Follow Us On

04

June

2025

Wednesday

രാഷ്ട്രീയമായി സംഘടിക്കാന്‍ തയാര്‍: മാര്‍ ഇഞ്ചനാനിയില്‍

രാഷ്ട്രീയമായി സംഘടിക്കാന്‍ തയാര്‍: മാര്‍ ഇഞ്ചനാനിയില്‍
കോഴിക്കോട്: ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയമായി സംഘടിക്കണമെങ്കില്‍ അതിനും തയാറാണെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
കാര്‍ഷിക മേഖലയില്‍നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ കണ്ണു തുറക്കേണ്ട സമയമാണിത്. വനപാലകര്‍ വീട്ടില്‍ പന്നിയിറച്ചിയുണ്ടോ എന്ന് ചോദിച്ചുവരാന്‍ ധൈര്യപ്പെടരുത്. ആരോ എഴതിക്കൊടുക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി വനംവകുപ്പു മന്ത്രി മാറി. കഴിവില്ലെങ്കില്‍ രാജിവച്ചു പോകണമെന്ന്  മാര്‍ ഇഞ്ചനാനിയില്‍. പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ 19 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പ്രഖ്യാപനം നടത്തി.
താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. എബ്രഹാം വയലില്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ക്രിസ്ത്യന്‍ ചര്‍ച്ച് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് തോമസ്, സെക്രട്ടറി ഷാജി കണ്ടത്തില്‍, സെക്രട്ടറി ബെന്നി ലൂക്കോസ്, ഗ്ലോബല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, അല്മായ ഫോറം സെക്രട്ടരി ജോര്‍ജ് കോയിക്കല്‍, കൗണ്‍സിലര്‍ അല്‍ഫോന്‍സാ മാത്യു, കെസിവൈഎം താമരശേരി രൂപത പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?