Follow Us On

08

July

2025

Tuesday

Latest News

  • ഇഎസ്എ, ബഫര്‍സോണ്‍; സംഗമം നടത്തി

    ഇഎസ്എ, ബഫര്‍സോണ്‍; സംഗമം നടത്തി0

    പുല്‍പ്പള്ളി: കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഇഎസ്എ, ബഫര്‍ സോണ്‍ ഇരകളുടെ സംഗമം നടത്തി. പുല്‍പ്പള്ളി സേക്രട്ട് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കോട്ടയം എംപിയും കേന്ദ്ര വനം പരിസ്ഥിതി പാര്‍ലമെന്ററി സമിതിയിലെ അംഗവുമായ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരുന്നു. ബഫര്‍ഫോണ്‍, ഇഎസ്എ, വന്യമൃഗശല്യം, മുനമ്പം, വഖഫ്, ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, എന്നീ കാര്യങ്ങളില്‍ കൈസ്തവസമൂഹത്തോട് ഇടത് വലത് മുന്നണികള്‍ കാണിക്കുന്ന നിഷേധാത്മക നിലപാട്, വയനാടിനെ അലട്ടിക്കൊണ്ടിരിക്കുന്ന രാത്രിയാത്ര നിരോധനം, വയനാട് പൂഴിത്തോട് ബദല്‍

  • ‘കൃഷി അച്ചന്‍’

    ‘കൃഷി അച്ചന്‍’0

     ജോസഫ് കുമ്പുക്കന്‍ പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന വൈദികനാണ് കവീക്കുന്ന് സെന്റ് എഫ്രേന്‍സ് ദൈവാലയ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോസഫ് വടകര. ‘കൃഷി അച്ചന്‍’ എന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് പലരും സ്‌നേഹപൂര്‍വം വിളിക്കുന്നത്. ജോസഫ് അച്ചന്റെ മാതാപിതാക്കളും അനിയന്മാരും കര്‍ഷകരായിരുന്നു. അവരില്‍നിന്നും ലഭിച്ച കൃഷിയറിവുകളാണ് കാര്‍ഷികരംഗത്തേക്ക് കടന്നുവരാന്‍ തന്നെ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറയുന്നു. കവീക്കുന്ന് ദൈവാലയത്തിന്റെ സ്ഥലത്ത് ആയിരത്തോളം മരച്ചീനിയാണ് അദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്. ജോസഫ് അച്ചന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ ഇപ്പോള്‍

  • ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സന്യാസിനിയുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നു

    ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സന്യാസിനിയുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നു0

    മാഡ്രിഡ്: 2016-ല്‍ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണനടപടികള്‍ ആരംഭിക്കുന്നു. 2025 ജനുവരി 12-ന് സ്‌പെയിനിലെ അല്‍ക്കാല ഡെ ഹെനാറസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ സിസ്റ്റര്‍ ക്ലെയറിന്റെ നാമകരണനടപടികള്‍ ആരംഭിക്കുമെന്ന് സിസ്റ്റര്‍ ക്ലെയര്‍ അംഗമായിരുന്ന സെര്‍വെന്റ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍ സന്യാസിനി സഭയുടെ കുറിപ്പില്‍ വ്യക്തമാക്കി. 1982-ല്‍ ഉത്തര അയര്‍ലണ്ടിലെ ഡെറിയിലാണ് ക്രോക്കെറ്റിന്റെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ ടെലിവിഷന്‍ അവതാരകയായി പേരെടുത്ത ക്രോക്കെറ്റിന്റെ ജീവിതത്തിലുണ്ടായ അസാധാരണമായ ഒരു

  • മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി

    മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി0

    പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: കൊല്‍ക്കൊത്തയിലെ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ ഹെയ്തിയിലെ കോണ്‍വെന്റ് അക്രമികള്‍ അഗ്നിക്കിരയാക്കി. പോര്‍ട്ട് ഓ പ്രിന്‍സിലെ ബാസ് ദെല്‍മാസിലുള്ള കോണ്‍വെന്റാണ് ‘ബാര്‍ബെക്യു’ എന്ന അപരനാമത്തിലറിയപ്പെടുന്ന കുപ്രസിദ്ധ പ്രക്ഷോഭകാരിയുടെ നേതൃത്വത്തില്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത്. 1979ല്‍ മദര്‍ തെരേസ സ്ഥാപിച്ച ഈ കോണ്‍വെന്റില്‍ ശരാശരി 1500 രോഗികളെ വര്‍ഷം തോറും സൗജന്യമായി കിടത്തി ചികിത്സിക്കുകയും 30,000 ഔട്ട്‌പേഷ്യന്റ് രോഗികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഹെയ്തിയിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്ക്

  • ബോധത്തിനുള്ള   പ്രഹരം

    ബോധത്തിനുള്ള പ്രഹരം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കൂടുതല്‍ വിനീതരാകുന്നതിനെക്കുറിച്ചല്ലാതെ മറ്റെന്താണ് ഈ ദിവസം ധ്യാനിക്കേണ്ടത്? എന്റെ അവിവേകങ്ങളാണ് പലപ്പോഴും അഹന്തകളിലേക്ക് നയിച്ചിട്ടുള്ളത്. ചില കഥകള്‍ നമ്മുടെ ബോധത്തിനുള്ള പ്രഹരങ്ങളാണ്. അത്തരം ഒന്ന് ചരിത്രത്തില്‍ നിന്ന് വായിക്കട്ടെ. ”മഹാനായ അശോക ചക്രവര്‍ത്തി ഒരു ദിവസം രഥത്തില്‍ യാത്രചെയ്യുമ്പോള്‍ ഒരു ബുദ്ധസന്യാസി എതിരേ വരുന്നതുകണ്ട് രഥം നിര്‍ത്തി. സന്യാസിയുടെ മുമ്പില്‍ ശിരസ് നമിച്ച് പ്രണമിച്ചു. അതുകണ്ട് മന്ത്രിമാരില്‍ ഒരാള്‍ക്ക് അസ്വസ്ഥത ഉണ്ടായി. അദ്ദേഹം രാജാവിനോട് ചോദിച്ചു: മഹാരാജാവ് തല കുനിക്കുന്നത് അപമാനമല്ലയോ?

  • മിഷന്‍ലീഗ് വാര്‍ഷികം ആഘോഷിച്ചു

    മിഷന്‍ലീഗ് വാര്‍ഷികം ആഘോഷിച്ചു0

    ബംഗളൂരു: ചെറുപുഷ്പ മിഷന്‍ ലീഗ് വാര്‍ഷിക ആഘോഷം മാണ്ഡ്യയ രൂപതയും മിഷന്‍ലീഗ് ദേശീയ സമിതിയും സംയുക്തമായി ബംഗളൂരു ധര്‍മ്മരാമില്‍ ആഘോഷിച്ചു. മാണ്ഡ്യ രൂപതധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിഎംഎല്‍ സഹരക്ഷാധികാരി മാര്‍ ജോസഫ് ആറുമച്ചാടത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ധര്‍ന്മാരാം കോളേജ് റെക്ടര്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ മിഷന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. രൂപതാ സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോമി മേക്കുന്നേല്‍, സിഎംഎല്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎംഎല്ലിന്റെ അന്തര്‍ദേശീയ ദേശീയ

  • ക്ലീന്‍ കൊച്ചി ഉദ്ഘാടനം ചെയ്തു

    ക്ലീന്‍ കൊച്ചി ഉദ്ഘാടനം ചെയ്തു0

    കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കൊച്ചി പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വഹിച്ചു. നമ്മുടെ നാടിനോടും സംസ്‌കാരത്തോടുമുള്ള അലസ മനോഭാവം  മാറ്റണമെന്നും വൃത്തിയുള്ള അന്തരീക്ഷമാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍, വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍,  ഹൈബി ഈഡന്‍ എംപി, ടി.ജെ വിനോദ് എംഎല്‍എ, കൗണ്‍സിലര്‍മാരായ

  • മുനമ്പം ഭൂമി പ്രശ്‌നം ഉടന്‍ പരിഹരിക്കണം

    മുനമ്പം ഭൂമി പ്രശ്‌നം ഉടന്‍ പരിഹരിക്കണം0

    പാലാ: മുനമ്പം ഭൂമി പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍. മുനമ്പം നിവാസികള്‍ പണം കൊടുത്തു വാങ്ങി കരമടച്ചു ഉപയോ ഗിച്ചുകൊണ്ടരിക്കുന്ന ഭൂമി ഒരു സുപ്രഭാതത്തില്‍ തങ്ങളുടേതാണെന്നു പറഞ്ഞു വഖഫ് ബോര്‍ഡ് വന്നാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം ഇത് മുനമ്പം നിവാസികള്‍ക്ക് കൊടുക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പാലാ രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ്

  • ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍ അച്ചന്റെ 75-ാം ശ്രാദ്ധദിനം ആഘോഷിച്ചു

    ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍ അച്ചന്റെ 75-ാം ശ്രാദ്ധദിനം ആഘോഷിച്ചു0

    കോതമംഗലം: രോഗികളും അഗതികളും സമൂഹം മാറ്റി നിര്‍ത്തിവരുമായവരുടെ സമുദ്ദാരണത്തിനായി കോതമംഗലത്തിന്റെ മണ്ണില്‍ അത്യധ്വാനം ചെയ്ത കര്‍മ്മധീരനായ  ദൈവദാസന്‍ ജോസഫ് പഞ്ഞികാരന്‍ അച്ചന്‍  ഈ ലോകത്തോട് വിടപറഞ്ഞിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി.  ശ്രാദ്ധദിനത്തോടനുബന്ധിച്ച് കോതമംഗലം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും നെല്ലിക്കുഴി ഇടവകയില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്ന  ഭക്തിസാന്ദ്രമായ അനുസ്മരണ പദയാത്ര നടന്നു. തുടര്‍ന്ന്  തങ്കളം സെന്റ് ജോസഫ് ധര്‍മ്മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ വച്ച് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും അനുസ്മരണ പ്രാര്‍ത്ഥ നയും ഉണ്ടായിരുന്നു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍

National


Vatican

World


Magazine

Feature

Movies

  • മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങുന്നു

    മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങുന്നു0

    തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില്‍നിന്ന് ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ 10 വ്യാഴാഴ്ച മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ പങ്കെടുക്കും. രാവിലെ 6.30 ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത്

  • വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം യുവജനങ്ങളുടെ ജൂബിലിക്കായി റോമിലെത്തിക്കും

    വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം യുവജനങ്ങളുടെ ജൂബിലിക്കായി റോമിലെത്തിക്കും0

    റോം: ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ അഴുകാത്ത ശരീരം റോമിലെത്തിക്കും. ടൂറിനിലുള്ള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതപേടകം റോമിലെ സാന്താ മരിയ സോപ്ര മിനര്‍വയിലെ ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാന്റെ ജൂബിലി ഓഫീസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 7-നാണ്് ലിയോ 14 ാമന്‍ പാപ്പ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനൊപ്പം വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് 4

  • ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12 ന്

    ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12 ന്0

    ന്യൂഡല്‍ഹി: ജലന്ധര്‍ രൂപത മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ സ്ഥാനാരോഹണം ജൂലൈ 12 ശനിയാഴ്ച നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും. ജലന്ധര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഞ്ചലോ റുഫിനോ ഗ്രേഷ്യസ്, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരാകും. ഷിംല-ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തദേവൂസ് തോമസ് വചന സന്ദേശം നല്‍കും.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?