Follow Us On

08

February

2025

Saturday

Latest News

  • രക്ഷിതാക്കള്‍ ചോദിക്കുന്നു… ഞങ്ങളുടെ കുട്ടികള്‍ എവിടെ?

    രക്ഷിതാക്കള്‍ ചോദിക്കുന്നു… ഞങ്ങളുടെ കുട്ടികള്‍ എവിടെ?0

    അബുജ/നൈജീരിയ: പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതായി പരാതി. വടക്കന്‍ നൈജീരിയയിലെ കോഗി സംസ്ഥാനത്തിലെ ഒസാറയിലെ കണ്‍ഫ്ലൂയന്‍സ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് സംഭവം.  ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയാറെടുത്തുകൊണ്ടിരുന്ന 24 വിദ്യാര്‍ത്ഥികളെയാണ് അജ്ഞാതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 15 പേരെ സുരക്ഷാ സേനയും സംഘവും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് ശേഷം വിട്ടയച്ചു. എന്നാല്‍ ബാക്കി ഒമ്പത് ആണ്‍കുട്ടികളെക്കുറിച്ച് ഇതിവരെയും വിവരമൊന്നുമില്ല. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോകുന്നത് പതിവായ നൈജീരിയയില്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 1700 ഓളം വിദ്യാര്‍ത്ഥികളെയാണ്

  • ചിക്കാഗോ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി

    ചിക്കാഗോ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി0

    ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃപാസന മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വിവിധ സഭകളില്‍പെട്ട (സീറോമലബാര്‍, ലത്തീന്‍, ക്‌നാനായ, യാക്കോബായ) വിശ്വാസികള്‍ ഈ ശുശ്രൂഷകളില്‍ പങ്കെടുത്തു. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ആലപ്പാട്ട് കൃപാസന മാതാവിന്റെ രൂപം വെഞ്ചരിച്ച് രൂപപ്രതിഷ്ഠ നടത്തി. എല്ലാ സഭകളില്‍നിന്നുമെത്തിയ വിശ്വാസികള്‍ പ്രദക്ഷിണമായി ദൈവാലയാങ്കണത്തില്‍നിന്നും മാതാവിന്റെ തിരുസ്വരൂപത്തിനരികെ എത്തി പൂക്കള്‍ അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന ശുശ്രൂഷകള്‍ക്ക് രൂപതാ വികാരി ജനറലും കത്തീഡ്രല്‍

  • മണിപ്പൂരില്‍ കുട്ടിക്കടത്തു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

    മണിപ്പൂരില്‍ കുട്ടിക്കടത്തു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്0

    ഇംഫാല്‍: ഇനിയും സംഘര്‍ഷം അവസാനിച്ചിട്ടില്ലാത്ത മണിപ്പൂരില്‍ വ്യാപകമായി കുട്ടികളെ കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ബാലാവകാശ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ്, സംരക്ഷകരെന്ന വ്യാജേന കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ പ്രവര്‍ ത്തിക്കുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികള്‍ ലൈംഗികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെടുന്നതായി കമ്മീഷന്‍ വെളിപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് രക്ഷകരായി എത്തുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരുവര്‍ഷത്തോളമായി തുടരുന്ന അക്രമ സംഭവങ്ങള്‍ 20,000 ത്തിലധികം കുട്ടികളെ നേരിട്ട് ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ഇനിയും പരിഹരിക്കപ്പെടാത്ത ഈ

  • ക്രൈസ്തവരായതിനാല്‍ ജയിലിലും ദുരിതം; ഇറാനില്‍ നീതിനിഷേധങ്ങള്‍ പെരുകുന്നു

    ക്രൈസ്തവരായതിനാല്‍ ജയിലിലും ദുരിതം; ഇറാനില്‍ നീതിനിഷേധങ്ങള്‍ പെരുകുന്നു0

    തെഹ്‌റാന്‍: നിരപരാധികളായ അനേകം ക്രൈസതവരാണ് കഴിഞ്ഞ വര്‍ഷം ഇറാനില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അവരില്‍ ഒരാള്‍ക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റനേകരാണ് ഒരു കാരണവുംകൂടാതെ ജയിലില്‍ കഴിയുന്നത്. അവരില്‍ ചിലര്‍ ഇതിനോടകം ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. അറസ്റ്റിലായ 46 വിശ്വാസികളില്‍ ഒരാളായ ഇസ്മയിലിന് നാലുമാസം കസ്റ്റഡിയില്‍ കഴിഞ്ഞതിനുശേഷമാണ് ജാമ്യം ലഭിച്ചത്. ക്രിസ്മസ്  രാത്രിയില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാറണ്ട് ഇല്ലാതെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയുമായിരുന്നു. ദേശീയസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ വ്യാജമായി

  • ക്രിസ്തുവിനെ അനുകരിക്കാന്‍ ആഹ്വാനം ചെയ്ത ഹോളിവുഡ് താരത്തിന്റെ വാക്കുകള്‍ വൈറല്‍

    ക്രിസ്തുവിനെ അനുകരിക്കാന്‍ ആഹ്വാനം ചെയ്ത ഹോളിവുഡ് താരത്തിന്റെ വാക്കുകള്‍ വൈറല്‍0

    വാഷിംടണ്‍ ഡിസി: ക്രിസ്തുവിനെ അനുകരിക്കാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്ത്  ‘ചോസണ്‍’ താരം ജോനാഥന്‍ റൂമിയുടെ വാക്കുകള്‍ വൈറലാകുന്നു. പ്രമുഖ ടെലിവിഷന്‍ പരമ്പരയായ ‘ദ ചോസനില്‍’ ക്രിസ്തുവായി വേഷമിടുന്ന ജോനാഥന്‍ റൂമി കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാര്‍ത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്. അഭിനയത്തിലൂടെ സുവിശേഷവല്‍ക്കരണം നടത്തിയതിന് ഫൈന്‍ ആര്‍ട്സില്‍ ഓണററി ഡോക്ടറേറ്റ് താരത്തിന് നല്‍കിയിരുന്നു. ക്രിസ്തുവിനെ അനുകരിക്കുക, കൂടുതല്‍ പ്രാര്‍ത്ഥിക്കുക, ദൈവത്തിന് സ്വയം സമര്‍പ്പിക്കുക എന്നീ മൂന്നു വിഷയങ്ങളില്‍

  • കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും

    കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും0

    കോട്ടയം: അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ ദിനാചരണവും സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി ഗുണഭോ ക്താക്കളുടെ സംഗമവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സേവ് എ ഫാമിലി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിത്യമോള്‍

  • ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം

    ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം0

    2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ആഴ്ചയിലൊരു ദിവസം സോഷ്യല്‍ മീഡിയ വേണ്ടെന്നുവച്ചുകൊണ്ട് ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരം. ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പുറപ്പെടുവിച്ച ഡിക്രിയിലാണ് വത്തിക്കാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. റോമിലെ പ്രധാന നാല് പേപ്പല്‍ ബസിലിക്കകള്‍, മറ്റ് തിരഞ്ഞെടുക്കപ്പെട്ട ദൈവാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചുകൊണ്ട് ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് ഡിക്രിയില്‍ പറയുന്നു. കൂടാതെ ആത്മീയവും ശാരീരികവുമായ കരുണയുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടും ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. തടവുകാരെ സന്ദര്‍ശിക്കുക, ഏകാന്തത അനുഭവിക്കുന്ന വൃദ്ധരോടൊപ്പം സമയം ചിലവഴിക്കുക, രോഗികളെയോ

  • ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി

    ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി0

    കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടത്തിയ ദ്വിദിന മിന്നാമിന്നി ക്യാമ്പ് ശ്രദ്ധേയമായി. തെള്ളകം ചൈതന്യയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, ഡോ. റോസമ്മ സോണി, കെഎസ്

  • ആന്റി ഡ്രഗ് കാമ്പയിനുമായി കിഡ്‌സ്

    ആന്റി ഡ്രഗ് കാമ്പയിനുമായി കിഡ്‌സ്0

    കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  നടപ്പിലാക്കുന്ന ‘സജീവം’ ആന്റി ഡ്രഗ് കാമ്പയിന്റ ഭാഗമായി’ ‘ഡ്രഗ്‌സ് ത്രില്‍സ് ദെന്‍ കില്‍സ്’ ലഹരിയോട് നോ പറയാം എന്ന സന്ദേശവുമായി  തെരുവ് നാടകം അവതരിപ്പിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും കാരിത്താസ്  ഇന്ത്യയുടെയും  സഹകര ണത്തോടുകൂടിയാണ് കാമ്പയിന്‍ നടത്തുന്നത്. സമ്മേളനത്തില്‍ കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  ഫാ. പോള്‍ തോമസ് കളത്തില്‍, കൊടുങ്ങല്ലൂര്‍ എക്‌സൈസ് ഓഫീസര്‍ ശ്യാം നാഥ്, കിഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷൈനിമോള്‍  എന്നിവര്‍ പ്രസംഗിച്ചു.

