും, അവരുമായി സംസാരിക്കുകയും ചെയ്തു.

സഭാനേതൃത്വവുമായി സഹകരിച്ചുകൊണ്ടാണ് കാരിത്താസാണ് പദ്ധതി മുന്‍പോട്ടുകൊണ്ടുപോകുന്നത്. ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ കുടുംബങ്ങള്‍ക്കായുള്ള കാര്യാലയമാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. യുദ്ധം തുടങ്ങിയ വര്‍ഷം മുതല്‍, ഓരോ തവണയും ഉക്രൈന്‍ കുടുംബങ്ങള്‍ക്ക് ഇറ്റാലിയന്‍ കുടുംബങ്ങള്‍ ആതിഥ്യമരുളിയിട്ടുണ്ട്. 2022 ല്‍ 218 ആളുകളെയും, 2023 ല്‍ 542 ആളുകളെയും ഇപ്രകാരം ഇറ്റലിയില്‍ സ്വീകരിച്ചിട്ടുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?