Follow Us On

18

August

2025

Monday

ക്രൈസ്തവ സമുദായത്തിന് അര്‍ഹമായത് നല്‍കണം: മാര്‍ പാംപ്ലാനി

ക്രൈസ്തവ സമുദായത്തിന് അര്‍ഹമായത് നല്‍കണം: മാര്‍ പാംപ്ലാനി
കോഴിക്കോട്:  ക്രൈസ്തവ സമുദായത്തിന് അര്‍ഹമായത് നല്‍കിയേ മതിയാകൂ എന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ഏതെങ്കിലും ഒരു സമുദായം മാത്രം വളരുക എന്നത് ശരിയല്ല, അത് തിരുത്തേണ്ടതാണ്. വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ സഭാനേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് അപരാധമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. വഖഫ് വിഷയം സാമുദായികമല്ല, സാമൂഹികനീതിയുടെ വിഷയമാണ് വഖഫിന്റെ പേരില്‍ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്തവരെന്നും  മാര്‍ പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട്. വലിയ വെല്ലുവിളികളാണ് ക്രൈസ്തവസമുദായം നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സമരപ്രഖ്യാപനംതന്നെയാണ്. സമരം ചെയ്യാനിറങ്ങി എന്നത് വസ്തുതയാണെങ്കില്‍ വച്ചകാല്‍ പിന്നോട്ടില്ല; മാര്‍ പാംപ്ലാനി പറഞ്ഞു.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാത്തത് ക്രിസ്ത്യന്‍ സമുദായത്തോടുള്ള അവഹേളനമാണ്. ഇനിയും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ലെങ്കില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സമുദായം നിര്‍ബന്ധിതമാകും.
കൃഷിയിടത്തില്‍ എത്തുന്ന പന്നികളെ ഇനിയും കാട്ടുപന്നികളായി കണക്കാക്കില്ല. യഥേഷ്ടം കൈകാര്യം ചെയ്യും. കൃഷിയിടത്തില്‍ എത്തുന്ന വനപാലകരെ പ്രതിരോധിക്കേണ്ടിവരുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
ജബല്‍പൂരില്‍  വൈദികന് അടിയേറ്റപ്പോള്‍ ഭാരതത്തിന്റെ മതേതരത്വത്തിന്റെ തിരുമുഖത്താണെന്ന് അടിയേറ്റതെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?