Follow Us On

12

April

2025

Saturday

ജൂബിലി വര്‍ഷാചരണം; 24 മണിക്കൂര്‍ നീളുന്ന ദിവ്യകാരുണ്യ ആരാധന തുടങ്ങി

ജൂബിലി വര്‍ഷാചരണം;  24 മണിക്കൂര്‍ നീളുന്ന ദിവ്യകാരുണ്യ ആരാധന തുടങ്ങി
തിരുവനന്തപുരം: ബഥനി നവജീവന്‍ പ്രോവിന്‍സിന്റെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ചുള്ള 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ഇന്നു (ഏപ്രില്‍ 10) രാവിലെ 7:30 ന് തുടങ്ങി. നാളെ രാവിലെ 7:30 സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും ആരാധനക്ക് നേതൃത്വം നല്‍കുന്നു.
ഈ ദിവ്യകാരുണ്യ ആരാധനയില്‍ ലോകം മുഴുവനെയും, സഭയെയും സമര്‍പ്പിതരെയും സഭാംഗങ്ങളെയും സന്യാസ സമൂഹങ്ങളെയും അവരുടെ വ്യത്യസ്തമായ ശുശ്രൂഷകളെയും, ദൈവ കരുണയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന ഈ ദിവ്യകാരുണ്യ ആരാധനയില്‍ ഏവര്‍ക്കും പങ്കുചേരാം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?