Follow Us On

12

April

2025

Saturday

യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
തൃശൂര്‍ : കേരളത്തില്‍ യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍  പരാജയപ്പെടുന്നുവെന്നും യുവജനക്രിയാശേഷി ഫലപ്രദമായി ഉപയോഗിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്ക ണമെന്നും തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
തൃശൂരില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജന സംരംഭകത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സര്‍ക്കാര്‍ ഇടപെടലുകളക്കുറിച്ചും സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.
സംരംഭകത്വത്തില്‍ യുവജനങ്ങളെ വളര്‍ത്തുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുവെന്ന വാദഗതികള്‍ നിരത്തുകയും ബജറ്റ് പ്രസംഗങ്ങളില്‍ സ്ഥിരമായി പ്രതിപാ ദിക്കുകയും ചെയ്തിട്ടും  അനുവദിക്കപ്പെട്ട സബ്‌സിഡി തുകകള്‍ പോലും നല്‍കുവാനോ, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക്  നിലവിലുള്ള സഹായ ധനം വിതരണം ചെയ്യുവാനോ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുവാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിലെ അനുമതിക്കായി സംരംഭകര്‍ നെട്ടോട്ടം ഓടുമ്പോള്‍  കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ നടപടികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ നാടിന്റെ ശാപമായി മാറിയിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ യുവജനങ്ങള്‍ കേരളത്തില്‍ തുടരുവാനുള്ള  സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ഇലന്തൂര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണവും ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തി.
ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍, ഗ്ലോബല്‍ സെക്രട്ടറി ജോയ്‌സ് മേരി ആന്റണി, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ആന്റോ തൊറയന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.
തൃശൂര്‍ അതിരൂപത പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ഡയറക്ടര്‍ ഫാ. ജിജോ വള്ളുപാറ, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എം ഫ്രാന്‍സിസ്, ബെന്നി ആന്റണി, അതിരൂപത ജനറല്‍ സെക്രട്ടറി കെ.സി ഡേവിസ്, ഫാ. അനു ചാലില്‍, യൂത്ത് കൗണ്‍സില്‍ ഇരിങ്ങാലക്കുട രൂപത ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ബേബി, പാലക്കാട് രൂപത ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ എബി വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?