National


Vatican

World


Magazine

Feature

Movies

  • ദയാവധ ബില്‍ എളുപ്പത്തില്‍ പാസാവുകയില്ല; ധീരമായ നിലപാട് സ്വീകരിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി

    ദയാവധ ബില്‍ എളുപ്പത്തില്‍ പാസാവുകയില്ല; ധീരമായ നിലപാട് സ്വീകരിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി0

    പാരിസ്: ചികിത്സിച്ച് ഭേദമാക്കാനാകാത്ത മാരകരോഗം ബാധിച്ച വ്യക്തിക്ക് സ്വയം മരണം വരിക്കാനോ മരിക്കുന്നതിനായി വൈദ്യസഹായം തേടാനോ അനുമതി നല്‍കുന്ന ‘എന്‍ഡ് ഓഫ് ലൈഫ്’ ബില്ലിനെ രണ്ടായി വിഭജിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബെയ്‌റൂ. ഈ ബില്ലില്‍ വോട്ടെടുപ്പ് നടത്താന്‍ സമ്മര്‍ദ്ദമേറിവന്ന സാഹചര്യത്തിലാണ് വിവാദ ബില്ലിനെ ‘പാലിയേറ്റീവ് കെയര്‍, ‘മരണത്തിനുള്ള സഹായം’ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബില്ലുകളായി വിഭജിക്കാന്‍ ഫ്രാന്‍സ്വാ ബെയ്റൂ നിര്‍ദേശിച്ചത്. സ്വയമെയോ മറ്റുള്ളവരുടെ സഹായത്തോടെയോ നടത്തുന്ന ആത്മഹത്യക്ക് തത്വത്തില്‍ അനുമതി നല്‍കുന്ന ബില്ലിലെ

  • ‘പരസഹായ ആത്മഹത്യാ ബില്ലി’നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നത് ‘നിരുത്തരവാദ’പരമായാണെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്

    ‘പരസഹായ ആത്മഹത്യാ ബില്ലി’നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നത് ‘നിരുത്തരവാദ’പരമായാണെന്ന് കര്‍ദിനാള്‍ നിക്കോള്‍സ്0

    ലണ്ടന്‍: മാരക രോഗബാധിതര്‍ക്ക് മരണം തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്ന ‘പരസഹായ ആത്മഹത്യാ’ ബില്‍ ‘നിരുത്തരവാദപരമായും’ ‘അലങ്കോലമായ’ വിധത്തിലുമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. ഇത്രയും പ്രധാനപ്പെട്ട ഒരു നിയമം ശരിയായ പാര്‍ലമെന്ററി പ്രക്രിയയിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഏതാനും മണിക്കൂറുകള്‍ മാത്രം ചര്‍ച്ച ചെയ്ത ശേഷം വോട്ടെടുപ്പ് നടത്തിയതിനെ കര്‍ദിനാള്‍ നിശിതമായി വിമര്‍ശിച്ചു. 2004-ല്‍ കുറുക്കനെ വേട്ടയാടുന്നത് നിരോധിക്കുന്നതിന് എംപിമാര്‍ 700 ലധികം മണിക്കൂറുകള്‍ എടുത്ത് ചര്‍ച്ചകള്‍ നടത്തിയ സ്ഥാനത്താണ് കേവലം ആറോ ഏഴോ

  • ക്രൈസ്തവരുടെ ‘സമ്പൂര്‍ണ ഐക്യ’ത്തിന് ആദ്യം വേണ്ടത് പരസ്പരം സ്‌നേഹം: ഫ്രാന്‍സിസ് മാര്‍പാപ്പ

    ക്രൈസ്തവരുടെ ‘സമ്പൂര്‍ണ ഐക്യ’ത്തിന് ആദ്യം വേണ്ടത് പരസ്പരം സ്‌നേഹം: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: മറ്റ് ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ‘സമ്പൂര്‍ണ ഐക്യ’ത്തിനുള്ള തന്റെ ആഗ്രഹം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.  പാപ്പയെ സന്ദര്‍ശിക്കാനെത്തിയ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള യുവപുരോഹിതരെയും സന്യാസിമാരെയും സ്വീകരിച്ചപ്പോഴാണ് പാപ്പ തന്റെ ആഗ്രഹം ആവര്‍ത്തിച്ചത്. പൊതുവായ വിശ്വാസത്തിന്റെ പ്രഖ്യാപനത്തിന്, ഒന്നാമതായി, നാം പരസ്പരം സ്‌നേഹിക്കേണ്ടത് ആവശ്യമാണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. വിഭജിച്ചു നില്‍ക്കുന്ന ക്രൈസ്തവര്‍ ഏക വിശ്വാസം ഏറ്റുപറയുന്നതിലൂടെ ഐക്യം കണ്ടെത്തേണ്ട ശകലങ്ങളാണെന്ന് തന്നെ സന്ദര്‍ശിച്ച പൗരസ്ത്യ, അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സുറിയാനി ഓര്‍ത്തഡോക്‌സ്

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?