അല്‍ഫാരെറ്റ/യുഎസ്എ: യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തുള്ള അല്‍ഫാരെറ്റ നഗരം ജെഫ് ഗ്രെ എന്ന വിരമിച്ച സൈനികന് നഷ്ടപരിഹാരമായി നല്‍കിയത് 55,000 ഡോളറാണ്. വാര്‍ധക്യത്തിലെത്തിയ ഭവനരഹിതരായ സൈനികരെ പിന്തുണച്ചുകൊണ്ട് ‘ഗോഡ് ബ്ലെസ് ഹോംലെസ് വെറ്ററന്‍സ്’ എന്ന പ്ലക്കാര്‍ഡുമായി നിന്നതിന് ജെഫിനെ അറസ്റ്റ് ചെയ്തതിന് പരിഹാരമായാണ് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ നഗരസഭ ജഫിന് 55,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയത്.
ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണര്‍ത്തുന്നതിനും പോലീസുകാര്‍ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്നതിനുമായി നിരന്തരം ഇത്തരം സമാധാനപരമായ അവബോധപ്രവര്ത്തനങ്ങളിലേര്പ്പെ
യാതൊരു പ്രകോപനവുമില്ലാതെ ഈ പ്ലക്കാര്‍ഡുമായി നിന്ന ജഫിനെ പോലീസ് അറസ്റ്റു ചെയ്യാനുള്ള കാരണങ്ങളെ രസാവഹമെന്നെ വിശേഷിപ്പിക്കാനാവു. ഈ പ്ലക്കാര്‍ഡിലൂടെ ഭവനരഹിതരായവര്‍ക്ക് വേണ്ടി മറ്റുള്ളവരോട് പണം അഭ്യര്‍ത്ഥിക്കുന്നതിലൂടെ അല്‍ഫാരെറ്റ നഗരത്തിന്റെ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് പോലീസ് ജഫിനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം അന്യായമായ ഇടപെടലുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ഇറങ്ങിത്തിരിച്ചതിനാല്‍ ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് തിരിച്ചറിയാനും അതിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുവാനും ജഫ് ഒട്ടും വൈകിയില്ല. ഏതായാലും ജഫിന് നഷ്ടപരിഹാരം നല്‍കുവാന്‍ വിധിച്ചതിനൊപ്പം പൊതുസ്ഥലത്ത് മറ്റുള്ളവരോട് പണം ചോദിക്കുന്നത് തെറ്റല്ല എന്ന് അല്‍ഫാരെറ്റ നഗരസഭയെ ഓര്‍മിപ്പിച്ചുകൊണ്ടുമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
സമാനമായ വിധത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും സംസാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കേസുകളില്‍ മറ്റ് രണ്ട് നഗരസഭകളെയും ജഫ് മുട്ടുകുത്തിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *