Follow Us On

23

December

2024

Monday

മാര്‍പാപ്പയുടെ ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സിന്‍ ഒ മല്ലി വിരമിച്ചു

മാര്‍പാപ്പയുടെ  ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സിന്‍ ഒ മല്ലി വിരമിച്ചു

ബോസ്റ്റണ്‍: മാര്‍പാപ്പയുടെ കര്‍ദിനാള്‍ ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സീന്‍ ഒ മല്ലിയുടെ രാജിക്കത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. 2019-ല്‍ വിരമിക്കല്‍ പ്രായമെത്തിയപ്പോള്‍ കര്‍ദിനാള്‍ സമര്‍പ്പിച്ച രാജിക്കത്താണ് പാപ്പ ഇപ്പോള്‍  സ്വീകരിച്ചിരിക്കുന്നത്. ബോസ്റ്റണ്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് റിച്ചാര്‍ഡ് ഹെന്നിംഗിനെ പാപ്പ നിയമിച്ചു. 1992-ല്‍ വൈദികനായി അഭിഷിക്തനായ  റിച്ചാര്‍ഡ് ഹെന്നിംഗ് റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സ് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

20 ലക്ഷം കത്തോലിക്ക വിശ്വാസികളുള്ള ബോസ്റ്റണ്‍ അതിരൂപത യുഎസിലെ പ്രധാനപ്പെട്ട അതിരൂപതകളിലൊന്നാണ്. 2003-ല്‍ ബോസ്റ്റണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിതനായ കര്‍ദിനാള്‍ സീന്‍ ഒ മല്ലി മാര്‍പാപ്പയുടെ ഉപദേശകസമിതിയിലെ അംഗമായും കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ തലവനായും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?